Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗൾഫ് രാഷ്ട്രങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിൽ വൻ തിരക്ക്...! വേനല്‍ക്കാല സീസണും പെരുന്നാള്‍ അവധിയും ഒന്നിച്ചെത്തിയത് വിനയാകുന്നു, സൗദി വിമാനത്താവളത്തില്‍ വിമാന സര്‍വിസ് റദ്ദാക്കിയ കാരണത്താല്‍ യാത്ര മുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ വിമാന കമ്പനി..

03 JULY 2022 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വേനല്‍ക്കാല സീസണും പെരുന്നാള്‍ അവധിയും കാരണം ​ഗൾഫ് രാഷ്ട്രങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്ക് മൂലം വലിയ യാത്രാ പ്രതിസന്ധിയാണ് ഉണ്ടായത്. ഇതിൽ ബുദ്ധിമുട്ടിയ യാത്രക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് ഫ്‌ളൈ അദീല്‍ വിമാന കമ്പനി.

കഴിഞ്ഞ ദിവസം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്ക് മൂലമുണ്ടായ യാത്രാ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിയ യാത്രക്കാരോട് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലാണെങ്കിലും ക്ഷമാപണം നടത്തുന്നതായി ഫ്‌ളൈ അദീല്‍ വിമാന കമ്പനി അറിയിച്ചിരിക്കുകയാണ്.

പ്രതിസന്ധി കാരണം ആറു മണിക്കൂര്‍ വരെ വിമാനം വൈകിയവര്‍ക്ക് മറ്റു ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടായിരുന്നു.ഏഴ് മണിക്കൂറിലധികം സമയം വിമാനം വൈകിയ യാത്രക്കാരെ അവരുടെ പുതുക്കിയ വിമാന ഷെഡ്യൂള്‍ ആവുന്നത് വരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.

എന്നാല്‍ പ്രതിസന്ധിമൂലം വിമാന സര്‍വിസ് റദ്ദാക്കിയ കാരണത്താല്‍ യാത്ര മുടങ്ങിയവര്‍ക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കി നല്‍കുമെന്നും അതോടൊപ്പം വിമാനടിക്കറ്റിന് തുല്യമായ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും ഫ്‌ളൈ അദീല്‍ കമ്പനി അറിയിച്ചു.വേനല്‍ക്കാല സീസണും പെരുന്നാള്‍ അവധിയും കാരണം വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിസന്ധിക്ക് കാരണം. കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്.

എന്നാൽ ഈ ആഴ്ച്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍ രംഗത്തുവന്നിരുന്നു. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി 214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും. ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തുന്നത്. വിമാന കമ്പനികള്‍, കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്‌സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബൈ എയര്‍പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (13 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (40 minutes ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (43 minutes ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (1 hour ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (2 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (2 hours ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (2 hours ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (2 hours ago)

Malayali Vartha Recommends