നിരക്ക് വര്‍ധിപ്പിച്ചു, പ്രവാസികൾ ഇനി യു.എ.ഇയിൽ ജീവിക്കാൻ പാടുംപെടും...! ഇടുത്തീയായി ആ പ്രഖ്യാപനം

യുഎഇയില്‍ ഇന്ധനവില കൂടിയതോടെ ദുബായിലെ ടാക്‌സി ചാര്‍ജും വര്‍ധിപ്പിച്ചിരിക്കുകയാണ്. മിനിമം ചാര്‍ജില്‍ വര്‍ധന വരുത്താതെ കിലോമീറ്ററിന് ഈടാക്കുന്ന നിരക്കിലാണ് ആനുപാതിക വര്‍ധനവുണ്ടായിരിക്കുന്നത്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ആര്‍ടിഎ ടാക്‌സികള്‍ക്ക് 12 ദിര്‍ഹമാണ് മിനിമം നിരക്ക്. ഈ നിരക്ക് വര്‍ധിക്കില്ലെങ്കിലും കിലോ മീറ്ററിന് ഈടാക്കുന്ന ചാര്‍ജില്‍ മാറ്റമുണ്ടാകും. ഇത്തരത്തില്‍ കിലോമീറ്ററിന് 1.99 ദിര്‍ഹമായിരുന്ന നിരക്ക് 2.21 ദിര്‍ഹമായി മാറിയിട്ടുണ്ടെന്നാണ് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നത്.
പുതിയ നിരക്കില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് 2.20 ദിര്‍ഹം കൂടുതലായി നല്‍കേണ്ടിവരും.എന്നാൽ മെട്രോ, ബസ് നിരക്കുകളെ പെട്രോള്‍, ഡീസല്‍ വിലവര്‍ധന ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ധനത്തിന് ഈ മാസം രേഖപ്പെടുത്തിയത്. 4.15 ദിര്‍ഹമായിരുന്ന സൂപ്പര്‍ പെട്രോളിന് 4.63 ദിര്‍ഹമായി വര്‍ധിച്ചു. 11.5 ശതമാനമാണ് വര്‍ധന. സ്‌പെഷ്യലിന് 4.03 ദിര്‍ഹമില്‍ നിന്ന് 4.52 ദിര്‍ഹമായി. ഡീസല്‍ വില 14.9 ശതമാനമാണ് കൂടിയത്. നേരത്തെ ഷാര്‍ജ ടാക്‌സിയും ഊബറും നിരക്ക് കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇന്ധന വില വര്‍ധനയുടെ ഭാരം ഡ്രൈവര്‍മാരെ കാര്യമായി ബാധിക്കാതിരിക്കാനാണ് നിരക്ക് കൂട്ടിയതെന്നാണ് ഇവര്‍ പറയുന്നത്.ഇന്ധന വില കൂട്ടാനുള്ള കാരണങ്ങള്‍ ഇവയാണ്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും പൊതു ഗതാഗതം പ്രോൽസാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇന്ധന വില നിയന്ത്രണം രാജ്യാന്തര വിപണിക്ക് അനുസൃതമാക്കിയിരിക്കുന്നത്.
എല്ലാ മാസവും അവസാന ദിവസം വില നിലവാരം മാറുന്നതായിരിക്കും.ഇലക്ട്രിക് വാഹന ഉപയോഗത്തിലേക്ക് ജനങ്ങളെ മാറ്റി ചിന്തിപ്പിക്കാനുമാണ് വില വർധിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























