Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.എ.ഇയിലെ പ്രവാസികൾ ഇനി ആശങ്കപ്പെടേണ്ട...! യു.എ.ഇയിലെ കെട്ടിടങ്ങളെല്ലാം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിര്‍മിച്ചവ, ഭൂകമ്പ പ്രകമ്പനത്തിൽ ഭീതി വേണ്ടെന്ന് അറിയിച്ച് ദേശീയ ഭൗമപഠന കേന്ദ്രം...!

05 JULY 2022 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഇറാനില്‍ അടിക്കടിയുണ്ടാകുന്ന ഭൂകമ്പനത്തിന്റെ പ്രകമ്പനത്തിൽ ചില്ലറയൊന്നുമല്ല യു.എ.ഇയിലെ ജനങ്ങൾ പരിഭ്രാന്തരാകുന്നത്. ഇടവിട്ട് ഇടവിട്ട് ഇത്തരം ഭൂകമ്പനത്തിന്റെ പ്രകമ്പനത്താൽ ഭീതിയിലായിരുന്നു. പ്രവാസികളും പലരും തങ്ങളുടെ ആശങ്കകൾ സോഷ്യൽ മീഡിയയിലൂടെയും പങ്കുവെച്ചിരുന്നു.

എന്നാൽ ഇതിൽ യു.എ.ഇ നിവാസികള്‍ ആശങ്കപ്പെടേണ്ടതുണ്ടോയെന്ന ചര്‍ച്ച കഴിഞ്ഞദിവസങ്ങളിലായി സജീവമാണ്. ഇപ്പോളിതാ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരിക്കുകയാണ് ദേശീയ ഭൗമപഠന കേന്ദ്രത്തിലെ സൂനാമി ഏര്‍ലി വാണിങ് സെന്‍റര്‍ മേധാവി ഖലീഫ അലെബ്രി

യു.എ.ഇയിലെ കെട്ടിടങ്ങളെല്ലാംതന്നെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിര്‍മിച്ചിരിക്കുന്നത് എന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

'പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിനും അപകടങ്ങള്‍ കുറക്കുന്നതിനും തയാറാക്കിയ നയങ്ങളുടെ ഭാഗമായി യു.എ.ഇയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ഭൂകമ്ബ പ്രതിരോധ ഡിസൈന്‍ കോഡുകള്‍ പാലിക്കണമെന്നത് നിര്‍ബന്ധമാണ്.ഇത് പാലിക്കപ്പെടുന്ന കെട്ടിട ഡിസൈനുകള്‍ക്കേ അനുമതി നല്‍കാറുള്ളൂ.അതിനാൽ ഇറാനിലെ ഭൂചലനങ്ങളുടെ പ്രകമ്പനങ്ങളില്‍ പരിഭ്രാന്തരാകേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

'തെക്കന്‍ ഇറാനിലെ സാഗ്രോസ് പര്‍വതത്തിന്‍റെ ഭാഗത്ത് അറേബ്യന്‍ ഭൂഫലകവും യൂറേഷ്യന്‍ ഭൂഫലകവും കൂട്ടിയിടിക്കുന്നതുകൊണ്ടാണ് അവിടെ ഭൂചലനങ്ങള്‍ പതിവാകുന്നത്. ഭൂചലനങ്ങള്‍ ഉണ്ടാകുന്നതിന് പ്രത്യേക സമയമോ സീസണോ ഒന്നും ഇല്ല. എപ്പോള്‍ ഉണ്ടാകുമെന്ന് കണ്ടെത്താൻ സാങ്കേതിക വിദ്യ വളര്‍ന്നിട്ടില്ല.

തെക്കന്‍ ഇറാനിനോട് ചേര്‍ന്നുകിടക്കുന്നതുകൊണ്ടാണ് രാജ്യത്തിന്‍റെ വടക്കുഭാഗത്തുള്ള റാസല്‍ഖൈമയിലും ഫുജൈറയിലുമൊക്കെ ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെടുന്നത്. അബൂദബിയിലൊക്കെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയേ ഭൂചലനം അനുഭവപ്പെടാറുള്ളൂവെന്നും ആഘാതം വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിക്ടര്‍ സ്കെയിലില്‍ 2.0 അല്ലെങ്കില്‍ 3.0 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളാണ് യു.എ.ഇയില്‍ സാധാരണ ഉണ്ടാകുക. ഇത് അപകടകരമല്ല' -അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഭ്രാന്തരായി താമസസ്ഥലത്തിന് പുറത്തേക്ക് ഓടുകയല്ല വേണ്ടത്. അപ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്.

ഭൂചലനമുണ്ടാകുമ്ബോള്‍ അതിന്‍റെ തീവ്രതയനുസരിച്ച്‌ താമസസ്ഥലത്തുനിന്ന് പുറത്തേക്ക് പോകണോ വേണ്ടയോ എന്ന നിര്‍ദേശം വാടകക്കാര്‍ക്ക് നല്‍കാനുള്ള അവബോധം കെട്ടിട മാനേജ്മെന്‍റുകള്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഈ മാസം രണ്ടിനായി അടുത്തിടെ ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പന യു.എ.ഇയിൽ അനുഭവപ്പെട്ടത്

. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖാമിര്‍ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ, സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായി.ബന്ദറെ ഖാമിറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (13 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (40 minutes ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (43 minutes ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (1 hour ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (2 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (2 hours ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (2 hours ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (2 hours ago)

Malayali Vartha Recommends