അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കാര്യമില്ല, തിരക്കും വിമാന ടിക്കറ്റ് വില വര്‍ധനയും കൂടുന്നു

പെരുന്നാള്‍ അവധിയോടനുബന്ധിച്ച് അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും തിരക്കും വിമാന ടിക്കറ്റ് വില വര്‍ധനയും തുടരുന്നു.സ്കൂൾ അവധി കൂടി കണക്കിലെടുത്ത് കുവൈത്തിൽ നിന്ന് മിക്ക പ്രവാസി കുടുംബങ്ങളും നാട്ടിലേക്ക് മടങ്ങുന്ന തിരക്കിലാണ്.
ഈ സാഹചര്യം കണക്കിലെടുത്ത് 2800 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കില്‍ ബലിപെരുന്നാള്‍ അവധിക്ക് 3484 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. 1737 വിമാനങ്ങള്‍ കുവൈത്തിലേക്ക് വരുമ്പോള്‍ 1747 വിമാനം കുവൈത്തില്‍ നിന്ന് പുറപ്പെടും.ടിക്കറ്റ് നിരക്ക് രണ്ടിരട്ടി വരെ ഉയര്‍ന്നു.അവധി ആഘോഷത്തിന് വിദേശത്തു പോകുന്ന കുവൈത്തികളും ഹ്രസ്വകാല അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളുമാണ് വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണം.
ഒമ്പതു ദിവസം അടുപ്പിച്ച് അവധി ലഭിച്ചത് ഉപയോഗപ്പെടുത്തി നിരവധി പ്രവാസികളും നാട്ടില്‍ പോകുന്നുണ്ട്.തിരക്ക് നേരിടാന്‍ വിമാനത്താവളത്തിലെ വിവിധ വകുപ്പുകളും എയര്‍ലൈന്‍ കമ്പനികളും പൂര്‍ണ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ കൃത്യമായ വര്‍ക്ക് പ്ലാന്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
യാത്രാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുംവിധം ചെക്കിങ് കൗണ്ടറുകള്‍ വര്‍ധിപ്പിച്ചു. തിരക്ക് അനുഭവപ്പെടുന്നതിനാല്‍ യാത്രക്കാര്‍ നേരത്തേ എത്തണമെന്ന് വ്യോമയാന വകുപ്പ് അഭ്യര്‍ഥിച്ചു. യു.കെ, യു.എ.ഇ, തുര്‍ക്കി, ഈജിപ്ത്, അസര്ബൈജാന്, ഫ്രാന്‍സ്, ജര്‍മനി, ഒമാന്‍, ഗ്രീസ്, ഖത്തര്‍, സൗദി എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. ഇതില്‍ അധികവും അവധി ആഘോഷിക്കാന്‍ പോകുന്ന കുവൈത്തികളാണ്.
https://www.facebook.com/Malayalivartha

























