ഗൾഫ് രാഷ്ട്രം കനത്ത ജാഗ്രതയിൽ...!! ഉഷ്ണമേഖ ന്യൂനമര്‍ദ്ദമായി മാറും, ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴക്ക് സാധ്യത, കടല്‍ പ്രക്ഷുബ്ധമാകും

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
മസ്കത്ത്, തെക്ക്-വടക്ക് ശര്‍ഖിയ, അല്‍ വുസ്ത, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മുസന്ദം ഗവര്‍ണറേറ്റുകള്‍, അല്‍ഹജര്‍ പര്‍വതങ്ങളിലും സമീപപ്രദേശങ്ങളുമുള്പ്പെടെ ഒമാന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും വരും ദിവസങ്ങളില്‍ മഴ പെയ്തേക്കും. കനത്ത കാറ്റിന്റെയും ഇടിമിന്നലിന്റെ അകമ്പടിയോടെയായിരിക്കും മഴ കോരിച്ചൊരിയുക.
വിവിധ പ്രദേശങ്ങളില 20മുതല്‍ 80 മീ.മീറ്റര്‍വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 30 മുതല്‍ 80 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റിന്റെ വേഗത. പൊടിക്കാറ്റ് ഉയരുന്നതിനാല്‍ ദൂരക്കാഴ്ചയേയും ബാധിച്ചേക്കും. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ ഒമാന്റെ തീരപ്രദേശങ്ങളില്‍ തിരമാലകള്‍ നാലുമീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
നിലവില്‍ ഇന്ത്യന്‍ തീരപ്രദേശമായ ഗുജറാത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ ഒമാന്‍ കടലിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങുന്നതിനാല്‍ ഉഷ്ണമേഖല ന്യൂനമര്‍ദമായി മാറും. ഇതിന്റെ ആഘാതം ഞായറാഴ്ച മുതല്‍ വിവിധ ദിവസങ്ങളില്‍ ഒമാനെ ബാധിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മുന്‍കരുതലുകള്‍ എടുക്കണമെന്നും വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ മുറിച്ച് കടക്കരുതെന്നും കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസവും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ മഴ ലഭിച്ചു.
മഹ്ദ, ദങ്ക്, ബുറൈമി, നിസ്വ, യങ്കല്‍, വാദി ഇജ്റാന് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കുറച്ചു ദിവസങ്ങളിലായി ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തിലും അതിരൂക്ഷമായ കാലാവസ്ഥയിലും 16 പേര് മരിച്ചതായും നാലു പേരെ കാണാതായതായുമാണ് റിപ്പോര്‍ട്ട്.
ദോഫാര്‍ ഗവര്‍ണറേറ്റില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. സലാലയിലെ അല്‍ മുഗ്സൈല്‍ ബീച്ചില്‍ തിരമാലകളില്‍ ഒലിച്ചുപോയ എട്ടംഗ കുടുംബത്തിലെ മൂന്നു പേരെ രക്ഷപ്പെടുത്തുകയും രണ്ടു പേരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
ബാക്കി മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 40 പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രി. ജനറല്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ കിന്തി പറഞ്ഞു.
https://www.facebook.com/Malayalivartha

























