നിയമലംഘകരെ കണ്ടെത്താൻ പരിശോധന, ഒമാനിൽ നിര്‍മാണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിൽ
ഒമാനിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന നടന്നു. മുസന്ദം ഗവര്‍ണറേറ്റിലെ നിര്‍മാണസ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധന. തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിരവധി പേരാണ് പിടിയിലായത്. ജോയന്റ് ലേബര്‍ ഇൻസ്പെക്ഷൻ ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം കുവൈത്തിലും നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുകയാണ്. പരിശോധനയിൽ നിരവധി പ്രവാസികളാണ് പിടിയിലായത്. താമസ നിയമലംഘകർ, ഗതാഗത നിയമലംഘനങ്ങളിൽ ഏർപ്പെട്ടവർ എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ പിടികൂടിയ 18,000ത്തിലേറെ പ്രവാസികളെയാണ് മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ രാജ്യത്ത് നിന്ന് നാടുകടത്തിയത്.
പിടിയിലായ നിരവധി പേർ നാടുകടത്തൽ കേന്ദ്രങ്ങളിൽ തുടർ നടപടികളും കാത്ത് കഴിയുകയാണ്. ഗുരുതര ഗതാഗത നിയമലംഘനം കണ്ടെത്തിയതോടെയാണ് 18,486 പേരെ ആറ് മാസത്തിനിടെ നാടുകടത്തിയതെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha