ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരുടെ പട്ടികയില്‍ ഇടംപിടിച്ച് കുവൈത്ത്

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരുടെ പട്ടികയില്‍ പത്താം സ്ഥാനത്ത് ഇടംപിടിച്ച് കുവൈത്ത്. വിഷ്വല്‍ ക്യാപിറ്റലിസ്റ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണിത്. രാജ്യത്ത് പ്രതിദിനം മൂന്ന് ദശലക്ഷം ബാരല്‍ എണ്ണയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇത് ആഗോള എണ്ണ വിതരണത്തിന്റെ 3.2 ശതമാനം വരും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിന ക്രൂഡ് ഉല്‍പാദനത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായി.
റഷ്യന്‍യുക്രേനിയന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ലഭിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 17.771 ദശലക്ഷം ബാരലുമായി അമേരിക്ക ഒന്നാം സ്ഥാനത്തും 12.136 ദശലക്ഷം ബാരലുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 11.202 ദശലക്ഷം ബാരലുമായി റഷ്യ മൂന്നാം സ്ഥാനത്തുമാണ്.
https://www.facebook.com/Malayalivartha