Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

രാഷ്ട്രീയമോ, വിഭാഗീയമോ ആയ ആവശ്യങ്ങൾക്കായി വാർഷിക ഹജ്ജ് തീർത്ഥാടനം ദുരുപയോഗം ചെയ്യരുതെന്ന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്...

31 AUGUST 2024 04:17 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയമോ, വിഭാഗീയമോ ആയ ആവശ്യങ്ങൾക്കായി വാർഷിക ഹജ്ജ് തീർത്ഥാടനം ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. "പൊതു സുരക്ഷയും ക്രമസമാധാനവും തകർക്കുന്ന പ്രവൃത്തികൾ ലക്‌ഷ്യം വച്ച് ആരെയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങൾ അനുസരിച്ച്, തീർഥാടകർക്ക് നിരോധിത വസ്തുക്കളായ ചിത്രങ്ങൾ, പുസ്തകങ്ങൾ, പതാകകൾ, മുദ്രാവാക്യങ്ങൾ, രാഷ്ട്രീയ പ്രസിദ്ധീകരണങ്ങൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ സൗദി അറേബ്യയിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് സൗദി ഗസറ്റിൽ പറയുന്നു. .

വിദേശ രാജ്യങ്ങളുടെ ഹജ്ജ് തീര്‍ഥാടക കാര്യങ്ങളുടെ ഓഫീസുകളുടെ പ്രവര്‍ത്തന ചട്ടങ്ങളുടെ ഭാഗമാണ് ഈ നിര്‍ദ്ദേശം. ഈ ഓഫീസുകളുടെ അംഗീകാരത്തിന് ആവശ്യമായ നിബന്ധനകളും വ്യവസ്ഥകളും മന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. അവയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിരീക്ഷണ സംവിധാനം ഒരുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ ചട്ടങ്ങള്‍ അനുസരിച്ച്, ലൈസന്‍സുള്ള ഓഫീസുകള്‍ അതത് രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ തീര്‍ഥാടകരുടെയും പൂര്‍ണ ഉത്തരവാദിത്തം വഹിക്കണം.

ഓഫീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ മന്ത്രാലയം തീരുമാനിക്കും. തീര്‍ഥാടകര്‍ രാജ്യത്തേക്ക് എത്തുന്നതിന് മുമ്പ് ഇലക്ട്രോണിക് രീതിയിൽ അവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങള്‍, പുസ്തകങ്ങള്‍, പതാകകള്‍, മുദ്രാവാക്യങ്ങള്‍, രാഷ്ട്രീയ പ്രസിദ്ധീകരണങ്ങള്‍ എന്നിവ കൊണ്ടുവരുന്നത് തടയാനും ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

രാജ്യത്തിന്‍റെ പൊതു ക്രമസമാധാനം, പൊതു സുരക്ഷ, പൊതുജനാരോഗ്യം എന്നിവയെ അപകടപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തനങ്ങളിലോ ഒത്തുചേരലുകളിലോ തങ്ങളുടെ തീര്‍ത്ഥാടകര്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ ഓഫീസുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. രാജ്യത്ത് അംഗീകൃതമായ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയല്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ആരെയും അനുവദിക്കരുത്. രാഷ്ട്രീയമോ വിഭാഗീയമോ ആയ ആവശ്യങ്ങള്‍ക്കായി ഹജ്ജിനെ ചൂഷണം ചെയ്യുന്നത് തടയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ തീര്‍ഥാടകരും രാജ്യം വിട്ടുവെന്ന് ഉറപ്പാക്കിയതിന് ശേഷമല്ലാതെ ഹജ്ജ് കാര്യ ഓഫീസുകൾ അടച്ചുപൂട്ടരുത്.

 

 

ഹജ്ജ് കാര്യ ഓഫീസോ അതിലെ ഏതെങ്കിലും ജീവനക്കാരോ ഈ നിയന്ത്രണങ്ങളോ മറ്റ് ഏതെങ്കിലും നിര്‍ദ്ദേശങ്ങളോ ലംഘിക്കുകയാണെങ്കില്‍, അത്തരം ഒരു സാഹചര്യത്തില്‍ ഓഫീസ് മേധാവി ഉൾപ്പെടെയുള്ളവരെ നാടുകടത്താന്‍ ശുപാര്‍ശ ചെയ്യുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

 

 

സേവനം നല്‍കുന്നതിൽ അപാകതകള്‍ ഉണ്ടായാൽ അത് പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഓഫീസിന്റെ ഭാഗത്ത് നിന്ന് നിര്‍ബന്ധമായും ഉണ്ടാവണം. പോരായ്മ പരിഹരിക്കാന്‍ ഓഫീസ് വിസമ്മതിക്കുന്ന സാഹചര്യത്തില്‍ ഉചിതമെന്ന് തോന്നുന്ന ആരെയെങ്കിലും മന്ത്രാലയം ചുമതലപ്പെടുത്തുകയും അതിന്റെ ചെലവ് വീഴ്ച വരുത്തിയ ഓഫീസിൽ നിന്ന് ഈടാക്കുകയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (48 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (1 hour ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (1 hour ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (2 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (2 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (3 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (3 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (4 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (4 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (5 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (6 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (6 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (15 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (15 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (17 hours ago)

Malayali Vartha Recommends