Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

ജനിച്ചയുടനെ പിരിയേണ്ടിവന്ന ഇരട്ട സഹോദരിമാരുടെ കൂടിക്കാഴ്‌ചക്ക്‌ 25 വര്‍ഷത്തിനുശേഷം കളമൊരുങ്ങുന്നു

06 APRIL 2013 02:38 AM IST
മലയാളി വാര്‍ത്ത.

ഓര്‍മ്മവെക്കുന്നതിനു മുന്‍പേ നഷ്ടപ്പെട്ട ഇരട്ട സഹോദരിയെ ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുന്നു എന്ന്‌ സങ്കല്‍പ്പിച്ചു നോക്കൂ. ആ വൈകാരിക നിമിഷത്തെക്കുറിച്ച്‌ പറയാന്‍ വാക്കുകള്‍പോലും ഉണ്ടാകില്ല. ചിലപ്പോള്‍ ഒരു നീണ്ട ആലിംഗനം അല്ലെങ്കില്‍ ആനന്ദ കണ്ണീര്‍. അത്തരമൊരു നിമിഷമാണ്‌ അനെയ്‌സ്‌ ബോര്‍ഡിയറുടേയും, സാമന്ത ഫട്ടര്‍മാന്റേയും ജീവിതത്തില്‍ നടക്കാന്‍ പോകുന്നത്‌. 1987 നവംബര്‍ പത്തൊമ്പതിന്‌ ദക്ഷിണ കൊറിയയിലായിരുന്നു ഇരുവരുടേയും ജനനം. നിമിഷങ്ങള്‍ വ്യത്യാസത്തില്‍ ജനിച്ച സഹോദരിയുണ്ടെന്നറിയാതെ ഇരുവരും 25 വര്‍ഷം ലോകത്തിന്റെ രണ്ടു കോണുകളില്‍ ജീവിക്കുകയായിരുന്നു. ജനിച്ച്‌ മൂന്നു മാസത്തിനുശേഷം അനെയ്‌സിനെ ഒരു ഫ്രഞ്ച്‌ കുടുംബം ദത്തെടുക്കുകയും പാരീസിലേക്ക്‌ കൊണ്ടുപേകുകയുമായിരുന്നു. സാമന്തയാകട്ടെ അമേരിക്കയിലെ ലോസ്‌ ഏയ്‌ഞ്ചസിലെ ഫട്ടര്‍മാന്‍ കുടുംബത്തില്‍ രണ്ടു സഹോദരന്‍മാര്‍ക്കൊപ്പമാണ്‌ വളര്‍ന്നത്‌.

പാരിസില്‍ ഫാഷന്‍ ഡിസൈനറായ അനെയ്‌സി സുഹൃത്ത്‌ പറഞ്ഞതു പ്രകാരമാണ്‌ യൂട്യൂബില്‍ അമേരിക്കന്‍ നടിയായ സാമന്തയുടെ ദൃശ്യങ്ങള്‍ കാണുന്നത്‌. അത്‌ താന്‍ തന്നെയാണെന്നായിരുന്നു ആദ്യ നോട്ടത്തില്‍ അനെയ്‌സിന്‌ തോന്നിയത്‌. തുടര്‍ന്ന്‌ സാമന്തയുടെ ഫേസ്‌ ബുക്ക്‌ അക്കൗണ്ട്‌ പരിശോധിച്ചപ്പോള്‍ ഒരേ പ്രായക്കാരാണെന്നും ജനനതീയതിയും, ജന്മ സ്ഥലവും ഒന്നു തന്നെയാണെന്ന്‌ മനസിലാക്കുകയായിരുന്നു. ഇതു കൂടാതെ സാമന്തയ്‌ക്കും തനിക്കും മറ്റു പലസാദൃശ്യങ്ങളും ഉണ്ടെന്നും അനെയ്‌സിന്‌ കണ്ടെത്തി. പിന്നീട്‌ സാമന്തയുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ടില്‍ തന്റെ സംശയങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒരു കുറിപ്പും എഴുതുകയായിരുന്നു. ഇതു വായിച്ച സാമന്തയ്‌ക്കും അനെയ്‌സിന്റെ സംശയങ്ങള്‍തന്നെ ഉണ്ടായി. ഇത്‌ തന്റെ ഇരട്ട സഹോദരിയായിരിക്കാം എന്നുതന്നെ സാമന്തയ്‌ക്ക്‌ തോന്നി. പിന്നീട്‌ ഇരുവരും ഇന്റര്‍ നെറ്റ്‌ വഴി കൂടുതല്‍ ആശയവിനിമയം നടത്തുകയും നേരിട്ട്‌ കാണാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഇവരുടെ കൂടിക്കാഴ്‌ചയ്‌ക്കും, ഡി.എന്‍.എ പരിശോധനയ്‌ക്കുമായി വേണ്ട പണം സമാഹരിക്കുന്നതിനുള്ള നടപടികളും ഇന്റര്‍നെറ്റ്‌ വഴിയാണ്‌ നടന്നത്‌. രണ്ടാഴ്‌ച കൊണ്ട്‌ എണ്ണൂറോളം ആളുകളില്‍ നിന്നായി 34,000 ഡോളര്‍ ലഭിച്ചു. അഭിനേതാവായ സാമന്ത തങ്ങളുടെ കൂടിക്കാഴ്‌ച ക്യാമറയില്‍ പകര്‍ത്താനും ഏര്‍പ്പാട്‌ ചെയ്‌തിട്ടുണ്ട്‌. ഇനി പത്തുദിവസം കൂടിയേ ആ കൂടിക്കാഴ്‌ചയ്‌ക്കായ്‌ ഇരുസഹോദരിമാര്‍ക്കും കാത്തിരിക്കേണ്ടതുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം... മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അച്ഛന്‍ മരിച്ചു...  (10 minutes ago)

സമരം കടുത്തതോടെ... സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന്.  (27 minutes ago)

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും  (47 minutes ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (1 hour ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (2 hours ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (2 hours ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (2 hours ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (9 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (9 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (9 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (9 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (9 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (9 hours ago)

Malayali Vartha Recommends