Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തി; വടക്കൻ ഗാസയിലെ ഏകദേശം 1.1 മില്യൺ നിവാസികൾ 24 മണിക്കൂറിനുള്ളിൽ വീട് വിടണമെന്നുള്ള ഇസ്രായേൽ മുന്നറിയിപ്പ്..ഇത് രണ്ടാം നക്ബ!!

14 MAY 2024 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

അറബിയിൽ "ദുരന്തം" എന്നർത്ഥം വരുന്ന നക്ബ, 1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ 7,60,000 ഫലസ്തീനികൾ പലായനം ചെയ്യുകയോ പുറത്താക്കുകയോ ചെയ്ത ഫലസ്തീനികളുടെ കൂട്ട കുടിയൊഴിപ്പിക്കലിനെയാണ് സൂചിപ്പിക്കുന്നത് -- ഇപ്പോൾ വീണ്ടും ഫലസ്തീനികൾക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ് ...വടക്കൻ ഗാസയിലെ ഏകദേശം 1.1 മില്യൺ നിവാസികൾ 24 മണിക്കൂറിനുള്ളിൽ വീട് വിടണമെന്നുള്ള ഇസ്രായേൽ മുന്നറിയിപ്പ് രണ്ടാം നക്ബയാണ് എന്നാണു പറയുന്നത് ..

ഇന്ന് ഇസ്‌ലാമിൻ്റെ മൂന്നാമത്തെ പുണ്യസ്ഥലമായ അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തി . അൽ-അഖ്‌സ മസ്ജിദ് വളപ്പിൽ ഡസൻ കണക്കിന് ഇസ്രായേലികൾ ഇരച്ചുകയറുകയും ഇസ്രായേൽ പതാക ഉയർത്തുകയും ചെയ്തതായി ആണ് റിപ്പോർട്ടുകൾ .. വിശുദ്ധ സ്ഥലവുമായുള്ള "യഹൂദ ജനതയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് മെയ് 14 ന് പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തുന്നത് എന്ന് ബെയാഡെനു എന്ന സംഘടന നടത്തിയ റാലിയിൽ വ്യക്തമാക്കി

 

ഇസ്രയേലി ടാങ്കുകളും ബുൾഡോസറുകളും കവചിത വാഹനങ്ങളും ജബാലിയയിലെ പലായന മേഖലകളെയും അഭയകേന്ദ്രങ്ങളെയും വളഞ്ഞുകഴിഞ്ഞു .മധ്യ ഗാസയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ വിമാനങ്ങൾ ബോംബെറിഞ്ഞ് കുട്ടികളടക്കം 14 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

റാഫയിൽ യുഎൻ കാറിന് നേരെയും ഇസ്രായേൽ സേന വെടിയുതിർത്തു .. "ഏതാനും മണിക്കൂറുകൾക്കുള്ളിൽ" പ്രദേശത്തുടനീളം ആരോഗ്യ സംവിധാനം തകരുമെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . റാഫയിലെ കുവൈറ്റ് ഹോസ്പിറ്റലിലെ ജീവനക്കാരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേലി സൈന്യം ഉത്തരവിട്ടു.

ജൂതന്മാർക്ക് ഹർ-ബൈത്ത് അല്ലെങ്കിൽ ടെമ്പിൾ മൗണ്ട് എന്നും മുസ്ലീങ്ങൾക്ക് അൽ ഹറം അൽ-ഷെരീഫ് അല്ലെങ്കിൽ നോബിൾ സാങ്ച്വറി എന്നും അറിയപ്പെടുന്ന അൽ-അഖ്സ പള്ളി ജറുസലേമിന്റെ ഹൃദയഭാഗത്തുള്ള ഒരു കുന്നിൻ മുകളിലാണ് സ്ഥിതിചെയ്യുന്നത്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായാണ് മുസ്ലീങ്ങൾ ഈ സ്ഥലത്തെ കണക്കാക്കുന്നത്. മുഹമ്മദ് നബി സ്വർഗ്ഗാരോഹണം ചെയ്തത് ഇവിടെ നിന്നാണ് എന്നാണ് ഇസ്ലാം വിശ്വാസം

 

ജൂതരും മുസ്ലീങ്ങളും ഒരു പോലെ പുണ്യഭൂമിയായി കരുതുന്നിടത്താണ് അൽ അഖ്സ പള്ളി ഉള്ളത് . ഡോം ഓഫ് ദി റോക്ക്, അൽ-അഖ്സ പള്ളി അഥവാ ഖിബ്ലി മസ്ജിദ് എന്നീ രണ്ട് പുണ്യസ്ഥലങ്ങളും കൂടി ചേർന്നതാണ് അൽ-അഖ്സ. ജൂതരുടെ പ്രാർഥനാ കേന്ദ്രമായ പടിഞ്ഞാറൻ മതിലിനെ അഭിമുഖീകരിക്കുന്ന രീതിയിലാണ് ഈ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്നത്. ജൂതരുടെ ഏറ്റവും പവിത്രമായ കേന്ദ്രം കൂടിയാണ് ടെമ്പിൾ മൗണ്ട്. സോളമൻ രാജാവ് 3,000 വർഷങ്ങൾക്ക് മുൻപ് അവിടെ ആദ്യത്തെ ക്ഷേത്രം നിർമിച്ചതായി ജൂതന്മാർ വിശ്വസിക്കുന്നു..യേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ സൈറ്റ് ക്രിസ്ത്യാനികൾക്കും വിശുദ്ധമാണ് . ഇസ്രായേലികൾക്കും, ഈ സ്ഥലം ഏറ്റവും പവിത്രമാണ്, കാരണം ഇത് യഹൂദമതത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥലമാണ്..മുസ്ലീങ്ങൾക്കും ജൂതന്മാർക്കും ഒരുപോലെ പവിത്രമായതിനാൽ അൽ-അഖ്സ പള്ളി "ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിലെ ഏറ്റവും സെൻസിറ്റീവ് സൈറ്റ്" ആണ്

പിന്നീട് 1967-ലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രായേൽ ഈ പ്രദേശം പിടിച്ചെടുക്കുകയും കിഴക്കൻ ജറുസലേമിന്റെ ബാക്കി ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ സമീപ പ്രദേശങ്ങളുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. യഹൂദ വിശ്വാസികളെ പടിഞ്ഞാറൻ മതിലിൽ പ്രാർഥന നടത്താൻ അനുവദിച്ചു
എന്നാൽ, മുസ്ലീങ്ങൾക്ക് മാത്രമേ പള്ളി വളപ്പിൽ ആരാധന നടത്താൻ അനുവാദമുള്ളൂ

2023 ഒക്ടോബർ 7 ന്, ഹമാസ് തീവ്രവാദികൾ ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ഹമാസ് ഓപ്പറേഷൻ അൽ-അഖ്‌സ ഫ്‌ളഡ് എന്ന് പേരിട്ടത് മുസ്ലീം പള്ളിയിൽ ഇസ്രയേലിൻ്റെ ഉന്നതാധികാരത്തിനോടുള്ള എതിർപ്പാണ്

അറബിയിൽ "ദുരന്തം" എന്നർത്ഥം വരുന്ന നക്ബ, 1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ 7,60,000 ഫലസ്തീനികളുടെ കൂട്ട കുടിയൊഴിപ്പിക്കലിനെയാണ് സൂചിപ്പിക്കുന്നത് -- നക്ബയ്ക്ക് മുമ്പ്, പലസ്തീൻ ഒരു ബഹു-വംശീയവും ബഹു-സാംസ്കാരികവുമായ സമൂഹമായിരുന്നു. 1930 കളിൽ യൂറോപ്പിലെ പീഡനങ്ങളെ തുടർന്നാണ് തങ്ങളുടെ വാഗ്‌ദത്ത ഭൂമിയിലേയ്ക്ക് ജൂതർ തിരിച്ചുവരുന്നത് . ഇതോടെ ഫലസ്തീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള സയണിസ്റ്റ് പ്രസ്ഥാനത്തോടെ അറബികളും ജൂതന്മാരും തമ്മിലുള്ള സംഘർഷം രൂക്ഷമായി. 1948-ൽ ഫലസ്തീനിയൻ അറബികളിൽ ഭൂരിഭാഗവും സ്ഥിരമായി കുടിയൊഴിപ്പിക്കപ്പെട്ടു

ഇതിലേയ്ക്ക് നയിച്ചത് 1947 നവംബറിൽ യുഎൻ ജനറൽ അസംബ്ലി പലസ്തീനെ ജൂതരാജ്യമെന്നും , അറബ് രാജ്യമെന്നും രണ്ട് രാജ്യങ്ങളായി വിഭജിക്കുന്ന പ്രമേയം പാസാക്കിയാണ് . ഇത് അന്യായമാണെന്നും യുഎൻ ചാർട്ടറിൻ്റെ ലംഘനമാണെന്നും വാദിച്ച് അറബ് ലോകം പദ്ധതി നിരസിച്ചു.
1948-ൽ ബ്രിട്ടീഷ് മാൻഡേറ്റ് അവസാനിക്കുകയും ബ്രിട്ടീഷ് സേനയുടെ വിടവാങ്ങൽ, ഇസ്രായേൽ രാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനം, അയൽരാജ്യമായ അറബ് സൈന്യങ്ങളുടെ പ്രവേശനം എന്നിവയോടെ സ്ഥിതിഗതികൾ ഒരു സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങി. പുതുതായി സ്ഥാപിതമായ ഇസ്രായേലി സൈന്യം ഒരു വലിയ ആക്രമണം ആരംഭിച്ചു. അങ്ങനെയാണ് ഫലസ്തീൻ ജനസംഖ്യയുടെ പകുതിയിലധികം പേരും സ്ഥിരമായി കുടിയിറക്കപ്പെട്ടത്

2023 മെയ് 15 ന് യുഎൻ നക്ബയുടെ അനുസ്മരണ ദിനം ഏർപ്പെടുത്തിയതിനെ , ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ യഹൂദവിരുദ്ധമാണെന്നാണ് പ്രസ്താവിച്ചത് . നക്ബയുടെ കാലഘട്ടത്തെ ഇസ്രായേൽ രാജ്യത്തിൻ്റെ ജനനവും പോരാട്ടത്തെ യഹൂദരുടെ "സ്വാതന്ത്ര്യയുദ്ധം" എന്നുമാണ് വിശേഷിപ്പിക്കുന്നത് . പലസ്തീനികൾ ആ ദിവസത്തെ നക്ബ അല്ലെങ്കിൽ "ദുരന്തം" ആയി കണക്കാക്കുന്നു

ഫലസ്തീനികൾ "രണ്ടാം നക്ബ (ദുരന്തം)" നേരിടാൻ സാധ്യതയുണ്ടെന്ന് പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് പ്രസ്താവിച്ചത് ലോകമെമ്പാടുമുള്ള രോഷത്തിന് കാരണമായിട്ടുണ്ട് . എന്നാൽ ഇസ്രായേൽ കനത്ത രീതിയിലുള്ള ആക്രമണം തന്നെയാണ് നടത്തുന്നത് .

ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 35,173 പേർ കൊല്ലപ്പെടുകയും 79,061 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിൻ്റെ ഒക്‌ടോബർ 7 ആക്രമണങ്ങളിൽ ഇസ്രായേലിൽ പുതുക്കിയ മരണസംഖ്യ 1,139 ആണ്, ഡസൻ കണക്കിന് ആളുകൾ ഇപ്പോഴും ബന്ദികളാക്കപ്പെട്ടിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (5 hours ago)

Malayali Vartha Recommends