മനുഷ്യനാവാമെങ്കില് പിന്നെ മീനുകള്ക്കുമാവാം ലൈഫ് ജാക്കറ്റ്
ജന്മനാതന്നെ വെള്ളത്തില്‍ ജനിച്ച് ജീവിക്കുന്ന ഈ മീനുകള്ക്കെന്തിനാ ലൈഫ് ജാക്കറ്റ് എന്നൊന്നും ചോദിച്ചേക്കരുത്. എന്നാല്‍ മീനിന് വെള്ളത്തില്‍ പൊങ്ങിക്കിടക്കുവാനുള്ള ശക്തി നഷ്ടപ്പെട്ടാലെന്തു ചെയ്യും. അപ്പോള്‍ എങ്ങനേയും അതിന്റെ ജീവന് രക്ഷിക്കണം. അങ്ങനെയാണ് ലണ്ടനിലെ ബ്ലാക്ക് പൂളിലെ വെയര്‍ഹൗസ് ജീവനക്കാരനായ ലീഗ്സ്റ്റണ് നൈലോര് ഇതിനായ് എന്തുചെയ്യാമെന്നാലോചിച്ചത്. തന്റെ അക്വേറിയത്തിലെ ഗോള്‍ഡ് ഫിഷിന് അപൂര്‍വ്വ രോഗം കാരണം വെള്ളത്തില്‍ പൊങ്ങിക്കിടക്കാന് പറ്റുന്നില്ല. ടാങ്കിന്റെ അടിത്തട്ടില്‍ മാത്രം കിടക്കുന്ന മീനിന് ഒരു സംരക്ഷണ കവചം തീര്‍ക്കാന്‍ അയാള്‍ തീരുമാനിച്ചു.
ഇതിനായി പലരേയും സമീപിച്ചെങ്കിലും അവരെല്ലാം ലീഗ്സ്റ്റന്റെ ആവശ്യം തള്ളിക്കളയുകയായിരുന്നു. അങ്ങനെയാണ് സ്വന്തമായിതന്നെ മീനിന് ലൈഫ് ജാക്കറ്റ് ഉണ്ടാക്കിയത്. പ്ലാസ്റ്റിക് ട്യൂബുകള്‍ കൊണ്ടാണ് ലൈഫ് ജാക്കറ്റ് നിര്‍മ്മിച്ചത്. ആ ലൈഫ് ജാക്കറ്റ് മീനിന്റെ ശരീരത്തില്‍ പിടിപ്പിച്ചു. മീന്‍ നീന്തി മുകളിലെത്തിയതോടെ തന്റെ ലൈഫ് ജാക്കറ്റ് വിദ്യ വിജയമാണെന്ന് മനസിലായി. മീന്‍ വളരുന്നതനുസരിച്ച് ടൂബിന് ചെറിയ വ്യത്യാസം വരുത്തുക മാത്രമാണ് പിന്നിട് ചെയ്യതത്.
https://www.facebook.com/Malayalivartha