Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

മാധ്യമ പ്രവര്‍ത്തകരെ രസകരമായി വിമര്‍ശിച്ച് ഇന്നസെന്റ്, അന്ന് തക്കസമയത്ത് അച്ഛന്‍ ഇടപെട്ട് എന്നെ രക്ഷിച്ചു...നിങ്ങളെ ആര് രക്ഷിക്കും

13 FEBRUARY 2017 09:48 PM IST
മലയാളി വാര്‍ത്ത

മാധ്യമങ്ങള്‍ക്ക് നേരെ രസകരമായ് പണി കൊടുത്തിയിരിക്കുകയാണ് ഇന്നസെന്റ് എംപി. വായനക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി യഥാര്‍ത്ഥ വാര്‍ത്തയെ വളച്ചൊടിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ചിരിക്കുകയാണ് ഇന്നസെന്റ്. അപകട വാര്‍ത്ത വായിച്ച് ഹരം കൊള്ളുന്ന തന്റെ അമ്മാമ്മയുടെ കഥയാണ് ഇന്നസെന്റ് പറയുന്നത്. അമ്മാമ്മയെ രസിപ്പിക്കാന്‍ അപകടവാര്‍ത്തകള്‍ വായിച്ചു കൊടുക്കുമ്പോള്‍ പൊടിപ്പും തൊങ്ങലും വച്ചാണ് വായിച്ച് കേള്‍പ്പിച്ചിരുന്നത്. കാര്യങ്ങള്‍ അങ്ങനെ മനോഹരമായി ഓരോ ദിവസവും മനോഹരമായി തന്നെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഒരിക്കല്‍ പിടി വീണത്. തക്ക സമയത്ത് തന്റെ അച്ഛന്‍ രക്ഷാദൂതനായി എത്തിയെന്നും അദ്ദേഹം പറഞ്ഞു.

കാഴ്ചക്കാരെ പിടിച്ചുനിര്‍ത്താന്‍ ഒന്നിനുപിറകെ ഒന്നായി ബ്രേക്കിങ് ന്യൂസ് നിരത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്: ആളുകളെ ഹരംപിടിപ്പിച്ച് പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയാല്‍ നിങ്ങളെ രക്ഷിക്കാന്‍ ആളുകള്‍ ഉണ്ടായി എന്നുവരില്ലെന്ന് ഇന്നസെന്റ് ഓര്‍മിപ്പിക്കുന്നു.

ഇന്നസെന്റിന്റെ കുറിപ്പ് വായിക്കാം:

ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞുവന്നാല്‍ പത്രം വായനയാണ് പ്രധാന വിനോദം. ഒരുദിവസം പത്രം എടുത്തപ്പോള്‍ ഒന്നാംപേജില്‍ത്തന്നെ നടുക്കുന്ന വാര്‍ത്തയായിരുന്നു. തീവണ്ടി പാളം തെറ്റി 120 മരണം. വലിയ വേദനയോടെ ആ വാര്‍ത്ത വായിച്ചുതീര്‍ന്നപ്പോള്‍ എന്റെ മനസ്സ് കുട്ടിക്കാലത്തേക്ക് തിരിച്ചുനടന്നു. ഇരിങ്ങാലക്കുടയിലെ ആ പഴയ ദിനങ്ങള്‍. അവിടെ എന്നോട് പിണങ്ങിനില്‍ക്കുന്ന എന്റെ അമ്മാമ ചെര്‍ച്ചിക്കുട്ടി.
അമ്മാമയും ഞാനുംതമ്മില്‍ നല്ല കൂട്ടായിരുന്നു. സ്‌കൂളില്‍പ്പോകുക, പഠിക്കുക എന്നീ കാര്യങ്ങളില്‍ മുഴുകേണ്ടതില്ലാത്തതിനാല്‍ വീട്ടില്‍ ഏറ്റവുമധികം ഫ്രീ ടൈം ഉള്ളയാള്‍ ഞാനായിരുന്നു. അതുകൊണ്ടാണ് അമ്മാമയും ഞാനും തമ്മില്‍ കൂടുതല്‍ അടുക്കാന്‍ കാരണം. അമ്മാമയുടെ ഉച്ചകളില്‍ കൂട്ടായി എപ്പോഴും ഞാനുണ്ടാവും.

പത്രം വായിച്ചുകേള്‍ക്കുക അമ്മാമയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. എല്ലാദിവസവും എന്നെ വിളിച്ചിരുത്തി അതത് ദിവസത്തെ പത്രം ഉറക്കെ വായിപ്പിക്കും. അപകടവാര്‍ത്തകളോടായിരുന്നു അമ്മാമയ്ക്ക് കൂടുതല്‍ പ്രിയം. 'ചേര്‍ത്തലയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു'; 'ഒലവക്കോട് വെടിക്കെട്ടപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു'. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അമ്മാമയുടെ മുഖത്ത് വിടരുന്ന തെളിച്ചം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഒരാഴ്ച ഞാന്‍ വായിച്ചുകൊടുത്ത വാര്‍ത്തകളും മനസ്സില്‍നിറച്ചാണ് അമ്മാമ ഞായറാഴ്ച പള്ളിയില്‍പ്പോകുക. പള്ളി പിരിയുമ്പോള്‍ അമ്മാമയും സുഹൃത്തുക്കളായ ചക്കച്ചാംപറമ്പില്‍ മറിയം, പീതായി, ആലേങ്ങാടാന്‍ മേരിച്ചേച്ചി എന്നിവരും ഒത്തുചേരും. അവരോട് അമ്മാമ വായിച്ചുകേട്ട വാര്‍ത്തകള്‍ പറയും. പത്രം വായിക്കാത്ത അവര്‍ വാര്‍ത്തകള്‍ കേട്ട് അമ്പരന്നിരിക്കും. അവരുടെ മുന്നില്‍ അമ്മാമ ഹീറോയിന്‍ ആവും. പത്രം വായിച്ചുകൊടുക്കുന്നതിന് അമ്മാമ തരുന്ന ചില്ലറത്തുട്ടുകളാണ് അക്കാലത്തെ എന്റെ പോക്കറ്റ് മണി. ഈ കലാപരിപാടി തുടര്‍ന്നു. പതുക്കെപ്പതുക്കെ അമ്മാമയ്ക്ക് ഞാന്‍ വായിച്ചുകൊടുക്കുന്ന വാര്‍ത്തകള്‍ ഒരു എരം പോരാ എന്നായി. 'പീരുമേട്ടില്‍ വാന്‍ മറിഞ്ഞ് ഏഴുപേര്‍ മരിച്ചു' എന്ന് ഞാന്‍ വായിച്ചാല്‍ അപ്പോള്‍ അമ്മാമ പറയും 'എടാ ഏഴുപേരേ മരിച്ചുള്ളൂ? കൊറച്ചൂടെ വലുതൊന്നുമില്ലേ? 'അമ്മാമയ്ക്ക് വാര്‍ത്താലഹരി തലയ്ക്കുപിടിച്ചതായി എനിയ്ക്കു മനസ്സിലായി.

ആ ലഹരിയുടെ പിച്ചിനനുസരിച്ച് പിടിച്ചില്ലെങ്കില്‍ അമ്മാമയെന്ന കസ്റ്റമറെ എനിക്ക് നഷ്ടമാവും. എന്റെ വരുമാനം നിലയ്ക്കും. അക്കാലത്ത് അതെനിക്ക് താങ്ങാനുമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ അമ്മാമയ്ക്ക് തൃപ്തിയാവുന്ന തരത്തില്‍ അപടത്തിന്റെ വലിപ്പവും മരണ സംഖ്യയുമൊക്കെ കൂട്ടിപ്പറഞ്ഞുതുടങ്ങി. 'ബസും ലോറിയും കൂട്ടിയിടിച്ച് പുഴയിലേക്കു മറിഞ്ഞ് 50 പേര്‍ മരിച്ചു; 20 പേര്‍ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍', 'വീടിനു തീപ്പിടിച്ച് പത്തംഗ കുടുംബം വെന്തുമരിച്ചു'. ഇങ്ങനെ വാര്‍ത്തകള്‍ ഉണ്ടാക്കിത്തുടങ്ങി. അത് അമ്മാമയ്ക്ക് രസിച്ചുംതുടങ്ങി. ഞാന്‍ എന്റെ 'ലഹരിവില്‍പ്പന' തുടര്‍ന്നു. കൂട്ടുകാരികള്‍ക്കിടയില്‍ അമ്മാമ വീരനായികയായിത്തുടര്‍ന്നു.

ഒരുദിവസം ഏതോ ഒരു വാര്‍ത്ത വായിച്ചപ്പോള്‍ അമ്മാമയ്ക്ക് അതുകൊണ്ട് മതിയായില്ല. അതൃപ്തിയോടെ അമ്മാമ എന്നെ നോക്കി. അപ്പോള്‍ പത്രത്തിലേക്ക് നോക്കി ഞാന്‍ വായിച്ചു പീരുമേട്ടില്‍ അംബാസഡര്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞ് 17 പേര്‍ തത്ക്ഷണം മരിച്ചു; 12 പേരെ മൂന്നാറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു' എന്നിട്ട് ഞാന്‍ അമ്മാമയുടെ മുഖത്തേക്ക് ഒരു കള്ളനോട്ടം നോക്കി. അമ്മാമയുടെ മനസ്സുവായിച്ച് ഞാന്‍ പറഞ്ഞു മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അമ്മാമയുടെ മുഖം പൂര്‍ണചന്ദ്രനെപ്പോലെ തെളിഞ്ഞുവിടര്‍ന്നു.

എനിക്ക് സമാധാനമായി. അന്ന് എനിക്ക് ഒറ്റ രൂപയുടെ നാണയമാണ് തന്നത്. അതുംകൊണ്ട് കൂട്ടുകാരന്‍ ജോയിയെയും കൂട്ടി ഞാന്‍ എം.ജി.ആറിന്റെ 'നാടോടി മന്നന്‍' സിനിമ കണ്ടു; ഇസ്!ലാമിയ ഹോട്ടലില്‍നിന്ന് വയറുനിറച്ച് കാപ്പിയും പലഹാരവും കഴിച്ചു. ഞാന്‍ ജോയിയോട് പറഞ്ഞു എടാ എത്രപേരെ കൊന്നിട്ടാണ് ഈ സിനിമകാണലും കാപ്പികുടിയും നടന്നത് എന്ന് നിനക്കറിയുമോ?' ഞാന്‍ വായിച്ചുകൊടുത്ത വാര്‍ത്തയുമായാണ് പിറ്റേന്ന് അമ്മാമ പള്ളിയില്‍പ്പോയത്.

കനംവെച്ച മുഖവുമായാണ് അന്ന് അമ്മാമ പള്ളിയില്‍ നിന്നും വന്നത്. വന്നയുടനെ ഒന്നുമിണ്ടാതെ ഒരിടത്തുചെന്നിരുന്നു. കാര്യമൊന്നുമറിയാത്തതുകൊണ്ട് ഞാന്‍ നേരേ അമ്മാമയുടെ അടുത്തേക്കുചെന്നു. അപ്പോള്‍ അമ്മാമ പറഞ്ഞു 'ഇന്നസെന്റേ നീ ഇനി എന്റെ മുന്നില്‍ വരേണ്ട. സ്‌കൂളില്‍ തോറ്റുതോറ്റ് നീ വരുമ്പോഴെല്ലാം ഞാനേ ഈ വീട്ടില്‍ നിന്നെ പിന്തുണയ്ക്കാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കുമുന്നില്‍ നാണംകെട്ടു, നീ കാരണം' എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ മിണ്ടാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ അമ്മാമ തുടര്‍ന്നു 'എന്താ നീ ഇന്നുരാവിലെ എനിക്ക് പത്രംവായിച്ചു പറഞ്ഞുതന്നത്? അംബാസഡര്‍ കാര്‍ മറിഞ്ഞ് 17 പേര്‍ മരിച്ചു, 12 പേര്‍ ആസ്പത്രിയിലായി എന്ന്. എങ്ങനെയാടാ ഒരു കാറില്‍ 17 പേര്‍ കയറുക? നിനക്ക് 100 പേരെക്കൂടിക്കൂട്ടാമായിരുന്നില്ലേ? മറിയത്തിന്റെയും പീതായിയുടെയും മുന്നില്‍ ഞാന്‍ ആകെ നാണംകെട്ടുപോയി'. ഞാന്‍ ഒന്നുംമിണ്ടാതെ നിന്നു. എന്റെ പോക്കറ്റ്മണി ഇനിമുതല്‍ ഇല്ല എന്നകാര്യം തീരുമാനമായി.

എന്റെ ജീവിതത്തില്‍ എപ്പോഴും ഏത് പ്രതിസന്ധിയിലും രക്ഷകനായി എത്തുക എന്റെ അപ്പനാണ്. ഞാന്‍ ഒന്നും മിണ്ടാതെ നില്‍ക്കുമ്പോള്‍ തൊട്ടപ്പുറത്തുനിന്ന് അപ്പന്റെ ശബ്ദം ഉയര്‍ന്നു, അമ്മാമയോടായി 'അമ്മ എന്തിനാ അവനെ ഇങ്ങനെ വഴക്കുപറേണേ? ഒരു കാറില്‍ 29 പേര്‍ക്ക് കയറാന്‍ പറ്റില്ല എന്ന കാര്യം സത്യമാണ്. എന്നാല്‍ അവന് അതറിയില്ലാലോ. അവന്‍ കണക്കില് മോശാണ് എന്ന് അമ്മയ്ക്കറിയില്ലേ? കഴിഞ്ഞതവണ അവന് ഒന്നര മാര്‍ക്കല്ലേ കണക്കില്‍ കിട്ടിയത്?'അമ്മാമ അതുകേട്ട് ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കി. എന്നിട്ടെന്റെ തലയില്‍ ഒന്നു തലോടി. എന്നിട്ട് പറഞ്ഞു ഇന്നസെന്റേ നീ കണക്കില്‍ ശ്രദ്ധിക്കണം.

പിന്‍കുറിപ്പ്: കാഴ്ചക്കാരെ പിടിച്ചുനിര്‍ത്താന്‍ ഒന്നിനുപിറകെ ഒന്നായി ബ്രേക്കിങ് ന്യൂസ് നിരത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്: ആളുകളെ ഹരംപിടിപ്പിച്ച് പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയാല്‍ നിങ്ങളെ രക്ഷിക്കാന്‍ എന്റെ അപ്പന്‍ തെക്കേത്തല വറീതിനെപ്പോലുള്ള ആളുകള്‍ ഉണ്ടായി എന്നുവരില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (6 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (6 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി  (6 hours ago)

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ  (6 hours ago)

കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു  (6 hours ago)

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

കേരളത്തെ പിടിച്ച് കുലുക്കി പെരുമഴ... ഒപ്പം ചക്രവാതചുഴിയും ന്യുനമർദ്ദപാത്തിയും  (6 hours ago)

കേരളം മരണക്കെണിയിൽ? പിണറായിയെ സർക്കാർ ജീവനക്കാർ നിലത്തടിക്കും! 10,000 കോടി ബാധ്യത... അടുത്തമാസം കുടുംബത്തോടെ നാട് വിടും... പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ  (6 hours ago)

മുഖ്യന്റെ മൂട്ടിൽ പൊട്ടിച്ചു! സുഖവാസം മതിയാക്കി പിണറായി കേരളത്തിൽ.. മന്ത്രിക്കസേര താഴെ വീണു? ഉല്ലാസ യാത്രയ്ക്ക് പൂട്ടിട്ട് ​ഗണേഷ് കുമാർ  (6 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍  (7 hours ago)

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  (8 hours ago)

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (8 hours ago)

Malayali Vartha Recommends