ഇന്‍ഡോര്‍ കാഴ്ചബംഗ്ലാവിലെ വെള്ളക്കടുവ പാമ്പുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ചത്തു

ഇന്‍ഡോര്‍ കാഴ്ചബംഗ്ലാവിലുണ്ടായിരുന്ന വെള്ളക്കടുവ ചത്തു. ഈ കടുവയെ ബിലാസ്പൂര്‍ കാഴ്ചബംഗ്ലാവില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് കൊണ്ടുവന്ന് വളര്‍ത്തിയെടുത്തതായിരുന്നു.
രാജന്‍ എന്നു പേരിട്ടിരുന്ന ഈ കടുവയുടെ കൂട്ടിലേക്ക് പാമ്പ് കയറിയതിനെ തുടര്‍ന്നുണ്ടായ പോരാട്ടത്തിലാണ് കടുവ കൊല്ലപ്പെട്ടത്. പാമ്പിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
അടുത്തിടെ മൂന്ന് പെണ്‍കടുവകളുടെ ആക്രമണത്തില്‍ ശരീരത്തിന്റെ പല ഭാഗത്തും പരുക്കേറ്റ് അവശനായി കഴിയുകയായിരുന്നു രാജന്‍. ആ പരുക്കില്‍ നിന്നും രാജന്‍ മുക്തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പാമ്പുമായും ഏറ്റുമുട്ടേണ്ട അവസ്ഥയുണ്ടായത്. ശരീരത്തില്‍ പലയിടത്തും കടുവയുടെ കടിയും മാന്തുമേറ്റതിനെ തുടര്‍ന്ന് പാമ്പിനും അനങ്ങാന്‍ കഴിയാത്ത സ്ഥിതിയായിട്ടുണ്ട്.
അതേസമയം മറ്റൊരിടത്തായിട്ടും പാമ്പ് കടുവാക്കൂട്ടില്‍ ഇഴഞ്ഞുകയറാനിടയായതിനു കാരണം കാഴ്ചബംഗ്ലാവ് ജീവനക്കാരുടെ അലംഭാവം നിമിത്തമാണ് എന്ന് വിവാദമുണ്ടായിട്ടുണ്ട്. ആരോപണം അവര്‍ നിഷേധിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha