Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കും...

14 AUGUST 2024 04:50 PM IST
മലയാളി വാര്‍ത്ത

ചൂടുകാലം അവസാനിക്കുന്നതിന്റെ സൂചനയായാണ് സുഹൈൽ നക്ഷത്രത്തെ കാണുന്നത്. സുഹൈൽ എത്തി 40 ദിവസങ്ങൾക്കുശേഷം രാജ്യത്ത് ശൈത്യകാലമാരംഭിക്കും. രാജ്യത്തെ കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി വ്യക്തമാക്കുന്നത്. സുഹൈല്‍ നക്ഷത്രത്തിന്റെ വരവോടെ യുഎഇയിലെ കൊടുംവേനല്‍ അതിന്റെ അവസാനത്തോട് അടുക്കും. ഇതോടെ രാജ്യം കൂടുതല്‍ മിതശീതോഷ്ണ ദിനങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും. എന്നാല്‍ ഈ ദിവസങ്ങളില്‍ താപനില പെട്ടെന്ന് കുറയുകയില്ല.

അറബ് സമൂഹം പരമ്പരാഗതമായി കാലാവസ്ഥാ മാറ്റത്തിന്റെ ചിഹ്നമായാണ് സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. സുഹൈല്‍ നക്ഷത്രത്തിന്റെ വരവ് രാത്രികാല താപനില ക്രമേണ കുറയാന്‍ തുടങ്ങുമെന്ന് സൂചിപ്പിക്കുന്നു. ഇത് കാലാവസ്ഥയിലെ മാറ്റത്തിന്റെ ആദ്യ സൂചനകളെ സൂചിപ്പിക്കുന്നു. പിന്നീട് പകല്‍ സമയങ്ങളിലെ ചൂടിനും കുറവുണ്ടായി തുടങ്ങും.

സുഹൈല്‍ ആഗസ്റ്റ് 24 മുതല്‍ പുലര്‍ച്ചെയാണ് ദൃശ്യമാകുകയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അഭിപ്രായപ്പെട്ടു. ഇത് ഒരു സുപ്രധാന കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടക്കം കുറിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സുഹൈലിന്റെ വരവിനെ തുടര്‍ന്ന് ഈ പ്രദേശത്ത് ഏകദേശം 40 ദിവസത്തെ 'സുഫ്രിയ' എന്നറിയപ്പെടുന്ന പരിവര്‍ത്തന കാലാവസ്ഥ അനുഭവപ്പെടും.

ഇത് തീവ്രമായ വേനല്‍ക്കാലവും തണുത്ത താപനിലയും തമ്മിലുള്ള വിടവ് നികത്തുന്നതിന്റെ പ്രതിഫലനമാണ്. ഒക്ടോബര്‍ പകുതി മുതല്‍ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കും. അതേസമയം സുഹൈലിന്റെ ഉദയത്തിന് 100 ദിവസങ്ങള്‍ക്ക് ശേഷം ശൈത്യകാലം ആരംഭിക്കും. സുഹൈലിന്റെ ആരംഭം ഇന്ത്യന്‍ മണ്‍സൂണിന്റെ പിന്‍വാങ്ങലിന്റെ സൂചനയാണ്. ഇന്ത്യന്‍ മണ്‍സൂണ്‍ ഇക്കാലയളവില്‍ ദുര്‍ബലമാവുകയും തെക്കോട്ട് നീങ്ങുകയും ചെയ്യുന്നു.

 

 

കഴിഞ്ഞ രണ്ടാഴ്ചയായി യു എ ഇയില്‍ പലയിടത്തും ഇടവിട്ടുള്ള മഴ ലഭിച്ചിരുന്നു. കൊടുംചൂടില്‍ വലഞ്ഞിരുന്ന എമിറേറ്റ് നിവാസികള്‍ക്ക്
ഇത് ആശ്വാസമായിരുന്നു. യുഎഇയില്‍ ഉടനീളം കഴിഞ്ഞ ആഴ്ച താപനില 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞിരുന്നു. ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വെര്‍ജന്‍സ് സോണ്‍ (ഐടിസിസെഡ്) യുഎഇയില്‍ എത്തിയതായിരുന്നു ഇതിന് കാരണം. സുഹൈൽ എത്തിയശേഷം ഘട്ടംഘട്ടമായാണ് ചൂടുകുറയുകയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്തെ പകൽസമയത്തിന്റെ ദൈർഘ്യത്തിലും മാറ്റമുണ്ടാകും. സുഹൈലിന്റെ ആരംഭം ഇന്ത്യയിൽ മൺസൂണിന്റെ പിൻവാങ്ങലിന്റെ സൂചനകൂടിയാണ്.

 

 

 

ആഗസ്റ്റ് 24 മുതൽ പുലർച്ചെയാണ് ദൃശ്യമാകുകയെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന നക്ഷത്രമാണ് സുഹൈൽ. സുഹൈൽ നക്ഷത്രം എത്തിയാൽ രാജ്യത്തെ പകല്‍സമയത്തിന്റെ ദൈര്‍ഘ്യത്തിലും മാറ്റമുണ്ടാകും. പകൽ ദൈര്‍ഘ്യം 13 മണിക്കൂറില്‍ താഴെയായിരിക്കും. സിറിയസ് കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുളള രണ്ടാമത്തെ നക്ഷത്രമാണ് ഇത്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍നിന്ന് യുഎഇ പിന്‍മാറി  (14 minutes ago)

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യനീക്കം തകര്‍ന്നതില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.ഡി. സതീശന്‍  (42 minutes ago)

വര്‍ഷങ്ങള്‍ക്കുശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു  (55 minutes ago)

പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് നടന്‍ മമ്മൂട്ടി  (1 hour ago)

ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

അമേരിക്കയിലെ ശക്തമായ മഞ്ഞുവീഴ്ചയില്‍ മൂന്ന് മരണം  (2 hours ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്; സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു  (2 hours ago)

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്  (3 hours ago)

Govindan വിവാദത്തിന് സിപിഎമ്മില്ല  (3 hours ago)

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!  (3 hours ago)

‘റോബോട്ട് നായ്ക്കുട്ടി’ ‘ഗോര്‍ബി’യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ്: ‘ഗോര്‍ബി’യെ യുഡബ്ല്യആര്‍ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്...  (3 hours ago)

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം  (3 hours ago)

GOD RATE പവന്റെ വില 1.20 ലക്ഷം രൂപയിലേയ്ക്ക്  (3 hours ago)

ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു...  (3 hours ago)

ജഗൻ ഷാജികൈലാസ് ദിലീപ് ചിത്രം (D 152) ഫുൾ പായ്ക്കപ്പ്  (3 hours ago)

Malayali Vartha Recommends