പടക്കം പൊട്ടിച്ച് കളിച്ച് പറന്നുയരുന്ന കുട്ടികൾ; വൈറലായി വീഡിയോ, മീഥേന്‍ വാതകമാണ് സാധാരണ പടക്കം വലിയ പൊട്ടിത്തെറിയായി മാറ്റുന്നതെന്ന് സംശയം

പടക്കം പൊട്ടിച്ച് കളിക്കുന്നത് കുട്ടികളുടെ ഇഷ്ട്ട വിനോദമാണ്. മാതാപിതാക്കൾ ഇക്കാര്യത്തിൽ കുട്ടികളെ വഴക്ക് പറഞ്ഞാലും അത് അനുസരിക്കുന്ന കുട്ടികൾ കുറവാണ്.... എന്നാലിതാ പടക്കം വെച്ച് കളിച്ച കുട്ടികൾക്ക് സംഭവിച്ചത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ... ചൈനീസ് പട്ടണമായ ഫുജിയാനീൽ ആണ് ഈ സംഭവം നടന്നിരിക്കുന്നത്. പടക്കം പൊട്ടിച്ച് കളിച്ച് പറന്നുയരുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചൈനീസ് പട്ടണമായ ഫുജിയാനില്‍ മൂന്ന് കുട്ടികൾ ചേർന്ന് മാന്ഹോളിൽ വെച്ച് പടക്കം പൊട്ടിച്ച് കളിക്കുന്നതും പെട്ടെന്ന് പടക്കം പൊട്ടിത്തെറിക്കുമ്പോൾ കൂടെ ഒരു കുട്ടി പറന്നു പൊങ്ങുന്നതുമാണ് വീഡിയോയിൽ കാണുന്നത് . മാന്‍ഹോളില്‍ വെച്ച നിരവധി പടക്കങ്ങള്‍ പലയിടങ്ങളില്‍ പൊട്ടിത്തെറിക്കുന്നത് വിഡിയോകളില്‍ കാണാം.
കുട്ടികൾ രംഗം കാണാൻ മാത്രമല്ല, പറ്റുമെങ്കില്‍ പറന്നുപൊങ്ങാന്‍ കൂടിയാണ് ശ്രമിക്കുന്നതെന്ന് ചൈനീസ് വിഡിയോയിൽ വ്യക്തമാണ്. ഏറെ അപകടകരമായ കളിയാണ് കുട്ടികൾ നടത്തിയിരിക്കുന്നത് . ഈ ചൈനീസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം സൗത്ത് ചൈന മോണിങ്ആയിരുന്നു പോസ്റ്റ് ഇട്ടത്. ഫ്യൂജിയാനിയിലെ ഈ സംഭവത്തിന് സമാനമായ കേസുകൾ ചൈനയിലെ വിവിധ ഇടങ്ങളിൽ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
ജനുവരിയിൽ ചൈനയിലെ അൻഹുയി പട്ടണത്തിലുണ്ടായ സംഭവത്തിൽ മാന്‍ഹോള്‍ കവര്‍ അഞ്ചു മീറ്റര്‍ ഉയരത്തില്‍ പൊങ്ങുന്നത് വ്യക്തമായി കാണാമായിരുന്നു. ട്വിറ്ററിൽ പ്രചരിക്കുന്ന ഈ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. കൂടാതെ നിരവധി ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്. മാന്‍ഹോളിനുള്ളിലെ മീഥേന്‍ വാതകമാണ് സാധാരണ പടക്കം വലിയ പൊട്ടിത്തെറിയായി മാറ്റുന്നതെന്ന് കമൻറുകളിലൂടെ പറയുന്നുമുണ്ട്.
https://www.facebook.com/Malayalivartha