എന്റമ്മോ 4.25 കിലോ ഗ്രാം തൂക്കമുള്ള മാമ്പഴമോ? ഗിന്നസ് റെക്കോർഡുമായി ലോകത്തിലെ ഏറ്റവും ഭാരമേറിയ മാമ്പഴം; കൊളംബിയയിലെ ഗ്വായത്തില്‍ നിന്നുള്ള രണ്ട് കര്‍ഷകരാണ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയ ഈ മാമ്പഴത്തിന്റെ ഉടമസ്ഥര്‍

പല നിറത്തിലും രുചിയിലും പല വലിപ്പത്തിലുമായി ധാരാളം മാമ്പഴങ്ങള്‍ നമ്മുടെ വിപണികളിലും എത്താറുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഭാരമേറിയ മാമ്പഴത്തെ കുറിച്ചുള്ള വാര്‍ത്തയാണ് മാമ്ബഴ പ്രേമികളെ തേടിയെത്തുന്നത്.
കൊളംബിയയിലെ ഗ്വായത്തില്‍ നിന്നുള്ള രണ്ട് കര്‍ഷകരാണ് ഗിന്നസ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയ ഈ മാമ്പഴത്തിന്റെ ഉടമസ്ഥര്‍ . ആകെ 4.25 കിലോഗ്രാമാണ് ഇതിന്റെ തൂക്കം.
നേരത്തേ മൂന്നേ മുക്കാല്‍ കിലോഗ്രാം ഭാരമുള്ള ഒരു ഫിലിപ്പീനില്‍ നിന്നുള്ള മാമ്പഴത്തിനായിരുന്നു ലോകത്തിലെ ഏറ്റവും ഭാരമേറിയ മാമ്ബഴമെന്ന റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് കൊളംബിയക്കാരുടെ വമ്ബന്‍ മാമ്പഴം ഇപ്പോള്‍ തകര്‍ത്തത്.
കൊളംബിയയിലെ കര്‍ഷകര്‍ എത്രമാത്രം അധ്വാനികളാണെന്നും സമര്‍പ്പണബോധമുള്ളവരാണെന്നും ലോകത്തിന് മനസിലാക്കി കൊടുക്കാനാണ് ഈ അവസരം ഉപയോഗിക്കുന്നതെന്നും സ്‌നേഹമാണ് തങ്ങള്‍ കൃഷിയിടങ്ങളില്‍ വിളയിക്കുന്നതെന്നും റെക്കോര്‍ഡ് സ്വന്തമാക്കിയ ശേഷം കര്‍ഷകരായ ജെര്‍മന്‍ ഒര്‍ലാന്‍ഡോയും റെയ്‌ന മരിയയും പ്രതികരിച്ചു .
ചരിത്രത്തില്‍ സ്ഥാനം നേടിയ മാമ്പഴം പിന്നീട് കര്‍ഷകര്‍ തന്നെ കുടുംബത്തോടൊപ്പം കഴിച്ചു. അതിന് മുമ്ബായി മാമ്ബഴത്തിന്റെ ഒരു മാതൃക സൃഷ്ടിച്ച് അത് മുനിസിപ്പാലിറ്റിയിലേക്ക് നല്‍കി . ഗിന്നസ് റെക്കോര്‍ഡിന്റെ ഓര്‍മ്മയ്ക്കായാണ് ഇത് ചെയ്തതെന്നും കര്‍ഷകര്‍ വെളിപ്പെടുത്തുന്നു .
https://www.facebook.com/Malayalivartha