ഏതു നായയ്ക്കും ഒരു ദിവസം വരും! ഇനി നായകള്‍ തീരുമാനിക്കും ഏതു ചാനല്‍ കാണണമെന്ന്, പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍

അങ്ങനെ ആ പഴഞ്ചെല്ലും സത്യമാകുന്നു. ഏതു നായയ്ക്കും ഒരു ദിവസം വരുമെന്ന വാക്കും പ്രതീക്ഷിച്ച് പതിറ്റാണ്ടുകളായി കാത്തിരുന്ന നായകള്‍ക്കു സന്തോഷം പകരുന്നതാണ് വാര്‍ത്ത. ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പുതിയൊരു റിമോട്ട് കണ്ടുപിടിച്ചിരിക്കുന്നു. ടിവി ചാനലുകള്‍ മാറ്റാന്‍ തന്നെ, പക്ഷേ നായകള്‍ക്കു വേണ്ടിയാണെന്നുമാത്രം.
മനുഷ്യര്‍ ഉപയോഗിക്കുന്ന റിമോട്ടുകളില്‍നിന്നു വ്യത്യസ്തമായി നായകളുടെ റിമോട്ടിനു ചില പ്രത്യേകതകളുണ്ട്. വാട്ടര്‍പ്രൂഫ് പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ബട്ടണുകള്‍ക്ക് വലിപ്പം കൂടുതലാണ് താനും. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. റിമോട്ടിന്റെ നിര്‍മാണത്തിനു നേതൃത്വം വഹിക്കുന്ന ലെയ്‌ന ഡഗ്ലസ് നായ റിമോട്ടിനെക്കുറിച്ച് പറയുന്നത് ഇപ്രകാരം വളരെ നാളത്തെ ഗവേഷണങ്ങളാണ് ഇതിനു വേണ്ടി നടത്തിയത്. നായകള്‍ ഒരു ആഴ്ച്ച ഒന്‍പതു മണിക്കൂര്‍ വരെ ടിവി കാണുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാര്‍ട്ടൂണ്‍, വൈല്‍ഡ്‌ലൈഫ് ചാനലുകളാണ് ഇവര്‍ക്കിഷ്ടം.
ചാനല്‍ മാറ്റുന്നതിന്റെ പേരില്‍ പോരുകൂടാന്‍ ഒരാള്‍ കൂടി കൂടുമെന്ന് ചുരുക്കം. നേരത്തേ ഭാര്യയെയും സഹോദരങ്ങളെയും പേടിച്ചാല്‍ മതിയായിരുന്നു!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha