വകതിരിവില്ലാതെ, വാഹനം തിരിച്ചത് മൂലം ഉണ്ടായ അപകടം!
റോഡ് മുറിച്ചു കടക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കണം എന്നത് പ്രാഥമിക പാഠമാണ് ; അത് വാഹനങ്ങളാണെങ്കിലും ആളുകളാണെങ്കിലും! വലത്തേക്ക് തിരിയുമ്പോള്‍ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയേ മതിയാവൂ.
അല്ലെങ്കില്‍ ചിലപ്പോള്‍ അപകടം സംഭവിക്കും. അത്തരത്തില്‍ സംഭവിച്ചൊരു അപകടത്തിന്റെ വിഡിയാ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
അപകടം എന്നു സംഭവിച്ചതാണെന്ന് വ്യക്തമല്ലെങ്കിലും, ഒരു വാഹനം യാതൊരു ശ്രദ്ധയുമില്ലാതെ തിരിഞ്ഞതു മൂലമാണ് അപകടമുണ്ടായത് എന്ന് വ്യക്തമാണ്. അപകടത്തിലായത് മൂന്നു യുവാക്കളുടെ ജീവനാണ്.
മലപ്പുറത്ത് നടന്ന അപകടം എന്ന പേരിലാണ് വിഡിയോ പ്രചരിക്കുന്നത്. വളവില്‍ ഇടതുവശത്തു നിര്‍ത്തിയ കാര്‍, പിന്നില്‍ നിന്നും ബൈക്ക് വരുന്നത് ശ്രദ്ധിക്കാതെ വലത്തേക്ക് കടക്കുകയായിരുന്നു.
സമീപത്തെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. യുവാക്കള്‍ നിലത്ത് വീഴുന്നുണ്ടെങ്കിലും പരിക്കുകളുണ്ടോ എന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha