Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഹെലികോപ്റ്ററില്‍ പറന്നത് രജനി അറിഞ്ഞതേയില്ല, പിന്നീട് കണ്ണുതുറന്നത് ഈ പിഞ്ചിളം മുഖം കാണാന്‍!

31 AUGUST 2018 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

എരുമേലിക്കടുത്ത് ഏഞ്ചല്‍വാലി എന്ന ഗ്രാമത്തെ മഹാപ്രളയം വിഴുങ്ങുമ്പോള്‍ മുട്ടുമണ്ണില്‍ റെജി-റോസമ്മ ദമ്പതികളുടെ മകള്‍ രജനിയെ വേദന വിഴുങ്ങുകയായിരുന്നു, വെറും വേദനയല്ല പ്രസവവേദന! ഭര്‍ത്താവ് അനീഷിന്റെ നാടായ റാന്നിയിലെ താലൂക്ക് ആശുപത്രിയിലായിരുന്നു രജനിയുടെ ഗര്‍ഭകാല ചികില്‍സ.

പ്രസവത്തിനുള്ള തിയതി ഓഗസ്റ്റ് 29 ആയിരുന്നു . 20-ന് ആശുപത്രിയില്‍ പോകാം എന്നു കരുതിയിരിക്കയായിരുന്നു രജനി. എന്നാല്‍ ഓഗസ്റ്റ് 15-ന് വെള്ളം നിറഞ്ഞ് ഏഞ്ചല്‍വാലി ഒറ്റപെട്ടു. അപ്പോള്‍ ശ്വാസതടസവും പുറംവേദനയും സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലായി രജനി. വീടുകളോളം പൊക്കത്തില്‍ നിറഞ്ഞൊഴുകുന്ന പെരുവെള്ളത്തില്‍ ഒന്നും ചെയ്യാനാവാതെ വീട്ടുകാരും നാട്ടുകാരും ഒരു പോലെ വിഷമിച്ചു. വൈദ്യുതിയില്ല, നടന്നുപോകാന്‍ മറ്റ് വഴികളില്ല, മൊബൈല്‍ ഫോണുകള്‍ നിശ്ചലമായി.

ഗ്രാമം ഒറ്റപ്പെട്ട വിവരം റവന്യു വിഭാഗം റിപ്പോര്‍ട്ട് ചെയ്തതോടെ നേവിയുടെ ഹെലികോപ്റ്റര്‍ എത്താമെന്ന ഉറപ്പ് ലഭിച്ചു. ഏഞ്ചല്‍വാലി സെന്റ് മേരീസ് സ്‌കൂളിന്റെ മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മൈതാനത്തിനു സമീപത്തെ മരക്കൊമ്പുകള്‍ മുറിച്ചു മാറ്റണമെന്ന് നേവി നിര്‍ദേശിച്ചു.നാട്ടുകാര്‍ രാത്രി തന്നെ അതും നടപ്പാക്കി. 16-ന് പ്രളയമേഖലകളില്‍ സാധന സാമഗ്രികളുമായി എത്തിയ ഹെലികോപ്റ്റര്‍ രജനിയുമായി പറക്കാന്‍ തയ്യാറായി എത്തി.

വയറ്റിലെ കുരുന്നിനെ താങ്ങിപ്പിടിച്ച് ഹെലികോപ്റ്ററില്‍ കയറാന്‍ എത്തിയ രജനി പെട്ടെന്ന് കുഴഞ്ഞു വീണു. തലയുടെ പിന്‍വശം അടിച്ചുവീണ രജനിയുടെ ബോധം നഷ്ടമായി. അനക്കമില്ലാതെ കിടക്കുന്ന രജനിയെ കോരിയെടുത്ത് ഹെലികോപ്റ്റര്‍ കുതിക്കുമ്പോള്‍ അതിനുള്ളില്‍ ശുശ്രൂഷയ്ക്കായി ഡോക്ടറും പൊട്ടിക്കരഞ്ഞ്‌കൊണ്ട് അമ്മയും ഒപ്പമുണ്ടായിരുന്നു. ആദ്യമായി നാട്ടിലിറങ്ങുന്ന ഹെലികോപ്റ്റര്‍ കാണാനെത്തിയിട്ട് ഒടുവില്‍ രജനിയുടെ വീഴ്ചകണ്ട് തരിച്ചുനിന്ന നൂറുകണക്കിനാളുകളുടെ പ്രാര്‍ഥന താഴെ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് മൈതാനത്ത് ഇറക്കിയ രജനിയെ പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

രജനിയുടെ ഭര്‍ത്താവ് അനീഷിന്റെ വീട് റാന്നിയിലാണ്. രജനിയെ ഹെലികോപ്റ്ററില്‍ കയറ്റുമ്പോള്‍ അനീഷ് റാന്നിയിലെ വീട്ടില്‍ പ്രളയത്തിനു നടുവിലായിരുന്നു. ഫോണ്‍ വഴി പോലും വിവരങ്ങള്‍ അറിയാന്‍ സാധിക്കാതിരുന്ന അനീഷിന് രജനിയ്ക്കടുത്ത് എത്താനായത് മുന്നു ദിവസം കൂടിക്കഴിഞ്ഞ് 19-നാണ്, വെള്ളം ഇറങ്ങിക്കഴിഞ്ഞ്!

23 വരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രജനിയെ ഓണത്തിരക്കുമൂലം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി, 24-ന് സുഖപ്രസവം, നനുനനുത്ത ചിരിയുമായി പ്രളയത്തെ അതിജിവിച്ച് ആണ്‍കുഞ്ഞ് എത്തി, പിറക്കുന്ന കുഞ്ഞ് ആണാണെങ്കില്‍ വിളിക്കാന്‍ മനസിലുറപ്പിച്ച പേര് അവര്‍ വിളിച്ചു, അഭിന്‍.

സംസ്ഥാനത്ത് പ്രളയത്തില്‍ നിന്നും ആകാശമാര്‍ഗത്തില്‍ രക്ഷപെട്ട് കുഞ്ഞിന് ജന്മം നല്‍കിയ രജനിക്ക് പക്ഷേ ആ യാത്രയെപറ്റി ഓര്‍യില്ല!! ഓര്‍മിക്കാന്‍ ഇഷ്ടമില്ലാത്ത ആ പ്രളയം പോലെ, ആ പ്രളയം തരപ്പെടുത്തിത്തന്ന യാത്രയും രജനിയുടെ ഓര്‍മയില്‍ ഇല്ല! 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (6 minutes ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (19 minutes ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (42 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (1 hour ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (1 hour ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (3 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (3 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (4 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (4 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (4 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (4 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (4 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (4 hours ago)

Malayali Vartha Recommends