Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...


ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...


മത്സ്യപ്രേമികൾ ശ്രദ്ധിക്കുക.. വർക്കലയിൽ മത്സ്യം കഴിച്ച് ഒട്ടേറെപ്പേർ ആശുപത്രിയിലായ സംഭവം ‘സിഗ്വാറ്റെറ’ എന്ന മത്സ്യവിഷബാധയാകാമെന്ന് സംശയം... സൂക്ഷ്മജീവികളിൽനിന്നാണ് വിഷം ഉണ്ടാകുന്നത്...


കേരളത്തിൽ തുലാമഴ വീണ്ടും ശക്തിപ്രാപിക്കുന്നു...ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


നാലു പ്രതികൾ ചേർന്ന് തയ്യാറാക്കിയ പ്ലാൻ..ഒരുമണിക്കൂറോളം അഭിരാം ക്രൂരമായ മർദ്ദനത്തിന് ഇരയായി.. കൂട്ടുകാരനെ അവസാനമായി കാണാനെത്തിയ സഹപാഠികൾക്കും കണ്ണീരടക്കാനായില്ല...

എല്ലാം നോക്കി നടത്താന്‍ മുന്നില്‍ നിന്ന ആളെ 'അണ്ണാ' എന്ന് വിളിച്ച് കാര്യം പറഞ്ഞു, ' ആ അണ്ണന്‍' പോലീസിനെകൊണ്ട് തിരിച്ച് സല്യൂട്ട് ചെയ്യിച്ചപ്പോഴാണ് അത് ജില്ലാ കളക്ടര്‍ ആണെന്ന് മനസ്സിലായത്! പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ അനുഭവങ്ങള്‍!

31 AUGUST 2018 03:21 PM IST
മലയാളി വാര്‍ത്ത

തിരുവല്ലയില്‍ പ്രളയത്തില്‍പ്പെട്ട നൂറു കണക്കിന് പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച് കഴിഞ്ഞപ്പോഴേക്കും മത്സ്യത്തൊഴിലാളികളായ പനിയടിമയും ഫ്രെഡിയും ജില്ലറും ചേര്‍ന്നുള്ള രക്ഷാ സംഘത്തിന്റെ ഫൈബര്‍ ബോട്ട് കേടായിക്കഴിഞ്ഞിരുന്നു. പോലീസുകാര്‍ക്കൊപ്പം, റോഡില്‍ നിര്‍ദേശങ്ങള്‍ നല്‍കി നിന്ന ആളിനെ നോക്കി ഫ്രെഡി പറഞ്ഞു 'അണ്ണാ, ഞങ്ങള്‍ക്ക് ഒരു ബോട്ട് തന്നാല്‍ കുറെ പേരെ കൂടി രക്ഷിച്ചു കൊണ്ട് വരാം.' ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടക്ക് അരക്കൊപ്പം വെള്ളത്തില്‍ പലപ്പോഴും ഇറങ്ങേണ്ടി വന്ന ഫ്രെഡിയുടെ വലതു കൈയില്‍ തേള്‍ കടിച്ചു നീരു വന്നു.

ഇത് കണ്ട ആ ആള്‍ 'നിങ്ങള്‍ ഇപ്പോള്‍ ഹോസ്പിറ്റലിലേക്ക് പോകൂ , അത് കഴിഞ്ഞാകാം മറ്റു കാര്യങ്ങള്‍' എന്ന് പറഞ്ഞപ്പോള്‍ ഫ്രെഡിയുടെ ഉറച്ച മറുപടി 'അണ്ണാ, എന്റെ ജീവന്‍ നോക്കണ്ട, നിങ്ങള്‍ ബോട്ട് റെഡിയാക്കി തന്നാല്‍ പത്തു പേരെയെങ്കിലും ഇപ്പോള്‍ രക്ഷിക്കാന്‍ എനിക്ക് സാധിക്കും' ആ ഇച്ഛാശക്തിക്കു മുന്നില്‍ ആരാധനയോടെ നിന്ന 'ആ ആള്‍' അടുത്ത് നിന്ന പോലീസിനോട് ഉടന്‍ പറഞ്ഞു 'കൊടുക്ക് സല്യൂട്ട്' എന്ന്! അപ്പോഴാണ് വിഴിഞ്ഞത്തുനിന്നുള്ള ആ മൂന്നംഗ രക്ഷാ സൈന്യത്തിന് മനസിലായത് 'അണ്ണാ' എന്ന് തങ്ങള്‍ അല്‍പ്പം മുമ്പ് വിളിച്ചത് ജില്ലാ കളക്ടറെ ആണെന്ന് ! പെട്ടെന്ന് അവര്‍ സോറി പറഞ്ഞു. പക്ഷേ, സര്‍ എന്നതിന് പകരം അവര്‍ അണ്ണന്‍ എന്നാണ് വിളിച്ചത് എന്നതൊന്നും കളക്ടര്‍ പി.ബി.നൂഹ് കാര്യമാക്കിയില്ല!

'നിങ്ങളുടെ മനസും പ്രവര്‍ത്തിയുമാണ് ഇപ്പോള്‍ മുഖ്യം' എന്ന് അവരോടു പറഞ്ഞ കളക്ടര്‍ ഉടന്‍ തന്നെ ബോട്ട് റെഡിയാക്കി കൊടുത്തു. ഇതിനിടെ തേള്‍ കുത്തിയത് അപകടകരമായപ്പോള്‍ ഫ്രെഡി മണ്ണെണ്ണയില്‍ കൈയും കാലും ഒക്കെ കഴുകിയെടുത്താണ് വീണ്ടും രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടത്.

ഇക്കഴിഞ്ഞ പതിനാറിന് വിഴിഞ്ഞത്തു നിന്നും പത്തനംതിട്ടയില്‍ രക്ഷാ ദൗത്യത്തിന് പോയ ആദ്യ ഫൈബര്‍ ബോട്ടിലെ മത്സ്യത്തൊഴിലാളി സംഘത്തിന് തിരുവനന്തപുരത്തെ തൈക്കാട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സ്വീകരണം ഏറ്റുവാങ്ങിയശേഷം മത്സ്യത്തൊഴിലാളിയായ പനിയടിമ പങ്കുവച്ചതാണ് ഈ അനുഭവങ്ങള്‍. വിഴിഞ്ഞത്തു നിന്നും ഫിഷറീസ് ഡയറക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവര്‍ രക്ഷാദൗത്യത്തിന് പത്തനംതിട്ടയിലേക്കു പോയത് .

ചില വേദന നിറഞ്ഞ അനുഭവങ്ങളും ഇവര്‍ കുട്ടികളുമായി പങ്കുവച്ചു. 'ചില സ്ഥലങ്ങളില്‍ അപൂര്‍വ്വം ചില ആളുകള്‍, നിങ്ങള്‍ താഴ്ന്ന ജാതിക്കാരാണ് , നിങ്ങളുടെ ബോട്ടില്‍ ഞങ്ങള്‍ കയറില്ല എന്ന് പറഞ്ഞത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ഭക്ഷണ പൊതികളുമായി വളരെ കഷ്ടപ്പെട്ട് ഉള്‍പ്രദേശങ്ങളില്‍ വീടുകളില്‍ എത്തുമ്പോള്‍ ബ്രെഡും ജാമും വേണം , പ്രത്യേക ബ്രാന്‍ഡിലുള്ള ബിസ്‌ക്കറ്റ് കൊണ്ടുവരണം എന്നൊക്കെ ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍...'

ഹെഡ്മാസ്റ്റര്‍ ആര്‍.എസ്. സുരേഷ് ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജെ.എം.റഹിം , എം.ഷാജി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ലീഡര്‍മാരായ വിദ്യാര്‍ഥികള്‍ പ്രത്യേക ഷാള്‍ അണിയിച്ച് മത്സ്യത്തൊഴിലാളികളെ ആദരിച്ചു.മോഡല്‍ സ്‌കൂളിന്റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക ഉപഹാരം ഹെഡ്മാസ്റ്റര്‍ നല്‍കി. സ്‌കൂളിന്റെ വകയായി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ കാഷ് അവാര്‍ഡ് സ്‌കൂളിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി തിരിച്ചു ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ചത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവേശകരമായ അനുഭവമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഎല്‍എം സാമ്പത്തിക തട്ടിപ്പില്‍ 103 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു  (22 minutes ago)

വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട ഫുൾ പായ്ക്കപ്പ്; 2027 ജനുവരിയിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (7 hours ago)

ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...  (7 hours ago)

അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...  (7 hours ago)

FISH POISONING മത്സ്യപ്രേമികൾ ശ്രദ്ധിക്കുക..  (9 hours ago)

RAIN ALERT ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത  (9 hours ago)

Thiruvananthapuram കാമുകിയുമായി എല്ലാം ഷെയർ ചെയ്ത് ഉമർ  (9 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം:പ്രോസിക്യൂഷന് കനത്ത തിരിച്ചടി  (9 hours ago)

ഹോര്‍മുസ് കടലിടുക്കിലുണ്ടായ സ്‌ഫോടനത്തില്‍ നാല് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു  (9 hours ago)

പാങ്ങപ്പാറ അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍  (10 hours ago)

15-ാം വയസിൽ അപൂർവ നേട്ടം, പക്ഷേ അൽപം നേരത്തെയായെന്ന് സച്ചിൻ; വൈഭവ് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിൽ വിയോജിപ്പ്  (10 hours ago)

ചേര്‍ത്തല താലൂക്ക് ഓഫീസ് സീലിങ് തകര്‍ന്നുവീണ് അപകടം  (10 hours ago)

വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ച് നസ്രിയ  (10 hours ago)

കട്ടപ്പനയില്‍ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍  (10 hours ago)

ഇനി അറിഞ്ഞില്ലെന്ന് പറയരുത്... കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെപ്പറ്റിയുള്ള പ്രചരണം തെറ്റ്  (10 hours ago)

Malayali Vartha Recommends