കോണ്‍കാഡിയ ഉല്ലാസക്കപ്പല്‍ ദുരന്തത്തിനു കാരണമായത് ക്യാപ്റ്റന്റെ പ്രകടനം
എല്ലാം അവളെ സന്തോഷിപ്പിക്കാനായിരുന്നു. പക്ഷേ അപകടം സംഭവിക്കുമെന്ന് കരുതിയില്ലന്ന് ക്യാപ്റ്റന്‍ ഫ്രാന്‍സെസ്കോ ഷെറ്റിനോ. ടൈറ്റാനിക്കിനെ അനുസ്മരിപ്പിച്ച കോസ്റ്റ കോണ്‍കാഡിയ ഉല്ലാസക്കപ്പല്‍ ദുരന്തത്തിനു കാരണമായത് കപ്പലിന്റെ മുകള്‍ത്തട്ടിലുണ്ടായിരുന്ന നര്‍ത്തകിയെ സന്തോഷിപ്പിക്കാന്‍ ക്യാപ്റ്റന്‍ നടത്തിയ പ്രകടനമായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.
നര്‍ത്തകിയെയും തന്റെ സുഹൃത്തിനെയും സന്തോഷിപ്പിക്കാന്‍ ക്യാപ്റ്റന്‍ നടത്തിയ \'ഷോ ആണ് കപ്പല്‍ അപകടത്തില്‍ പെടാന്‍ കാരണം. 2012 ജനുവരി 13 ന് പടിഞ്ഞാറന്‍ ഇറ്റലിയിലുള്ള ഗിഗ്ലിയോ ദ്വീപിനടുത്തുവച്ചുണ്ടായ അപകടത്തില്‍ 32 പേരാണു കൊല്ലപ്പെട്ടത്. ദ്വീപില്‍ താമസിക്കുന്ന സുഹൃത്തിനെയും അതോടൊപ്പം യാത്രക്കാരെയും ഒരേസമയം സന്തോഷിപ്പിക്കാനാണ് കപ്പല്‍ ദ്വീപിനോട് അടുപ്പിച്ചതെന്നു ക്യാപ്റ്റന്‍ ഫ്രാന്‍സെസ്കോ ഷെറ്റിനോ കോടതിയില്‍ മൊഴി നല്കി. കപ്പലിലെ ജീവനക്കാരനായ ഗിഗ്ലിയോ സ്വദേശിയെയും കാമുകിയായ നര്‍ത്തകിയു സന്തോഷിപ്പിക്കാനായിരുന്നു ക്യാപ്റ്റന്റെ ഈ പ്രകടനം.
ദ്വീപിന്റെ അതിമനോഹരമായ ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കപ്പല്‍ മണ്‍തിട്ടയില്‍ ഇടിക്കുമെന്നു കരുതിയില്ലന്ന് ക്യാപ്റ്റന്കോടതിയില് മൊഴി നല്കി. കപ്പല്‍ വഴിതിരിച്ചുവിട്ടതാണെന്ന ആരോപണം ക്യാപ്റ്റന്‍ നിഷേധിച്ചു. ക്യാപ്റ്റനും താനും കമിതാക്കളായിരുന്നെന്നു നര്‍ത്തകി നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. നരഹത്യയടക്കമുള്ള കുറ്റങ്ങളാണ് ക്യാപ്റ്റന്‍ ഷെറ്റിനോയുടെ മേല്‍ ചുമത്തിയിട്ടുള്ളത്. 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. കപ്പല്‍ ഇടിച്ചതുകാരണമല്ല ആളുകള്‍ മരിച്ചതെന്നാണു ഷെറ്റിനോയുടെ അഭിഭാഷകരുടെ വാദം. നാവികചരിത്രത്തിലെ ഏറ്റവും ചെലവേറിയ ദൗത്യത്തിലൂടെയാണ് കപ്പല്‍ കടലില്‍ നിന്ന് ഉയര്‍ത്തിയത്. ഇതിനു 150 കോടി യൂറോ (12,150 കോടി രൂപ) ചെലവായതായി കണക്കുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha