പേരില്‍ മാത്രമേ കുടിവെള്ളം ഉള്ളൂ; വിതരണം ചെയ്യുന്നത് മലിനജലം
തലസ്ഥാന നഗരിയില്‍ മിനറല്‍ വാട്ടറെന്ന പേരില്‍ മലിനജലം വിതരണം ചെയ്യുന്നതായി സംസ്ഥാന ജല അതോറിട്ടിയുടെ ക്വാളിറ്റി കണ്ട്രോള് റീജണല്‍ ലബോറട്ടറിയിലെ പരിശോധനയില്‍ കണ്ടെത്തി. ടെക്നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ സ്വകാര്യ കമ്പനിയെത്തിച്ച കുടിവെള്ളമാണു പരിശോധനയ്ക്കയച്ചത്.
മനുഷ്യമലത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് ഈ വെള്ളത്തില്‍ 100 മില്ലിയില്‍ 93 എന്ന തോതിലാണെന്നു കണ്ടെത്തി. കാല്‍സ്യത്തിന്റെ അളവ്75 യൂണിറ്റ് വേണ്ടിടത്ത് ഒരംശം പോലുമില്ല.
മഗ്നീഷ്യം 30 യൂണിറ്റ് വേണ്ടിടത്ത് 0.972 മാത്രം. മലിനജലം വിതരണം ചെയ്യുന്നതായ പരാതികള്‍ വ്യാപകമായിട്ടും കമ്പനികള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ല. മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ ഈ ജലത്തിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. എലിയുടെ വിസര്‍ജ്യത്തിലൂടെ പകരുന്ന മാരകമായ ഹാന്റാ വൈറസും കുടിവെള്ളത്തില്‍ കടന്നുകൂടാം. നേരിട്ട് പൈപ്പില്‍ നിന്നും എടുത്താണ് വെള്ളം മിക്ക കമ്പനികളും വിതരണത്തിന് എത്തിക്കുന്നത്.
പല കമ്പനികളുടെ ബ്രാന്‍ഡ് നെയിം ഒട്ടിക്കുന്നതൊഴിച്ചാല് എല്ലാം ഒരേ കേന്ദ്രങ്ങളില്‍ നിന്നാണ് വരുന്നത്.
പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികളിലേക്കു നീങ്ങാനൊരുങ്ങുകയാണു ടെക്നോപാര്‍ക്കിലെ കമ്പനി അധികൃതര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha