നാടിന്റെ കാവലാള്‍ക്ക് ഒരു യാത്രാമൊഴി
വീടുകളില്‍ കാവലായി നില്‍ക്കുന്നതിനാണ് നായയെ വളര്‍ത്തുന്നത്. എന്നാല്‍ ഒരു ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും ഒരു നായ ചത്തപ്പോള്‍ വിഷമത്തിലായി എന്നത് അപൂര്‍വ്വം സംഭവങ്ങളാണ്. 18 വര്‍ഷം കാവലാളായിനിന്ന സോനു എന്ന നായയ്ക്കാണ് ഒരു ഗ്രാമം മുഴുവന്‍ പങ്കെടുത്ത് വിടവാങ്ങല്‍ ചടങ്ങ് നടത്തിയത്. രാവും പകലും ഗ്രാമത്തിന് മുഴുവന്‍ കാവല്‍ നിന്ന നായയോടുള്ള കടംവീട്ടലാണിത്. അഹമ്മദാബാദിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.
കത്തിച്ചുവച്ച മണ്‍ചിരാത് സോനുവിന്റെ തലയ്ക്കല്‍വച്ച് സ്വന്തപ്പെട്ടവരാരോ നഷ്ടപ്പെട്ടപോലെ അവര്‍ കണ്ണീരൊഴുക്കി. സോനുവിന്റെ മൃതശരീരീരം പൂകൊണ്ടു മൂടി. ഒരു കുഞ്ഞു പൂപന്തലൊരുക്കി അതില്‍ കിടത്തി പൊതുദര്‍ശനത്തിന് വെച്ചു. മൃതശരീരത്തിന് സമീപത്തായി സോനുവിന്റെ മാലചാര്‍ത്തിയ ചിത്രംവച്ച് അതില്‍ ധൂപം പുകച്ചു. സോനുവിന്റെ ശരീരം സംസ്കരിക്കാനെടുത്തപ്പോള്‍ സ്ത്രീകളും കുട്ടികളും വാവിട്ടു നിലവിളിച്ചു. തങ്ങളോരോരുത്തരും സോനുവിനെ എത്രകണ്ട് സ്നേഹിച്ചിരുന്നുവെന്ന് അവരുടെ കണ്ണീരു കൊണ്ട് കാട്ടിത്തന്നു.മൃഗങ്ങള്‍ക്കെതിരെ ക്രൂരതകള്‍ വര്‍ധിച്ചു വരുന്ന കാലഘട്ടത്തിലും ചിലര്‍ വ്യത്യസ്തരാകുന്നതിങ്ങനെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha