\'ഗന്നം സ്റ്റൈലിനു\' യൂട്യൂബും മുട്ടുമടക്കി
ലോകത്തിലെ മുക്കിലും മൂലയിലും ഹിറ്റായ \'ഗന്നം സ്റ്റൈലിനു\' മുന്പില് യൂട്യൂബും മുട്ടുമടക്കി. ലോകത്തെ ഇളക്കിമറിച്ച ദക്ഷിണ കൊറിയന്‍ പോപ്പ് സ്റ്റാര്‍ സൈയുടെ മ്യൂസിക് വീഡിയോ യൂട്യുബിന്റെ \'വ്യൂ കൗണ്ടര്‍\' പരിധിയായ 2,147,483,647 ഉം കഴിഞ്ഞാണ് മുന്നേറുന്നത്. ഇതേതുടര്‍ന്ന് യൂട്യൂബ് അധികൃതര്‍ വ്യൂ കൗണ്ടര്‍ പരിധി 32 ബിറ്റില്‍ നിന്ന് 64 ബിറ്റായി ഉയര്‍ത്തി.
ഒരിക്കലും ഒരു വീഡിയോയ്ക്ക് ഇത്രയും അധികം കാഴ്ചക്കാര്‍ ഉണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും സൈ അത് തിരുത്തിക്കുറിച്ചെന്നുമാണ് യൂട്യൂബ് വക്താവ് ഗൂഗിള്‍ പ്ലസില്‍ കുറിച്ചത്. 2012 ജൂലായില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇപ്പോഴും നിരവധി ആസ്വാദകരുണ്ട്.
2012 ജുലൈയിലാണ് ഈ ഗാനം യൂട്യൂബില്‍ എത്തുന്നത്. ആര്‍ഭാടം നിറഞ്ഞ സിയോള്‍ ലൈഫിനേയാണ് ഈ ഗാനം കാണിക്കുന്നത്. പിന്നീട് ലോകത്തില്‍ തന്നെ ഈ ഗാനം പി.എസ്.വൈയെ പ്രശസ്തനാക്കി. ലോകത്തിന്റെ മുക്കിലും മൂലയിലും ഗഗ്നം സ്റ്റൈല്‍ തരംഗം തീര്‍ത്തിരുന്നു. യൂടൂബില്‍ ഇപ്പോഴും ആളുകള്‍ ഇത് കാണുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha