തന്റെ ഹീറോയെ കാണാന്‍ ലക്ഷ്മിയെത്തി ; താന്‍ മാത്രമല്ല കേരളം മുഴുവനും കൂട്ടിനുണ്ടെന്ന് മമ്മൂട്ടി
തന്റെ ഹീറോയെ കാണാന്‍ അവള് എത്തി. ആസിഡ് ആക്രമണത്തില്‍ മുഖസൗന്ദര്യം നഷ്ടപ്പെട്ട ലക്ഷിമിയാണ് മമ്മൂട്ടിയെ കാണാനായി പാലക്കാട്ടെ ലൊക്കേഷനിലെത്തിയത്. ലക്ഷ്മിക്ക് മുഖംവീണ്ടെടുക്കല് ചികില്‍സ ലഭ്യമാക്കിയത് മമ്മൂട്ടി ഇടപെട്ടായിരുന്നു. \'സ്റ്റോപ്പ് ആസിഡ് അറ്റാക്ക് (സാ) ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകയായ ലക്ഷ്മി സുഹൃത്ത് അലോക് ദീക്ഷിതിനൊപ്പമാണ് മമ്മൂട്ടിയെ കാണാന്‍ പാലക്കാട്ടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയത്.
പത്ത് വര്‍ഷം മുമ്പ് ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് മുഖം നഷ്ടമായ ലക്ഷ്മിയെ ഒപ്പം ചേര്‍ത്തുപിടിച്ച് മമ്മൂട്ടി പറഞ്ഞു. ഞാന്‍ മാത്രമല്ല കേരളം മുഴുവനും നിനക്കൊപ്പമുണ്ടെന്ന്. സൗജന്യ ചികില്‍സ ഏര്‍പ്പെടുത്തിയതിന് നന്ദി അറിയിച്ച് അവര്‍ ഡല്‍ഹിയിലേക്ക് മടങ്ങി. നടന് അമീര്‍ഖാന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ലക്ഷ്മിയുടെ ചികില്‍സ മമ്മൂട്ടി ഏറ്റെടുത്തത്. റസൂല്‍ പൂക്കുട്ടിയാണ് ലക്ഷ്മിയെ ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തിച്ചത്.
മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറം പതഞ്ജലി ആയുര്‍വേദ ചികില്സാലയത്തില് ഒരാഴ്ചത്തെ ആദ്യഘട്ട ചികില്‍സ പൂര്‍ത്തിയാക്കിയശേഷമാണ് ലക്ഷ്മി മടങ്ങിയത്. പഴയ സൗന്ദര്യത്തിലേക്ക് തിരികെ വരട്ടെയെന്ന് ആശംസിച്ചും ആരും തോറ്റുപോകുന്ന മനസ്സിന്റെ ധൈര്യത്തെയും മമ്മൂട്ടി അഭിനന്ദിച്ചു. സ്റ്റോപ് ആസിഡ് അറ്റാക്ക് സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും മമ്മൂട്ടി വാഗ്ദാനം ചെയ്തു. പതഞ്ജലിയിലെ ജ്യോതിഷ്കുമാറിന്റെ നേതൃത്വത്തിലാണ് ചികില്‍സ നടത്തുന്നത്. ഈ വര്ഷത്തെവനിതകള്ക്കുള്ള യുഎസ് രാജ്യാന്തര ധീരതാ അവാര്‍ഡിന്റെ ജേതാവാണ് ലക്ഷ്മി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha