നഖം വളര്‍ത്തി റെക്കോര്‍ഡ് നേടിയ ആളിന്റെ കൈ തളര്‍ന്നു
ഏറ്റവും വലിയ നഖം വളര്‍ത്തിയതിനുള്ള ഗിന്നസ് റെക്കോര്‍ഡ് നേടിയ വ്യക്തിയുടെ കൈ തളര്‍ന്നു. മുരാരി ആദിത്യ എന്ന എഴുപത്തി രണ്ടുകാന്റെ ഇടത് കൈയാണ് തളര്‍ന്നു പോയത്. 1982ല്‍ 180 ഇഞ്ചുള്ള നഖം ഉണ്ടായിരുന്ന മുരാരിക്ക് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരുന്നു. ഗിന്നസ് ലഭിച്ചതിനുശേഷം മുരാരി നഖം മുറിച്ചു മാറ്റിയെങ്കിലും 1986 മുതല്‍ വീണ്ടും നഖം വളര്‍ത്താന്‍ തുടങ്ങുയായിരുന്നു. ഈ സമയത്ത് നഖ പരിപാലനത്തിനായി തനിക്കുണ്ടായിരുന്ന ഗവണ്മെന്റ് ജോലി പോലും ഇയാള്‍ ഉപേക്ഷിച്ചിരുന്നു.
എല്ലാ വിരലുകളിലും കൂടി 120 ഇഞ്ച് നീളമുള്ള നഖങ്ങള്‍ വളര്‍ത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടത് കൈ എല്ലും തോലുമാവുകയും തളര്‍ന്നു പോവുകയുമായിരുന്നു. ഇവയ്ക്ക് ഏകദേശം അരക്കിലോയോളം ഭാരം വരും. ജാവ്പൂരിലുള്ള അദ്ദേഹത്തിന്റെ അയല്‍വാസികള്‍ എല്ലാവരും മുരാരിയെ \'നഖ് കാകൂ\' (നഖമുള്ള മാമന്)എന്നാണ് വിളിക്കുന്നത്.
തന്റെ ജീവിതത്തില്‍ നഖങ്ങളാണ് എല്ലാം തന്നത്. അത് തനിക്ക് മുറിച്ച് മാറ്റാനാകില്ല. നഖങ്ങളില്ലാതെ താന്‍ അപൂര്‍ണനാണെന്നും താനതിനെപ്പറ്റി വളരെ വികാരാതീതനാണെന്നുമാണ് മുരാരി പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha