മനോരോഗിയായ സ്ത്രീ യുവാവിന്റെ തലച്ചോര്‍ തിന്നു
ചോറ് തിന്നു. വെറും ചോറല്ല തലച്ചോര്‍! . മനോരോഗിയായ ഒരു സ്ത്രീ ഒരു യുവാവിനെ കൊലപ്പെടുത്തിയ ശേഷം തലച്ചോര്‍ ഭക്ഷിച്ചു! തെക്കന്‍ സിംബാബ്വെയിലെ ഗാഡ്സിംഗോയിലാണ് സംഭവം നടന്നത്. മനോരോഗാശുപത്രിയില്‍ നിന്ന് പുറത്തു വന്നതിന് തൊട്ടടുത്ത ദിവസമാണ് എസ്തര് കതന്ഡവ എന്ന സ്ത്രീയാണ് കൊടുംക്രൂരകൃത്യത്തിന്റെ പേരില്‍ പോലീസ് പിടിയിലായത്.
സൈമണ്‍ മുസേന്ദ എന്ന 29 കാരനെയാണ് കൊന്ന് തലച്ചോര്‍ ഭക്ഷിച്ചത്. അയാളുടെ കൈവശമുണ്ടായിരുന്ന കൈക്കോടാലി ഉപയോഗിച്ചാണ് കൊല നടത്തിയത്. വെട്ടിപ്പൊളിച്ച തലയില്‍ നിന്ന് തലച്ചോറും മാംസവും ഭക്ഷിക്കുന്നതില്‍ നിന്ന് അവരെ തടയാന്‍ ഗ്രാമീണര്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അടുത്തവരെയെല്ലാം അവര്‍ കോടാലിയുപയോഗിച്ച് ഓടിച്ചു.
ക്രുദ്ധയായി നിന്ന കൊലപാതകിയെ നാല് പോലീസുകാര്‍ ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്. മനോരോഗിയാണെങ്കിലും ഇവര്‍ക്കെതിരെ കൊലപാതകത്തിന് പോലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്തര് മനോരോഗ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha