അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും ജീവിതം സിനിമയാകുന്നു
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും ജീവിതം സിനിമയാകുന്നു. സൗത്ത്സൈഡ് വിത്ത് യു എന്നു പേരിട്ട സിനിമയില്‍ ഇരുവരുടെയും പ്രണയകാലവും തുടര്‍ന്നുള്ള ജീവിതവുമാണു വിഷയം. 1989ല്‍ ഷിക്കാഗോയില്വച്ചാണ് ഒബാമ, മിഷേലിനോടു വിവാഹ അഭ്യര്‍ഥന നടത്തിയത്.
മിഷേലിന്റെ ചെറുപ്പകാലം അഭിനയിക്കാന്‍ നടി ടിക്കാ സംപ്റ്ററിനെ തെരഞ്ഞെടുത്തെങ്കിലും ഒബാമയുടെ യുവത്വം അഭിനയിക്കാന്‍ പറ്റിയയാളെ കിട്ടിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷിക്കാഗോയിലെ ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിക്കാന്‍ മിഷേല്‍ സമ്മതിക്കുന്നതും ഡു ദി റൈറ്റ് തിംഗ് എന്ന സിനിമ കാണുന്നതും സിനിമയിലുണ്ട്. 1989ല്‍ മിഷേല്‍, നിയമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണു ഒബാമയ്ക്കു പ്രണയം തോന്നിയത്.
ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 1992 ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ വിവാഹിതരായത്. റിച്ചാര്‍ഡ് താനെയാണു തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷം ജൂലൈയില്‍ ഷിക്കാഗോയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha