Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സൗമ്യയെ കൊന്ന ശേഷം ആത്മഹത്യയിരുന്നു ലക്‌ഷ്യം.. അവളെന്നെ അവഗണിക്കുന്ന ഓരോ നിമിഷവും എന്റെ പ്രാണൻ പോകുന്ന വേദനയായിരുന്നു!! അവളില്ലാത്ത ലോകത്ത് എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാകില്ല... സൗമ്യ കൊലക്കേസില്‍ അജാസിന്‍ ഞെട്ടിക്കുന്ന മൊഴി രേഖപ്പെടുത്തി

17 JUNE 2019 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസിന്റെ മൊഴി. പ്രണയപരാജയമാണ് കൊലയ്ക്കു കാരണം. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോളൊഴിച്ചു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്.

15 വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടര്‍ന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലില്‍ എന്‍.എ.അജാസ് (33) ആണു പ്രതി. 50% പൊള്ളലേറ്റ ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പോലീസുകാരിയായ സൗമ്യയെ അജാസ് ചുട്ടുകൊല്ലാന്‍ കാരണമെന്ന് സൗമ്യയുടെ അമ്മയുടെ മൊഴി. സൗമ്യയെ അജാസ് വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായും മുന്‍പും പെട്രോളൊഴിച്ചു കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ ഇന്ദിര പോലീസിനു മൊഴി നല്‍കി. വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ ആയ സൗമ്യ പുഷ്പാകരനും അജാസും സൗഹൃദത്തിലാകുന്നത് തൃശൂരിലെ പോലീസ് ട്രെയിനിങ് ക്യാമ്ബില്‍ വച്ചാണ്. സൗമ്യയുടെ പരിശീലകനായിരുന്നു അജാസ്. മൂന്നുകുട്ടികളുടെ അമ്മയാണ് സൗമ്യ. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയതായി ഇന്ദിര പറയുന്നു. അജാസ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണെന്നും ഇക്കാര്യം പോലീസിനോട് പറയണമെന്നും അമ്മ പറഞ്ഞതായി സൗമ്യയുടെ മൂത്തമകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഋഷികേശും മൊഴി നല്‍കിയിട്ടുണ്ട്. സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പൂര്‍ത്തിയാക്കി. അരയ്ക്ക് മുകളിലോട്ടു പൊള്ളലേറ്റ അജാസ് പോലീസ് കസ്റ്റഡിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് അമ്മയുടെ മൊഴി.

സൗമ്യ അജാസില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതു തിരികെ നല്‍കിയെങ്കിലും അജാസ് സ്വീകരിച്ചില്ല. തുടര്‍ന്ന് സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അജാസ് പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു. തുടര്‍ന്ന് സൗമ്യ അമ്മയ്‌ക്കൊപ്പം എറണാകുളത്തെത്തി അജാസിനെ നേരില്‍ കണ്ട് പണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ പണം വാങ്ങാന്‍ തയാറാകാതെ സൗമ്യയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എറണാകുളത്തുനിന്നു സൗമ്യയെയും അമ്മയെയും തിരികെ കാറില്‍ കൊണ്ടുവിട്ടത് അജാസായിരുന്നു. ഒരു വര്‍ഷമായി അജാസില്‍നിന്ന് നിരന്തരഭീഷണി നേരിട്ടിരുന്നതായി അമ്മയുടെ മൊഴിയിലുണ്ട്. അജാസ് മുമ്ബും വീട്ടിലെത്തി സൗമ്യയെ പെട്രോള്‍ ഒഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയിരുന്നു. അജാസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നു. അജാസിന്റെ ഫോണ്‍ സൗമ്യ ബ്ലോക്കും ചെയ്തു. ഇതിനുശേഷം മറ്റു നമ്ബറുകളില്‍നിന്ന് ഫോണ്‍ വിളിച്ച്‌ അജാസ് ഭീഷണിപ്പെടുത്തുമായിരുന്നെന്നും മൊഴിയില്‍ പറയുന്നു. അജാസില്‍നിന്ന് ഭീഷണിയുണ്ടെന്ന് വള്ളികുന്നം എസ്.ഐയെ സൗമ്യ മൂന്നു മാസം മുമ്ബ് അറിയിച്ചുവെന്നാണ് അമ്മ പറയുന്നത്. എന്നാല്‍ ഭീഷണിയെപ്പറ്റി പോലീസിനോട് സൗമ്യ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വള്ളികുന്നം എസ്.ഐ പറയുന്നത്. കൊലപാതകശേഷമാണ് പ്രതിയെക്കുറിച്ച്‌ വിവരം ലഭിച്ചതെന്നും എസ്.ഐ പറഞ്ഞു. പ്രണയത്തിന്റെ മറ്റൊരു മുഖം. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞിലെയെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 minute ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (5 minutes ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (12 minutes ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (18 minutes ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (26 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (9 hours ago)

Malayali Vartha Recommends