ചെയ്യരുത് എന്ന് നിങ്ങൾ പറഞ്ഞു... പക്ഷേ ഞാൻ വീണ്ടും വീണ്ടും അത് തന്നെ ചെയ്തു; സുഹൃത്തുക്കൾക്കൊപ്പം നിന്ന ദുൽഖർ കടലിൽ ചാടിയപ്പോൾ സംഭവിച്ചത് കണ്ടോ?
സുഹൃത്തുക്കൾക്കൊപ്പമുള്ള, ദുൽഖർ സൽമാന്റെ യൂറോപ്യൻ യാത്രയുടെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. ഇപ്പോഴിതാ താര പുത്രൻ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയും ആരധകർ ഏറ്റെടുത്തുകഴിഞ്ഞു. യാത്ര മിസ് ചെയ്യുന്നുവെന്നും വീണ്ടും പോകാൻ തോന്നുന്നുവെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. കടലിലേക്ക് ദുൽഖർ ചാടുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ചെയ്യരുത് എന്ന് നിങ്ങൾ പറഞ്ഞു, പക്ഷേ ഞാൻ വീണ്ടും വീണ്ടും അത് തന്നെ ചെയ്തു എന്ന ക്യാപ്ഷനോടെയാണ് ദുൽഖർ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
മെഡിറ്റനേറിയൻ കടലിൽ സുഹൃത്തുക്കൾക്കൊപ്പം ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് ദുൽഖറിന്റെ ഈ സാഹസികത. കിഴക്കൻ സ്പെയിനിലെ ദ്വീപ് സമൂഹമായ ബാലേറിക് ഐലൻഡിലാണ് അവധിക്കാലം ചിലവഴിക്കാൻ ദുൽഖറും കൂട്ടരും എത്തിയിരിക്കുന്നത്. തിരക്കേറിയ ജീവിതത്തിനിടയിലും സിനിമയിൽ നിന്നും അവധിയെടുത്ത് കുടുംബത്തോടൊപ്പവും സുഹൃത്തക്കളോടൊപ്പവും സമയം ചിലവഴിക്കുന്ന താരം കൂടെയാണ് ദുൽഖർ സൽമാൻ.
കല്യാണി പ്രിയദര്‍ശനും സൌബിനും ദുല്‍ഖറിന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖറിന്റെ ഡൈവിംഗ് അടിപൊളി എന്നാണ് കല്യാണി കുറിച്ചിരിക്കുന്നത്. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് ദുൽഖർ ഇപ്പോൾ.
https://www.facebook.com/Malayalivartha