വ്യാജ പ്രൊഫൈലുകളുടെ ലോകം പണിയുന്ന ഫെയ്സ്ബുക്ക്..ഇത്തിരി സൂക്ഷിച്ചാൽ ഒത്തിരി ദുഖിക്കേണ്ട !
ഫേസ്ബുക്ക് പലപ്പോഴും നമ്മളിൽ പലർക്കും ഒരു മായാലോകം തീർക്കും. എന്നാൽ വർണക്കടലാസിൽ പൊതിഞ്ഞ ജാലവിദ്യകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന കെണികൾ പലപ്പോഴും നമ്മൾ അറിയാതെ പോകുന്നു എന്നതാണ് വാസ്തവം. ഫേസ്ബുക്കിൽ നമുക്ക് ചുറ്റും നിറഞ്ഞിരിക്കുന്ന പ്രൊഫൈലുകൾ ഒക്കെയും നല്ല ഉദ്ദേശത്തോടെ അല്ല രൂപീകരിച്ചിരിക്കുന്നത്.ഒരുപാട് ഗൂഢലക്ഷ്യങ്ങൾ ഇതിന് പിന്നിൽ മറഞ്ഞിരിക്കുന്നു. എന്നാൽ പലപ്പോഴും വ്യാജമുഖങ്ങളെയും പൊയ്മുഖങ്ങളെയും സൃഷ്ടിക്കുകയാണു ഫേസ്ബുക്കെന്ന് തിരിച്ചറിയാനാകാതെ പെരുകിക്കൊണ്ടേയിരിക്കുന്ന അക്കൗണ്ടുകൾ. ഒന്നിനോടൊന്നു സാദൃശ്യം എല്ലാത്തിനും തോന്നിയാൽ പിന്നെ കണ്ടുനിൽക്കുന്നവർ മിഴിക്കാതെ എന്തുചെയ്യും. വെറുതെ ഒരു രസത്തിനു വേണ്ടി ഉണ്ടാക്കുന്നതു മുതൽ തട്ടിപ്പിനുവരെ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകൾ ജന്മമെടുക്കുന്നു.
സമൂഹമാധ്യമങ്ങൾ നമ്മുടെ ജീവിതത്തിൽ നിർണായക സ്ഥാനം അടിച്ചുമാറ്റി എന്ന് തന്നെ പറയേണ്ടി വരും അത്കൊണ്ട് ഒരു ദിവസം പോലും ഫേസ്ബുക്ക് ഒന്ന് തുറന്ന് നോക്കാതെ ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥയ്ക്ക് വരെ കാരണമാകുന്നു. ഫേസ്ബുക്കിൽ വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിലും ജീവിതം തന്നെ തകരും എന്നത് പച്ചപരമാർത്ഥം . അറിയാത്ത ഐഡികളിൽ നിന്നുള്ള ചാറ്റ് റിക്വസ്റ്റുകൾക്ക് തമാശയ്ക്ക് പോലും റിപ്ലെ നൽകരുത്. ചിലപ്പോഴെങ്കിലും അവർക്ക് നമ്മുടെ കാര്യങ്ങൾ കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഒരിക്കൽ വീണുപോയാൽ തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കും. വിദ്യാർഥികളുടെ ഫെയ്സ്ബുക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കൾ നിരീക്ഷിച്ച് വേണ്ട നിർദേശങ്ങൾ നൽകുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. ചതിക്കുഴികളിൽ ചെന്ന് വീഴാനുള്ളതല്ല നമ്മുടെ ജീവിതം. ഒത്തിരി പോരാടി നല്ല ജീവിതം കെട്ടിപ്പടുക്കാൻ ചുറ്റും മുളച്ചു പൊങ്ങുന്ന ആപത്തിന്റെ തൈയ്കൾ വേരോടെ പിഴുതെറിയുക .
https://www.facebook.com/Malayalivartha