Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

പറക്കുംതളിക നേരിട്ടു കണ്ടെന്ന വെളിപ്പെടുത്തലുമായി സൈനികർ...പോര്‍ വിമാനങ്ങളേക്കാൾ വേഗതയാർന്ന ഇവയുടെ അടുത്തെത്താൻ കഴിഞ്ഞില്ല ...ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈനികര്‍

18 NOVEMBER 2019 03:08 PM IST
മലയാളി വാര്‍ത്ത

പറക്കും തളിക ഉണ്ടോ അതോ അത് വെരുംകേട്ടു കഥയാണോ എന്ന കാര്യം ഇപ്പോഴും സജീവമായ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. പലരും ഇത് ഭാവനാ സൃഷ്ടിയാണെന്ന് പറയുന്നുണ്ട്‌ ..പക്ഷെ സൈനികരുൾപ്പടെയുള്ളവരുടെ തള്ളിക്കളയാന്‍ പറ്റാത്ത ചില വസ്തുതകള്‍ പറക്കും തളികകൾ അല്ലെങ്കിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നുള്ള സംശയം ഉറപ്പിക്കുന്നതാണ് . അമേരിക്കന്‍ നാവിക സേനാംഗങ്ങളാണ് ഇപ്പോള്‍ പറക്കും തളികകളെ കണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ വച്ചുണ്ടായ അനുഭവമാണ് ഇപ്പോൾ സൈനികര്‍ വെളിപ്പെടുത്തിയത്. 2004 നവംബറില്‍ പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നും 165 കിലോമീറ്റര്‍ ഉള്‍ക്കടലിലായിരുന്നു നാവികസേനയുടെ പടക്കപ്പല്‍. ഇതിനിടയിലാണ് കപ്പലിലെ റഡാര്‍ സംവിധാനത്തില്‍ വിചിത്ര വസ്തുവിനെ കണ്ടെത്തിയത്. 80000- 60000 അടി വരെ ഉയരത്തില്‍ 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുടെ ഈ വിചിത്ര വസ്തുക്കള്‍ സഞ്ചരിക്കുന്നതാണ് കണ്ടത്.

ആകാശത്ത് കാണപ്പെടുന്നത് ഒരു വസ്തുവല്ലെന്ന് പിന്നാലെ മനസിലായി. പരസ്പരം കൃത്യമായ അകലത്തില്‍ അച്ചടക്കത്തോടെ എന്നാല്‍ അതിവേഗത്തിലാണ് അവ പറന്നതെന്ന് സീനിയര്‍ ചീഫ് ഓപറേഷന്‍സ് സ്പെഷലിസ്റ്റ് കെവിന്‍ ഡേ ‘ദ നിമിറ്റ്സ് എന്‍കൗണ്ടേഴ്സ്’ എന്ന ഡോക്യുമെന്ററിയില്‍ പറയുന്നു. ഒരാഴ്ച നീണ്ട ഒളിച്ചുകളിക്കുശേഷം കെവിന്‍ ഡേ മേലുദ്യോഗസ്ഥരില്‍ നിന്നും മേഖലയില്‍ F/A-18s പോര്‍വിമാനങ്ങള്‍ നിരീക്ഷണത്തിന് പോകാനുള്ള അനുമതി നേടി.

ഇതോടെയാണ് കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചത്. ഒരു മൈല്‍ അകലത്തില്‍ ഈ പറക്കുന്ന വസ്തുക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. അവ മുട്ട നീട്ടിവലിച്ചതു പോലെ വെളുത്ത് മിനുസമുള്ള രൂപമെന്നായിരുന്നു ദൃശ്യങ്ങളില്‍ നിന്നും മനസിലായത് . എന്നാല്‍ പോര്‍ വിമാനങ്ങള്‍ക്ക് പോലും പിടിതരാതെ പൊടുന്നനെ അപ്രത്യക്ഷമാകാന്‍ ഇവക്ക് എളുപ്പം സാധിച്ചതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. എന്തായാലും പറക്കുംതളികയെയും അന്യഗ്രഹ ജീവികളെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്ക്പു പുത്തൻ ഉണർവ്വ് നൽകിയിരിക്കുകയാണ് ഈ വെളിപ്പെടുത്തല്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (14 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (28 minutes ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (37 minutes ago)

വായു മലിനീകരണം രൂക്ഷം...  (50 minutes ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (1 hour ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (1 hour ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (8 hours ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (9 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (10 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (10 hours ago)

അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (10 hours ago)

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി  (11 hours ago)

Malayali Vartha Recommends