Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...

'നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം നല്‍കുന്നത്' എന്ന ചോദ്യം നിരന്തരം ചോദിക്കപ്പെടുന്നതിനാല്‍ ആര്‍ട്ടിസ്റ്റായ വിഷ്ണു റാം മറുപടി പറയുന്നു

03 FEBRUARY 2020 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ആര്‍ട്ടിസ്റ്റായ വിഷ്ണു റാം ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ചോദ്യമാണ് 'നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം നല്‍കുന്നത്' എന്ന ചോദ്യം. ആ ചോദ്യത്തിന് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിഷ്ണു റാം മറുപടി എഴുതിയിരിക്കുകയാണ്. എന്തുവരക്കണമെന്നത് വരക്കുന്നയാളുടെ സ്വാതന്ത്ര്യമാണ്. കല ഉള്ളില്‍ നിന്നുണ്ടായി വരുന്നതാണ്. അതിന് ഒരു രൂപം നല്‍കുക മാത്രമാണ് ചിത്രകാരന്‍ ചെയ്യുന്നത്. അവനോട്/ളോട് ഇതെന്താണ് ഇങ്ങനെ എന്ന സദാചാര ചോദ്യം ചോദിക്കുന്നത് വളരെ അരോചകമായിരിക്കും എന്നദ്ദേഹം തുറന്നു പറയുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

'നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം നല്‍കുന്നത്' -ഈ ചോദ്യത്തിന് പെട്ടെന്ന് ഒരു മറുപടി ഉണ്ടായില്ല. അവര്‍ എന്നോട് ചിന്തിക്കൂ എന്നു പറഞ്ഞു. ചിന്തിച്ചു ഒരുപാട് പിന്നിലേക്ക് പോയി. മഷിത്തണ്ട് മണക്കുന്ന സ്ലേറ്റിലാണ് ആദ്യം വര തുടങ്ങുന്നത്. ഒരു വട്ടം ചുറ്റും റാ റാ.. ഇതളുകള്‍ ചേര്‍ന്ന പൂവ്.. കിളി.. കുടില്‍ ഒക്കെ ആയിരുന്നു ആദ്യം പതിവ് പോലെ. പിന്നെ മനുഷ്യര്‍ ആയി പ്രധാന വിഷയം. കാരണം ആദ്യം പറഞ്ഞതൊക്കെ എന്റെ കൂട്ടുകാരും വരക്കുമായിരുന്നു. പക്ഷേ, അവര്‍ക്ക് കണ്ണും മൂക്കും ചുണ്ടും ഒക്കെ ചേര്‍ന്നൊരു മുഖം വരച്ചിട്ടും വരച്ചിട്ടും ശരിയായില്ല. എന്റെ മനുഷ്യരെ നോക്കി ' നീയതെങ്ങനെ' എന്ന ചോദ്യവും അതെനിക്ക് സാധിക്കും എന്ന ഒരു പൊങ്ങച്ചമോ ഒക്കെ ആവാം അതില്‍ കുടുക്കിയിട്ടത്.

അംബുജാക്ഷി തൂത്ത് തളിച്ചിടുന്ന മുറ്റത്ത് ഉണങ്ങി വീഴുന്ന പെരുമര കമ്പ് കൊണ്ട് ഞാന്‍ എന്നെക്കാള്‍ വലിയ പെണ്മുഖങ്ങള്‍ വരച്ചിട്ടു. അതിന്റെ കവിളിന്റെ വിസ്താരത്തിനുള്ളില്‍ കയറിയിരുന്ന് മുകളിലേക്ക് നോക്കി ചിരിച്ചു. പിന്നെ ഞാന്‍ വരക്കും എന്ന് ചുറ്റും ഉണ്ടായിരുന്നവര്‍ ഒക്കെ കണ്ടെത്തിയ സമയത്തും ആദ്യമായി ഞാന്‍ നേരിട്ട ചോദ്യവും ഇതായിരുന്നു. വളരെ സാധാരണ ഒരു ചുറ്റുപാടില്‍ ജീവിച്ചിരുന്ന ഞങ്ങള്‍ക്ക് ചിത്രം എന്നാല്‍ ഉത്സവത്തിന് അമ്പലപ്പറമ്പില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന ദൈവങ്ങളുടെ പടങ്ങളും മലയും തെങ്ങും കുടിലും ഒക്കെയുള്ള 'സീനറികളും' ആയിരുന്നു.

അതാവാം എന്റെ മനുഷ്യരെ കണ്ടുമടുത്തു അവര്‍ ചോദിച്ചു. 'നീയെന്താണ് സീനറി വരക്കാത്തത്?'
സ്‌കൂളിലെ അടുത്തിരിക്കുന്ന ചങ്ങാതി ചോദിച്ചു 'നീയെന്താണ് കാര്‍ വരക്കാത്തത്.. ലോറി.. ബസ് അതൊക്കെ?' ഇത്തരം ചോദ്യങ്ങളില്‍ അവര്‍ പറഞ്ഞതൊക്കെയും വരക്കാന്‍ ശ്രമിക്കുമ്പോള്‍ എനിക്കൊരു കാര്യം മനസിലായി. ഇതെന്തോ ഹോം വര്‍ക്ക് ചെയ്ത് തീര്‍ക്കും പോലെ ഒരു പ്രവൃത്തി ആയാണ് എനിക്ക് തോന്നുന്നത്. മനുഷ്യരെ വരക്കുമ്പോള്‍ ഉള്ള തൃപ്തി എനിക്ക് ഇതില്‍ കിട്ടുന്നില്ല.

ഹൈസ്‌കൂള്‍ കാലത്ത് ഒക്കെ ഞാന്‍ ന്യൂഡ് (നഗ്‌ന) ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അന്നും ഇപ്പോഴും വേറെ എന്ത് വരക്കുമ്പോഴും ഉള്ള ലാഘവത്തോടെയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ അത് കാണുമ്പോള്‍ ഉണ്ടാകുന്ന അയ്യേ, ചിരി, അമ്പരപ്പ്, ദേഷ്യം... ഒന്നും സ്വയം തോന്നിയിട്ടില്ല. ഞാന്‍ ചുറ്റും വളരെ സംശയത്തോടെ നോക്കുകയും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കക്ഷി ആയിരുന്നു. അന്നൊക്കെ പതിവായി അമ്പലത്തില്‍ പോകും. ദേവീ രൂപങ്ങള്‍ ഒക്കെ ഹാഫ് നേക്കഡ് (അര്‍ദ്ധ നഗ്‌നം) ആണ്. നമ്മളെക്കാള്‍ ശക്തര്‍... ലോകത്തിലെ ഏറ്റവും വലിയ ശക്തിക്ക് അത് ആവാമെങ്കില്‍ അതില്‍ തെറ്റ് ഒന്നുമില്ല എന്ന് അന്ന് വിശ്വസിച്ചു. ന്യൂഡിറ്റിയെ ചോദ്യം ചെയ്തവരോട് അക്കാലത്ത് ഞാനിത് പറയുകയും അവര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും കുട്ടികള്‍. പിള്ള മനസില്‍ കള്ളം ഇല്ലല്ലോ.

ചില കുട്ടികള്‍ മുതിര്‍ന്നവരെ പോലെ മുണ്ട് മടക്കികുത്തി... പെണ്‍കുട്ടികള്‍ സാരി ഉടുത്തു പാവകളുടെ അമ്മയായി ഒക്കെ മുതിര്‍ന്നവരെ അനുകരിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, അമിത ലാളനയേറ്റ് വളര്‍ന്നത് കൊണ്ടാവും നാളെ ഞാന്‍ മുതിരും എന്നൊരു ബോധം ഇല്ലാതെയാണ് ഞാന്‍ വളര്‍ന്നത്. ഒരിക്കല്‍ സ്‌കൂളില്‍ വെച്ചു കൈ ഉയര്‍ത്തിയപ്പോള്‍ എന്റെ കക്ഷത്തിലെ രോമവളര്‍ച്ച ഒരു സഹപാഠി കണ്ടുപിടിക്കുകയും അതിശയത്തോടെ ഉറക്കെ എല്ലാവര്‍ക്കും മുന്നില്‍ അത് അവതരിപ്പിച്ചതും എനിക്ക് ഭയങ്കര ജാള്യത ഉണ്ടാക്കി. ആ കൂട്ടത്തില്‍ അത് ഇല്ലാത്തവരും ഉള്ളവരും ഉണ്ടായിരുന്നു.

അങ്ങനെ തുടങ്ങിയ ചര്‍ച്ച ഇനി വരാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചായി. മുന്‍ ക്ലാസില്‍ തോറ്റ് ഞങ്ങളെക്കാള്‍ മുതിര്‍ന്നവര്‍ അത് വിശദീകരിച്ചു. സ്വയംഭോഗം, സെമന്‍ വരുന്നത് ഒക്കെ അങ്ങനെ കേട്ടറിഞ്ഞ് പിന്നെ ഞാന്‍ അത് ഉടന്‍ ഉണ്ടാകുമോ എന്ന അങ്കലാപ്പില്‍ ആയി. സമയം കിട്ടുമ്പോഴൊക്കെ ശരീരം പരിശോധിച്ചു. പുതിയ മാറ്റം എന്താണ്... രോമം വ്യാപിക്കുന്ന ഇടങ്ങള്‍... മീശയുടെ കിളിര്‍പ്പ്... മാറുന്ന ശബ്ദം ഇതൊക്കെ ആളുകള്‍ തിരിച്ചറിയുന്നതും പറയുന്നതും എനിക്ക് വെപ്രാളമുണ്ടാക്കി.

എന്റെ പഠനത്തെ അടക്കം അത് ബാധിച്ചിരുന്നു. കണ്ണാടിക്ക് മുന്നില്‍ വിവസ്ത്രന്‍ ആവുക, പരിശോധന, സ്വയംഭോഗം, ഒടുവില്‍ അത് സംഭവിക്കുന്നതോടെ അടുത്ത പേടി. എന്റെ രക്തം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അങ്ങനെയാണ് കേട്ടറിഞ്ഞത്. ഇന്ത്യ ടുഡേയുടെ ഫാഷന്‍ പേജിലെ പെണ്ണുങ്ങള്‍ എന്നിട്ടും എന്നെ അതിന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ അറിയാതെ ലൈഫില്‍ വന്ന മാറ്റങ്ങള്‍ അല്ലായിരുന്നു എനിക്ക് ഇതൊക്കെ. ശരീരം അത്രത്തോളം ഒരു കാഴ്ചയായി എന്റെ മനസിലുണ്ട്.

വരയ്ക്കുന്നത് കൃത്യമായ പ്ലാനിങ് ആയിട്ടല്ല. ഓരോ തോന്നലുകള്‍ ആണ്. ഞാന്‍ വരക്കുന്ന ശരീരങ്ങള്‍ ഒക്കെയും എന്റെ തന്നെയാണ്. ചിലര്‍ അത് മനസിലാക്കി ചോദിച്ചിട്ടുണ്ട്. ആണിനെ വരച്ചാല്‍ ആണിനോട് പ്രണയം പെണ്ണിനെ വരച്ചാല്‍ കോഴി എന്നു തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. വസ്ത്രമില്ലാത്ത ശരീരം സെക്‌സിന് വേണ്ടിയുള്ളത് എന്ന തരം തോന്നല്‍ ആവാം അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത് എന്നു തോന്നുന്നു. അതിനപ്പുറം ശരീരത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുക. കപട സദാചാരികള്‍ എടുത്തണിയുന്ന ചിരി ( ഞാന്‍ ഈ ടൈപ്പ് അല്ല എന്ന മട്ടില്‍) ഇല്ലാതെ ഒരു ചിത്രത്തിലോ സിനിമയിലോ ഉള്ള നഗ്‌നത സ്വാഭാവികമായ ഒരു കാഴ്ച്ച എന്ന നിലയില്‍ ആസ്വദിക്കുന്ന ആളുകള്‍ എന്നെ സന്തോഷിപ്പിക്കും.

പെട്ടെന്ന് ഒരു മിനിറ്റില്‍ ഒക്കെ മനസിലേക്ക് വരുന്ന ചിന്തയാണ് എന്റെ വര. അതില്‍ എഡിറ്റിങ് ഒന്നും നടത്താതെ പകര്‍ത്തുകയാണ് പതിവ്. മേല്‍ പറഞ്ഞ പോലെ മനുഷ്യരെ വരക്കുന്നതിനോടുള്ള ഇഷ്ടം, ശാരീരിക മാറ്റങ്ങള്‍ ഭയത്തോടെ നോക്കി കാണുകയും സൂക്ഷ്മമായി നിരീക്ഷിച്ചത് കൊണ്ടും വ്യക്തമായി മനസില്‍ നില്‍ക്കുന്ന കാഴ്ച, മനുഷ്യ ജീവിതത്തില്‍ ലൈംഗികതയ്ക്ക് വലിയ പ്രാധാന്യം ഉണ്ടെന്നിരിക്കെ സദാചാരി എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാതിരിക്കല്‍ ഒക്കെയാണെന്നാണ് ഒരു നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (3 minutes ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ; പ്രതിയെ കോടതിയില്‍ ഹാജരാക്കി  (16 minutes ago)

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടാ  (17 minutes ago)

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (1 hour ago)

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...  (1 hour ago)

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (2 hours ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (2 hours ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (3 hours ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (3 hours ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (3 hours ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (3 hours ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (4 hours ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (4 hours ago)

Malayali Vartha Recommends