പൊറോട്ടയും ബീഫും ഇനി ഓര്‍മ്മയില്‍?
പൊറോട്ടയും ബീഫും മലയാളികള്‍ക്ക് ഒഴിവാക്കാന്‍ കഴിയുന്ന ഒരു വിഭവമല്ല. എന്നാല്‍, മലയാളികളുടെ സായാഹ്നത്തെ സമ്പൂഷ്ടമാക്കുന്ന ഈ വിഭവം അന്യം നില്ക്കാന് പോവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ബീഫ് നിരോധിക്കാന്‍ നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള തീരുമാനം പ്രധാനമായി തിരിച്ചടിയാകാന്‍ പോകുന്നത് ബീഫ് പ്രേമികള്‍ക്കാണ്. ബീഫ് മാത്രമെ കഴിക്കൂ എന്ന് വാശി പിടിച്ചിട്ട് ഇനി കാര്യമില്ല.
സാധാരണക്കാരായ ബീഫ് വില്‍പ്പനക്കാര്‍ക്കും ഈ തീരുമാനം തിരിച്ചടി തന്നെയാണ്. പച്ചക്കറിയ്ക്കും മത്സ്യത്തിനും തീപിടിച്ച വില കൂടിയായപ്പോള്‍ കൂടുതല്‍ പേരും കഴിച്ചിരുന്നത് ബീഫ് തന്നെയാണ്. കേരളത്തില്‍ ബീഫ് ഇഷ്ടപ്പെടുന്നവര്‍ കുറച്ചൊന്നുമല്ല. പൊറോട്ടയും ബീഫും കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ആരാണ് ഇപ്പോള്‍ ഉള്ളത്? ഇന്ത്യയില്‍ പുരോഗമനവും വികസനവും ആഗ്രഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. മലയാളികളില്‍ പച്ചക്കറി ഉപയോഗിക്കുന്നവരേക്കള് കൂടുതലാണ് ബീഫ് ഉപയോഗിക്കുന്നവര്‍. സാധാരണക്കാരന് നിലവിലെ പച്ചക്കറികളുടെ വില താങ്ങാന്‍ പറ്റാതെ വരുന്നു. അപ്പോള്‍ സ്വാഭാവികമായും ചിക്കനും മത്സ്യവും പ്രധാന ഭക്ഷണമായി മാറുന്നു.
കേന്ദ്ര സര്‍ക്കാര്‍ വളരെ പെട്ടെന്ന് ഇത്തരത്തിലൊരു തീരുമാനമെടുക്കുമെന്ന് ബീഫ് പ്രേമികള്‍ പ്രതീക്ഷിച്ച് കാണില്ല. ഹോട്ടലുകളില്‍ ഇനി മുതല്‍ ബീഫ് റെഡി എന്ന ബോര്‍ഡും വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കോഴി വില്‍പ്പനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഈയൊരു തീരുമാനം ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം.
കോഴിയായലും ആടായാലും കൊല്ലുന്നത് ഒരു ജീവനെയാണെന്ന് ഓര്‍ത്തിട്ട് വേണം മാംസങ്ങള്‍ കഴിക്കാന്‍. കൊതിയൂറൂം ബീഫ് വിഭവങ്ങള്‍ ഇനി പേരുകളില്‍ മാത്രമായി ഒതുങ്ങുമെന്നതാണ് യാഥാര്‍ത്ഥ്യം. പൊറോട്ടയോടൊപ്പമോ ചപ്പാത്തിയോടൊപ്പമോ ഇനി മുതല്‍ ബീഫ് കറി വേണ്ട പകരം വെജിറ്റബിള്‍ കറി മതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവും. കേരളത്തിലെ ഓരോ ജനങ്ങളും ഇനി മുതല്‍ പച്ചക്കറിയിലേക്ക് മാറണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha