ഫേസ് ബുക്കില്‍ തകര്‍ന്ന് മറ്റൊരു കുടുംബവും... ഭര്‍ത്താവുമായി ചാറ്റുചെയ്യാന്‍ വാങ്ങിച്ച ഫോണില്‍ സല്ലപിച്ചത് കാമുകന്; നാടുവിട്ട ശേഷം ഉപേക്ഷിച്ചു
ഫേസ്ബുക്കിലൂടെ സൗഹൃദം പുതുക്കിയ 17 വയസുള്ള പെണ്‍കുട്ടി അവസാനം പെരുവഴിയിലായി. കൊണ്ടോട്ടി സ്വദേശിയായ പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പ് 15ആം വയസില്‍ ഗള്ഫുകാരന് വിവാഹംചെയ്തിരുന്നു. ഏഴരമാസം ഭര്‍ത്താവിനൊപ്പം ഒരുമിച്ചു ജീവിച്ചു. ഭര്‍ത്താവ് ലീവ് കഴിഞ്ഞു വിദേശത്തേക്കു പോയപ്പോള്‍ ഭാര്യയുമായി സംസാരിക്കാനും ആശയവിനിമയം നടത്താനുമായി ഇന്റര്‍നെറ്റുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി നല്കി.
മൊബൈലില്‍ ഇന്റര്‍നെറ്റ് ലഭിച്ചതോടെ പഴയ പല സുഹൃത്തുക്കളും സൗഹൃദവുമായി ഫെയ്ബുക്കിലെത്തി. തുടര്‍ന്നാണ് പെണ്‍കുട്ടി ഫെയ്സ്ബുക്കിലൂടെ പഴയകാമുകനായ ഓട്ടോ ഡ്രൈവറുമായി സൗഹൃദം പുനസ്ഥാപിച്ചത്. തുടര്‍ന്ന് ഇരുവരും വീണ്ടും പ്രണയത്തിലായി ഒളിച്ചോടി.
ഓട്ടോ ഡ്രൈവര്‍ ബംഗളുരുവിലും മൈസൂരിലും കൊണ്ടുപോയി. പിന്നീട് ഷൊര്‍ണൂരില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
തുടര്‍ന്ന് അങ്കലാപ്പിലായ പെണ്‍കുട്ടി പോലീസില്‍ അഭയം തേടുകയായിരുന്നു. വിവാഹത്തിനു മുമ്പും ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ബന്ധം അവസാനിപ്പിക്കുകയും ചെയ്തതായാണു പെണ്‍കുട്ടിയുടെ മൊഴി. വിവാഹ പ്രായമാകാത്തതിനാല്‍ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു.വിവാഹപ്രായമാകാതെ വിവാഹം ചെയ്തു കൊടുത്തതിനാല്‍ വീട്ടുകാരും സംഭവം ഒതുക്കാന്‍ ശ്രമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha