ഇപ്പോൾ എനിക്കത് സത്യമെന്ന് തെളിയിക്കാൻ ഈ ഫോട്ടോ മാത്രമാണ് എന്റെ കൈയ്യില്‍ ഉള്ളത്! ഈ ഫോട്ടൊ നോക്കി ഇനി നിങ്ങള്‍ക്ക് തീരി മാനിക്കാം ഞാന്‍ പറഞ്ഞതില്‍ വല്ല കള്ള തരം ഉണ്ടോ എന്ന്... തെളിവ് പുറത്തുവിട്ട് ദയ അശ്വതി...
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഷോയിലെ എറ്റവും കൂടുതൽ ചർച്ച വിഷയമായി മാറിയ താരമാണ് ദയ അശ്വതി.
ഇപ്പോഴിതാ ബിഗ് ബോസില്‍ പറഞ്ഞതൊന്നും വെറുതെയല്ല, തെളിവുണ്ടെന്നു പങ്കുവയ്ക്കുകയാണ് താരം. മകനും ഒപ്പമുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 'വളരെയധികം വിഷമത്തോടെയാണ് ഈ ഫോട്ടോ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
ഈ ഫോട്ടോയില്‍ കാണുന്നത് ഇന്ന് നിങ്ങള്‍ കാണുന്ന ദയ അച്ചുവാണ് ഈ ഫോട്ടോയില്‍ എടുത്തപ്പോള്‍ എനിക്ക്വയസ്സ്, 19 ,16- വയസ്സില്‍ വിവാഹം കഴിഞ്ഞു പോയ ആളേ അല്ലായിരുന്നു ഞാന്‍ ഒത്തിരി ക്ഷീണിച്ചു പട്ടിണിയും വിശപ്പും ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അനുഭവിച്ചതിന് കണക്കില്ലെന്നും' ദയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ദയയുടെ പോസ്റ്റ് ഇങ്ങനെ...
വളരേ വിഷമത്തോടെയാണ് ഈ ഫോട്ടോ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത്,,, ഈ ഫോട്ടോയില്‍ കാണുന്നത് ഇന്ന് നിങ്ങള്‍ കാണുന്ന ദയ അച്ചുവാണ് ഈ ഫോട്ടെയില് എടുത്തപ്പോള്‍ എനിക്ക്വയസ്സ്, 19 ,16- വയസ്സില്‍ വിവാഹം കഴിഞ്ഞു പോയ ആളേ അല്ലായിരുന്നു ഞാന്‍ ഒത്തിരി ക്ഷീണിച്ചു പട്ടിണിയും വിശപ്പും ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അനുഭവിച്ചതിന് കണക്കില്ല,,,
പലപ്പോഴും എന്റെ വീട്ടില്‍ നിന്നും ആണ് അരി എത്തിക്കാറ് ,,ഞാന്‍Bigg BoടടiIല്‍ പറഞ്ഞിരുന്നു ,എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉള്ളപ്പോള്‍ അദ്ദേഹം ഗള്ഫിലുള്ളപ്പോള് ,ഒത്തിരി കഷട്ടപ്പെട്ടിരുന്നു എന്ന് ആടും ,പശുവും, കോഴിയും, തൈയ്യല്‍ മിഷ്യനും ചവിട്ടി കഷട്ടപ്പെട്ട കഥ ,സത്യമെന്ന് തെളിയിക്കാന്‍ എനിക്ക് ഈ ഫോട്ടോ മാത്രമാണ് കൈയ്യില്‍ ഉള്ളത് ,എന്റെ ചേട്ടന് ഞങ്ങളെ കാണാന്‍ വേണ്ടി അന്ന് എടുത്തതാ ഫോട്ടൊ ആണ് ഇത് കഴുത്തില്‍ കിടക്കുന്നതു പോലും മുക്കിന്റെ മാലയാണ് എനിക്ക് ആണ് കുട്ടിയാണ് ഉള്ളത്,, ഈ ഫോട്ടൊ നോക്കി ഇനി നിങ്ങള്‍ക്ക് തീരി മാനിക്കാം ഞാന്‍ പറഞ്ഞതില്‍ വല്ല കള്ള തരം ഉണ്ടോ എന്ന്,,,,
https://www.facebook.com/Malayalivartha