പണിയില്ലാതായി, സഹായം ചെയ്യണമെന്ന് എംപിക്ക് ഫോണ്‍കോള്‍; ഉടനടി എത്തി 250 പച്ചക്കറി കിറ്റുകള്‍!
പനത്തടി പഞ്ചായത്തിലെ മാച്ചിപ്പള്ളി നാല് സെന്റ് കോളനിയിലെ കമ്മാടന് രാവിലെ രാജ്മോഹന്‍ ഉണ്ണിത്താന് എംപിക്ക് ഫോണ്‍ ചെയ്തു.
ലോക്ഡൗണ്‍ കാരണം പണിയില്ലാതായെന്നും സഹായം ചെയ്യണമെന്നുമായിരുന്നു ആവശ്യം.
എംപി ഉടനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന് ജോസഫിനെ വിവരമറിയിച്ചു.
കാര്യം പറഞ്ഞപ്പോള്‍ പ്ലാച്ചികരയിലെ രാജേഷ് വര്‍ക്കി സഹായിക്കാന്‍ മുന്നോട്ടു വന്നു.
കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് സന്തു ടോം ജോസ്, യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് പനത്തടി, സുരേഷ് പന്തിക്കാല്‍, ഗിരി ശങ്കര്‍ തുടങ്ങിയവരുടെ സഹായത്തോടെ പതിമൂന്നിനം പച്ചക്കറികള്‍ ഉള്‍പ്പെടുന്ന 250 വിഷുക്കിറ്റുകള്‍ തയാറാക്കി.
പൂടംകല്ല് അടുക്കം, തച്ചാര്‍ കടവ്, കോഴി ചിറ്റ, കുളപ്പുറം, മാച്ചിപ്പള്ളി നാല് സെന്റ് കോളനി എന്നിവിടങ്ങളിലെ മുഴുവന്‍ വീടുകളിലും പ്രവര്‍ത്തകര്‍ എത്തി അവ വിതരണം ചെയ്തു.
https://www.facebook.com/Malayalivartha