എന്റെ കെെകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ എനിക്ക് മറ്റൊന്നിനും സമയമില്ല! ഞങ്ങളിപ്പോള്‍ സുരക്ഷിതരാണ്... കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് സാധാരണ നിലയിലാകുമെന്ന് പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു; ആരാധകരുടെ ആശങ്കകൾ നിറഞ്ഞ ചോദ്യത്തിന് മുന്നിൽ അമേരിക്കയില്‍ നിന്ന് ആത്മവിശ്വാസത്തോടെ സംവൃത സുനിൽ
കുടുംബത്തോടൊപ്പം യുഎസിലാണ് മലയാളികളുടെ പ്രിയ താരം സംവൃത സുനിൽ. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന സംവൃത 2019 ല്‍ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്. ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റാണ് വൈറലായി മാറുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണിലാണെങ്കിലും ഹാപ്പിയാണെന്ന് നടി സംവൃത. മക്കളൊപ്പമുള്ളതിനാല് തനിക്കു വേറെ ഒന്നിനും സമയമില്ലെന്നാണ് സംവൃത പറയുന്നത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സംവൃത ക്വാറന്റൈന് അനുഭവം പറയുന്നത്. "കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റെെനിലാണെങ്കിലും എന്റെ കെെകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ എനിക്ക് മറ്റൊന്നിനും സമയമില്ല.
ഇത്ര വിഷമകരമായ കാലഘട്ടം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിക്കുന്നതില്‍ നന്ദിയുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദിക്കുന്നവരോട് പറയാനുള്ളത് ഞങ്ങളിപ്പോള്‍ സുരക്ഷിതരാണെന്നാണ്. കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് സാധാരണ നിലയിലാകുമെന്ന് പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു." സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രണ്ടാമതൊരു കുഞ്ഞ് ജനിച്ച വിവരം ഫെബ്രുവരിയില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സംവൃത അറിയിച്ചത്. അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും അഞ്ച് വയസുള്ള അഗസ്ത്യ എന്നൊരു മകന് കൂടിയുണ്ട്.
https://www.facebook.com/Malayalivartha