നൃത്തത്തിനിടെ യുവതിയുടെ വസ്ത്രമുയര്ത്തിയ മേയര്‍ പുലിലാലുപിടിച്ചു
പിറന്നാള്‍ ആഘോഷത്തിനിടെ ഒപ്പം നൃത്തം ചെയ്ത യുവതിയുടെ വസ്ത്രമുയര്ത്തിയ മേയറുടെ നടപടി വിവാദമായി. മെക്സിക്കോയിലെ സാന്ബ്ളാസിലെ മേയറും വിവാദങ്ങളുടെ കളിത്തോഴനുമായ ഹിലാരിയോ റമിറെസ് വിലാനുവയാണ് ഈ സംഭവത്തിലെയും വില്ലന്‍. വിലാനുവയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ആയിരുന്നു സംഭവം.
അമ്പതിനായിരത്തിലധികം പേരാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത്. വേദിയില്‍ പ്രമുഖ മ്യൂസിക്ക് ബ്രാന്‍ഡിന്റെ സംഗീതപരിപാടി പൊടിപൊടിക്കുന്നതിനിടെയാണ് വിവാദസംഭവം അരങ്ങേറിയത്. വേദയിലുണ്ടായിരുന്ന പതിനെട്ടുകാരിക്കൊപ്പം നൃത്തം ചെയ്യാന്‍ ഗായകരിലൊരാള്‍ മേയറെ ക്ഷണിച്ചു. ഉടന്‍ മേയര്‍ വേദിയിലേക്ക് ചാടിക്കയറി യുവതിയെയും ചേര്‍ത്തുപിടിച്ച് നൃത്തംതുടങ്ങി.
സദസിന്റെ പ്രോത്സാഹനം കൂടി കിട്ടിയതോടെ നൃത്തത്തിന്റെ വേഗത കൂടി. ഇതിനിടെയായിരുന്നു കുസൃതി അരങ്ങേറിയത്. മുട്ടിനുമുകളില്‍ നില്ക്കുന്ന ഫ്രോക്കുപോലുള്ള വസ്ത്രം വിലാനുവ പെട്ടെന്ന് മേല്‍പ്പോട്ടുയര്‍ത്തി. യുവതിയുടെ അടിവസ്ത്രം സദസിലുണ്ടായിരുന്നവര്‍ കണ്ടു. പെട്ടെന്നുതന്നെ യുവതി വസ്ത്രം നേരെയാക്കി ഒന്നുസംഭവിച്ചിട്ടില്ലാത്തതുപോലെ നൃത്തം തുടരുകയും ചെയ്തു. മേയറുടെ പ്രവൃത്തികണ്ട് വേദിയിലുണ്ടായിരുന്നവര്‍ കൈയടിച്ചു. താനെന്തോ വലിയകാര്യം ചെയ്ത രീതിയിലായിരുന്നു മേയറുടെ നില്‍പ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha