മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ കുഞ്ഞുകുടുക്കയില്‍ നിന്നും സംഭാവന!
മാധ്യമപ്രവര്‍ത്തകനായ നിരണം സ്വദേശി ജിജു വൈക്കത്തുശേരിയുടെയും ബിന്ദുവിന്റേയും രണ്ടു മക്കളില്‍ ഇളയമകനായ നാലാം ക്ലാസ് വിദ്യാര്ഥിഇവാന് ടോം ജിജു തന്റെ കുടുക്കയിലെ ശേഖരവുമായി വീണ്ടുമെത്തി.
പത്തനംതിട്ട കളക്ടറേറ്റിലെത്തി തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി വിഷു കൈനീട്ടമായി ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി. നേരത്തെ മഹാപ്രളയ കാലത്തും താന്‍ സൂക്ഷിച്ചുവച്ചിരുന്ന കുടുക്കയിലെ തുക അന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു.
ഒമ്പത് വയസുകാരനായ ഇവാന് നിരണം മാര്‍ത്തോമന്‍ വിദ്യാപീഠം സ്കൂളിലാണ് പഠിക്കുന്നത്. ഒമ്പതാം ക്ലാസുകാരനായ ക്രിസ്റ്റി ഇവാന്റെ മൂത്ത സഹോദരനാണ്.
തന്റെ അച്ഛനും അമ്മയും ബന്ധുക്കളും നല്കുന്ന ചെറിയ തുകകളാണ് ഇവാന് കുടുക്കയില്‍ സ്വരുക്കൂട്ടി വയ്ക്കാറുള്ളത്. അത് നാടിന്റെ നന്മക്കായി സംഭാവന ചെയ്തതിനെ ജില്ലാ കളക്ടര്‍ പി.ബി നൂഹ് അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha