സൂക്ഷിക്കുക... ഐടി ആക്ട് പോയാലെന്താ സര്‍ക്കാര്‍ പണി തുടങ്ങി; ഫേസ്ബുക്ക് ഷെയര്‍ എത്രയെന്ന് കാണാന്‍ കഴിയുന്നില്ല, ആരൊക്കെ ഷെയര്‍ ചെയ്തെന്ന് കാണാനും കഴിയുന്നില്ല
ഐടി ആക്ട് മരവിപ്പിച്ചതോടെ സര്‍ക്കാരും പോലീസും പ്രമുഖ വ്യക്തികളും അങ്കലാപ്പിലാണ്. ഫലത്തില്‍ എല്ലാവരും പത്രപ്രവര്‍ത്തകരാണെന്ന വ്യാഖ്യാനമാണ് വന്നിരിക്കുന്നത്. ആര്‍ക്കും ആര്‍ക്കെതിരേയും അഭിപ്രായം ഉന്നയിക്കാം. പക്ഷെ വ്യക്തിഹത്യയോ സത്രീവിരുദ്ധമോ ആയ എന്തെങ്കിലും പരാമര്‍ശം വന്നാല്‍ വേറെ വകുപ്പ് ചാര്‍ത്തി പോലീസിന് കുറ്റം ചുമത്താന്‍ കഴിയും. അതിനുള്ള ശ്രമത്തിലാണ് പോലീസും സര്‍ക്കാരും.
അതേസമയം വ്യക്തിസ്വാതന്ത്യം കൂടിയത് വലിയ ആപത്ത് ഉണ്ടാക്കുമെന്ന് തന്നെയാണ് എല്ലാവരുടേയും വിശ്വാസം. അതിന് തടയിടാനായി സര്‍ക്കാര്‍ തലത്തില്‍ തന്നെ രഹസ്യമായി നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും സജീവമായ സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിനെ മുക്കുകയറിടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി മെല്ലെമെല്ലെ ഫേസ്ബുക്കിനെ ജനങ്ങളില്‍ നിന്നും അകറ്റുകയാണ് ലക്ഷ്യം. അങ്ങനെ ഫേസ്ബുക്കിന്റെ ഏറ്റവും ആകര്‍ഷണമായി ഫേസ്ബുക്ക് ഷെയറിന്റെ എണ്ണം എടുത്തു കളഞ്ഞു. ഫേസ്ബുക്ക് ഷെയറിന്റെ എണ്ണം നോക്കിയാണ് പുതിയ ആള്‍ക്കാര്‍ക്ക് ആ പോസ്റ്റിനോട് ഇഷ്ടം തോന്നി വീണ്ടും ഷെയര്‍ ചെയ്യുന്നത്. ഇന്നലെ വരെ അങ്ങനെയായിരുന്നു. എന്നാല്‍ ഇന്ന് തൊട്ട് ആ ഷെയര്ലിസ്റ്റ് കാണാനില്ല. എല്ലാവര്ക്കും ഷെയര്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. പക്ഷെ ആരൊക്കെ എത്ര ഷെയര്‍ ചെയ്തെന്ന് കാണാന്‍ കഴിയുന്നില്ല.
എല്ലാ ഓണ്‍ലൈന്‍ പത്രങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ഷെയര്‍ അടിസ്ഥാനമാക്കിയാണ്. ഓണ്‍ലൈന്‍ പത്രങ്ങളേയും സോഷ്യല്‍മീഡിയയേയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. സാധാരണ ജനങ്ങളുടെ അഭിപ്രായത്തിന് മുക്കു കയറിടുകയെന്നതാണ് ഇവരുടെ ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha