യുഎസില്‍ ലോക്ഡൗണിനിടെ കോടതി തുറന്നു; ജോബിനും നീതുവിനും മംഗല്യം
മുട്ടുമണ്‍ മണ്ണാകുന്നില്‍ ബിജു-ജോളി ദമ്പതികളുടെ മകന് കൊല്‍ക്കത്തയില്‍ നഴ്സായ ജോബിന്റേയും കോട്ടയം കഞ്ഞിക്കുഴി വളഞ്ഞാറ്റില്‍ റെജി തോമസ് - വത്സ ദമ്പതികളുടെ മകള്‍ ഹൂസ്റ്റണില്‍ നഴ്സായ നീതു ആനി തോമസിന്റേയും വിവാഹത്തിന് ലോക്ഡൗണ്‍ വിലങ്ങുതടിയായപ്പോള്‍ രക്ഷകയായി മലയാളി ജഡ്ജി.
കഴിഞ്ഞ വര്‍ഷം മേയ് 23-ന് പുല്ലാടാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ഈ മാസം 23-ന് അമേരിക്കയിലെ ഹൂസ്റ്റണ്‍ യുണൈറ്റഡ് മെതഡിസ്റ്റ് പള്ളിയില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്.
വരനായ ജോബ് കടല്‍ കടന്ന് അമേരിക്കയിലെത്തി. പക്ഷേ മാര്‍ച്ച് 22-ന് തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ച ജോബിന് ഹൂസ്റ്റണില്‍ എത്തിയപ്പോഴേക്കും നിയന്ത്രണങ്ങള്‍ വിലങ്ങു തടിയായി. ലോക്ഡൗണില്‍ പള്ളികളും പൂട്ടി. വിവാഹം നടന്നില്ലെങ്കില്‍ വീസ കാലാവധി കഴിയും മുമ്പേ ജോബിന് മടങ്ങേണ്ടിവരുമായിരുന്നു
ഇതോടെയാണ് വിവാഹത്തിന്റെ റജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്കായി കോടതി കവാടം തുറന്നത്. ടെക്സസ് ഫോര്‍ട് ബെന്‍ കൗണ്ടി കോര്‍ട്ട് 3-ലെ ജഡ്ജിയായ വെണ്ണിക്കുളം തിരുവറ്റാല്‍ ജൂലി മാത്യുവാണ് തുണയായത്. കൗണ്ടിയുടെ അനുമതി പത്രം വാങ്ങി നിയമപ്രകാരം കോടതി മുന്‍പാകെ ഇവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു. ലോക്ഡൗണ്‍ ചട്ടം പാലിച്ച് 10 പേര് മാത്രം ചടങ്ങില്‍ പങ്കെടുത്തു. ഓഗസ്റ്റ് 22-ന് അവിടെ സിഎസ്ഐ പള്ളിയില്‍ ഇവരുടെ വിവാഹം നടക്കും.
https://www.facebook.com/Malayalivartha