Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്...


ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍

പ്രണയസാഫല്യം നേടാന്‍ വരന്റെ വീട്ടില്‍ ക്വാറന്റീനില്‍... ഒടുവില്‍ കൊറോണയുടെ പ്രതിബന്ധങ്ങളെ തോല്‍പ്പിച്ച് മാംഗല്യം!

09 MAY 2020 06:06 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട് കുണ്ടൂപ്പറമ്പ് 'ഉജ്ജ്വല്‍കൃഷ്ണ'യില്‍ രാജന്‍ പുത്തന്‍പുരയിലിന്റെയും അനിത രാജന്റെയും മകന്‍ ഉജ്ജ്വല്‍ രാജിന്റെയും, മുംബൈ സ്വദേശിനി ഹേതല്‍ മോദിയുടെയും വിവാഹമായിരുന്നു വെള്ളിയാഴ്ച.

ഏപ്രില്‍ 5-ന് പുറക്കാട്ടിരി ഹില്‍ടോപ് ഓഡിറ്റോറിയത്തിലാണു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനു ഒരാഴ്ച മുന്‍പ് നാട്ടില്‍വരാനായിരുന്നു ഓസ്‌ട്രേലിയയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉജ്ജ്വല്‍ തീരുമാനിച്ചിരുന്നത്. ആയിരത്തോളം പേരെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് ആദ്യ ആഴ്ചകളില്‍ കോവിഡ് ഭീതി പടരാന്‍ തുടങ്ങി. 14 ദിവസം ക്വറന്റീനില്‍ കഴിഞ്ഞശേഷം വിവാഹത്തിനു അഞ്ചു ദിവസം മുന്‍പ് പുറത്തിറങ്ങാവുന്ന രീതിയില്‍ ഉജ്ജ്വല്‍ തന്റെ അവധി പുനഃക്രമീകരിച്ചു. അങ്ങനെ മാര്‍ച്ച് 17-ന് ഉജ്ജ്വല്‍ വീട്ടിലെത്തി. ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. വീട്ടില്‍ ക്വറന്റീനില്‍ പ്രവേശിച്ചു. പിന്നീടാണ് വിദേശത്തുനിന്നു വന്നതിനാല്‍ ഉജ്ജ്വലിന്റെ 14 ദിവസത്തെ ക്വറന്റൈന്‍ 28 ദിവസമാക്കി മാറ്റിയതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചത്.

മുംബൈയില്‍നിന്ന് വരുന്ന വധുവും 14 ദിവസം ക്വറന്റീനില്‍ കഴിയണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. തുടര്‍ന്നു വിവാഹത്തലേന്ന് ക്വറന്റീന്‍ അവസാനിക്കുന്ന രീതിയില്‍ മുംബൈയില്‍ സ്വകാര്യ കമ്പനിയുടെ ഐടി മാനേജരായ വധു ഹേതലിന്റെ യാത്രാസമയം ക്രമീകരിച്ചു. മാര്‍ച്ച് 23-ന് ഹേതല്‍ മോദിയും അമ്മ ചേതനാ മോദിയും കോഴിക്കോട്ടെത്തി.

എന്നാല്‍ അടുത്ത ദിവസം മാര്‍ച്ച് 24-ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇവരും ഉജ്ജ്വലിന്റെ വീട്ടില്‍ ക്വറന്റീനില്‍ പ്രവേശിച്ചു. എല്ലാ ദിവസവും ആരോഗ്യപ്രവര്‍ത്തകര്‍ വിവരങ്ങള്‍ അന്വേഷിച്ച് വിളിച്ചു.

2015/16 വര്‍ഷത്തില്‍ യുകെയില്‍ ബിരുദാനന്തര ബിരുദ പഠനകാലത്താണ് ഇവര്‍ പ്രണയത്തിലായത്. ലോക്ഡൗണില്‍ ഇളവു വന്നെങ്കിലും കോവിഡ് ഭീതി തുടരുന്നതിനാല്‍ വിവാഹം ഇനിയും നീട്ടിക്കൊണ്ടുപോവേണ്ടെന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കള്‍. തുടര്‍ന്ന് 15 പേര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഉജ്ജ്വല്‍ ഹേതലിനു താലി ചാര്‍ത്തുകയായിരുന്നു. അങ്ങനെ നാലു വര്‍ഷത്തിലധികം നീണ്ട പ്രണയം സഫലമായി.

ലോക്ഡൗണ്‍കാലത്ത് നാട്ടില്‍ ഇത്രയും ദിവസം താമസിച്ചതോടെ മലയാളികളുടെ ഇഷ്ടവിഭവമായ ചക്കയും കപ്പയുമൊക്കെ ഹേതലിന്റെയും അമ്മയുടെയും പ്രിയ വിഭവങ്ങളായി. കല്യാണത്തിനു മുന്‍പ് ഉത്തരേന്ത്യയില്‍ നടക്കാറുള്ള ഹല്‍ദിയും മൈലാഞ്ചിയിടലുമൊക്കെ വീട്ടില്‍ ആറുപേര്‍ മാത്രം ചേര്‍ന്ന് നടത്തി. ഉജ്ജ്വലിന്റെ അനിയത്തി ജ്വല്‍നയാണ് ഹേതലിനെ മൈലാഞ്ചിയണിയിച്ചത്. ക്വാറന്റീന്‍ കാലം പിന്നിട്ടതോടെ ഇരുകുടുംബങ്ങളും കളിതമാശകളുമായി ഒറ്റക്കുടുംബമായി മാറിക്കഴിഞ്ഞെന്ന് ഉജ്ജ്വല്‍ പറഞ്ഞു.

കല്യാണത്തിനു പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കൊക്കെ ഉജ്ജ്വല്‍ ഓണ്‍ലൈനായി പുതിയ ഇന്‍വിറ്റേഷന്‍ കാര്‍ഡ് അയച്ചിരുന്നു. അതില്‍ രാവിലെ എട്ടുമണിക്കുള്ള മുഹൂര്‍ത്തത്തില്‍ സൂം വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള 'ഐഡി'യും 'പാസ്വേഡും' ചേര്‍ത്തിരുന്നു. സാധാരണ ദിവസങ്ങളിലായിരുന്നുവെങ്കില്‍ യുകെയിലെയോ ഓസ്‌ട്രേലിയയിലെയോ ഉള്ള സുഹൃത്തുക്കള്‍ക്ക് ഈ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഈ ലോക്ഡൗണ്‍ കാലത്തും വിഡിയോ കോണ്‍ഫറന്‍സിലൂടെ എല്ലാവരും വിവാഹം നേരിട്ടുകണ്ടു. ഉജ്ജ്വലിന്റെ എണ്‍പതു വയസുകാരി അമ്മൂമ്മയും പേരക്കുട്ടിയുടെ വിവാഹം ലാപ്‌ടോപില്‍ തല്‍സമയം കണ്ടതിന്റെ സന്തോഷത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...  (25 minutes ago)

നെല്ലിയാമ്പതിയില്‍ വന്‍ ചന്ദനവേട്ട.. പിടിച്ചെടുത്തത് 97 കിലോ ചന്ദനം  (29 minutes ago)

അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്..... ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥ..  (43 minutes ago)

ചുവപ്പ് നിറത്തിലുള്ള പട്ടുസാരി തമിഴ് സ്റ്റൈലിലുള്ള മടിസാർ രീതിയിൽ അണിഞ്ഞൊരുങ്ങി മാളവിക ജയറാം...കസവു മുണ്ടും മേൽമുണ്ടും ധരിച്ച് നവൻ...മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയു  (51 minutes ago)

സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു:- പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം...  (1 hour ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം... സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല... മോട്ടോര്‍ വാഹന വകുപ്പി  (1 hour ago)

ഉദ്ഘാടനത്തിന് മുമ്പേ ആക്കുളത്തെ ചില്ല് പാലത്തില്‍ പൊട്ടല്‍ കണ്ടെത്തി... കണ്ണാടിപ്പാലത്തിന്റെ മധ്യഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസില്‍ പരാതി ,  (1 hour ago)

വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ  (1 hour ago)

ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്...പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്  (1 hour ago)

പത്തനംതിട്ട അടൂരില്‍ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

കെഎസ്ആർ‌ടിസി ബസിലെ ഡ്രൈവറുമായുണ്ടായ വാക്കുതർക്കവും തുടർ സംഭവങ്ങളും രാഷ്ട്രീയ പ്രവർ‌ത്തനത്തിന്റെ ഭാഗമായി അതിജീവിക്കും - മേയർ ആര്യ രാജേന്ദ്രൻ  (1 hour ago)

മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 400 രൂപയുടെ കുറവ്  (1 hour ago)

മേയർ കെഎസ്ആർടിസ ഡ്രൈവർ തർക്കത്തിൽ ഇനി പ്രതികരണം പാടില്ലെന്ന് സിപിഎം നേതാക്കൾക്ക് നിർദ്ദേശം....സച്ചിൻദേവ് എംഎൽഎ ബസിനുള്ളിൽ കയറിയെന്ന എഎ റഹിം എംപിയുടെ വാദം ബാലിശമായി പോയി... ബസിൽ കയറി ടിക്കറ്റാണ് എംഎൽഎ  (2 hours ago)

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി  (2 hours ago)

Malayali Vartha Recommends