പണി അറിയില്ലെങ്കില്‍ ഇനി സര്‍ക്കാര്‍ ജോലിയുമില്ല, ഡിഗ്രി കൊണ്ട് മാത്രം ഇനി സര്‍ക്കാര്‍ ജോലി നേടാന്‍ സാധിക്കില്ല, സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ മാനദണ്ഡങ്ങള്‍ അഴിച്ചു പണിയാന്‍ മോഡി സര്‍ക്കാര്‍
ഇനി വെറും ഡിഗ്രി കൊണ്ട് സര്‍ക്കാര്‍ ജോലി കിട്ടുമെന്നുള്ള മോഹം നിങ്ങള്‍ക്ക് വേണ്ട. ഏത് ജോലിയിലാണ് പ്രവേശിക്കുന്നത് ആ പണി അറിഞ്ഞാല്‍ മാത്രമെ കാര്യമുള്ളൂ. ബിരുദ സര്‍ട്ടിഫിക്കറ്റിന് മുമ്പൊക്കെ വലിയ പ്രാധാന്യമായിരുന്നു. എന്നാല്‍ ഇനി മുതല്‍ പണി അറിയാമെങ്കില്‍ മാത്രമെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍ ജോലി നേടണമെങ്കില്‍ അതാത് മേഖലകളില്‍ വൈദഗ്ധ്യം കൂടി ഉണ്ടായിരിക്കണമെന്ന് ജോലിക്കുള്ള മാനദണ്ഡങ്ങള്‍ മുഴുവന്‍ പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇപ്പോള്‍. അക്കാദമിക് മികവുകള്‍ കൊണ്ട് ഇനി മുതല്‍ സര്‍ക്കാര്‍ ജോലി നേടാന്‍ സാധിക്കുകയില്ല എന്ന് പുതുതലമുറ ഓര്‍ക്കണം.
ഈയൊരു കാര്യത്തില്‍ ദക്ഷിണ കൊറിയയെയും ജപ്പാനേയുമാണ് മോഡി മാതൃകയാക്കുന്നത്. ഇതിനെ തുടര്‍ന്ന് \'സ്കില്‍ സര്ട്ടിഫിക്കേഷന്\' നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. കഴിവുള്ള ഉദ്യോഗസ്ഥ തലമുറയെ മുന്നോട്ട് കൊണ്ട് വരിക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
രാജ്യത്തെ ഉദ്യോഗസ്ഥ സമൂഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളാണെന്ന് സ്കില്‍ ഡവലപ്മെന്റ് സഹമന്ത്രി രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കിയിരുന്നു. അതാത് മേഖലകളില്‍ വൈദഗ്ധ്യമുള്ള\'സ്കില്‍ഡ്\' ജോലിക്കാരുടെ എണ്ണത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
ദക്ഷിണകൊറിയയിലെ തൊഴില്‍സമൂഹത്തില്‍ 96 ശതമാനവും സ്കില്‍ഡ് ജോലിക്കാരാണ്. ജപ്പാനില്‍ 80 ശതമാനവും ജര്‍മനിയില്‍ 75 ശതമാനവും ബ്രിട്ടനില്‍ 70 ശതമാനവുമാണ് വൈദഗ്ധ്യമുള്ള ജോലിക്കാരുടെ എണ്ണം. ഇന്ത്യക്കാര്‍ അവരെ മാത്യകയാക്കേണ്ടതാണെന്നാണ് മോഡിയുടെ അഭിപ്രായം.
2016 ഡിസംബറിനുശേഷം ഇന്ത്യയിലെ നിയമന നടപടികളില്‍ തൊഴില്‍ വൈദഗ്ധ്യം പ്രധാന ഘടകമായി മാറുമെന്നാണ് കേന്ദ്രം കരുതുന്നത്. പുതിയ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ എച്ച്.ആര്.മന്ത്രാലയം സ്വീകരിച്ച് തുടങ്ങിയതായാണ് സൂചന. 2017 മുതല്‍ കര്‍ശന നിയമങ്ങളോടെയാകും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha