Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു

ആത്മഹത്യ ചെയ്ത ഹോട്ടല്‍ തൊഴിലാളി രാജു മരണക്കുറിപ്പ് എഴുതിയത് മക്കള്‍ക്ക് മുന്നില്‍ വച്ച്...!

10 JUNE 2020 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

കടുത്തുരുത്തിയില്‍ മുഖ്യമന്ത്രിക്കു കത്തെഴുതി വച്ച ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. കലക്ടര്‍ എം. അഞ്ജനയുടെ നിര്‍ദേശനുസരണം വൈക്കം തഹസില്‍ദാര്‍ എസ്. ശ്രീജിത്ത് ഇന്നു റിപ്പോര്‍ട്ട് കൈമാറും. കടുത്തുരുത്തി വെള്ളാശേരി കാശാം കാട്ടില്‍ രാജു ദേവസ്യ(55) -യുടെ സംസ്‌കാരം കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളിയില്‍ നടത്തി.

ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട നിരാശയും സാമ്പത്തിക പ്രശ്‌നങ്ങളും മൂലം കുടുംബം അനുഭവിക്കുന്ന ദാരിദ്ര്യം വിവരിച്ച് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയ ശേഷം തിങ്കളാഴ്ച രാവിലെയാണ് ജീവിതം അവസാനിപ്പിച്ചത്. രാജുവിന്റെ കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കുമെന്നു കേരള കോണ്‍ഗ്രസ് എം (ജോസ് വിഭാഗം ) ചെയര്‍മാന്‍ ജോസ് കെ. മാണി അറിയിച്ചു.രാജു വാങ്ങിയ സ്ഥലത്താണ് വീട് നിര്‍മിക്കുക.

ഒന്‍പതാം ക്ലാസുകാരി മകളുടെ പഴയ ബുക്കില്‍ നിന്ന് രാജു ഒരു പേജ് കീറിയെടുക്കുന്നത് കണ്ട മകള്‍ ചോദിച്ചിരുന്നു, അപ്പ എന്താണ് എഴുതുന്നതെന്ന്! മുഖ്യമന്ത്രിക്കുള്ള നിവേദനം തയാറാക്കുകയാണെന്നു രാജു പറഞ്ഞതായി മക്കള്‍ പറഞ്ഞു. രാജു എഴുതിയ കത്ത് വായിച്ചെങ്കിലും അതില്‍ ജീവനൊടുക്കുന്നതിനെപ്പറ്റി ഒന്നും പറയാത്തതിനാല്‍ ഇവര്‍ സംശയിച്ചില്ല. മക്കള്‍ക്കു ഭക്ഷണം തയാറാക്കി നല്‍കിയശേഷമാണു രാജു അമ്മയെ കാണാനായി സഹോദരന്റെ വീട്ടിലേക്കു പോയത്. അവിടെയാണ് രാജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോലി നഷ്ടപ്പെട്ടപ്പോള്‍ ലോട്ടറി കച്ചവടം നടത്താനായിരുന്നു രാജുവിന്റെ ശ്രമം. മക്കള്‍ എയ്ഞ്ചലിനും ഇമ്മാനുവലിനും കഴിഞ്ഞ ദിവസം ക്ലാസ് തുടങ്ങിയെങ്കിലും നോട്ട് എഴുതാന്‍ ബുക്കുകള്‍ ഇല്ല. പഠനത്തിനു സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ മകളുടെ കമ്മല്‍ വില്‍ക്കാന്‍ രാജു നിശ്ചയിച്ചു. ഇതു സഹോദരന്‍ വിലക്കി. രാജുവിന് പ്രമേഹവും മുട്ടുവേദനയും ഉണ്ടായിരുന്നു. ഇതിനുള്ള മരുന്നു വാങ്ങാനുമായില്ല. മകനും അമ്മയും ആശുപത്രിയിലായപ്പോള്‍ പണം കണ്ടെത്തിയത് ഭാര്യ ഷീലയുടെ സ്വര്‍ണം പണയപ്പെടുത്തിയിട്ടാണ്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ രാജു ആരോടും പങ്കിടുമായിരുന്നില്ല. സഹോദരങ്ങള്‍ ഹോട്ടല്‍ ജോലി ചെയ്തും കൂലിപ്പണിയെടുത്തുമാണ് കഴിയുന്നത്. വെള്ളാശേരിയില്‍ 10 സെന്റ് സ്ഥലത്ത് ഏതു സമയവും വീഴാവുന്ന വീടാണ് 8 അംഗ കുടുംബത്തിനുള്ളത്. രാജുവിന്റെ അമ്മ അന്നമ്മ ഒരു വര്‍ഷമായി തളര്‍ന്നുകിടപ്പാണ്.

2017-ല്‍ ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷ നല്‍കിയതാണെങ്കിലും അപേക്ഷ നല്‍കുമ്പോള്‍ റേഷന്‍ കാര്‍ഡ് ഇല്ലായിരുന്നു. അടുത്തിടെയാണ് കാര്‍ഡ് ലഭിച്ചത്. രാജുവിന്റെ കുടുംബത്തിനു പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി വഴി വീട് അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനില്‍. വീട് നിര്‍മിച്ച് നല്‍കാന്‍ ഞായറാഴ്ച 3-ന് യോഗം വിളിച്ചെന്നു വൈസ് പ്രസിഡന്റ് സിനി ആല്‍ബര്‍ട്ട് പറഞ്ഞു.

രാജുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് മസ്‌കത്തിലെ മലയാളി കൂട്ടായ്മ. പഠനച്ചെലവ്, വീട്ടുവാടക എന്നിവ നല്‍കും. സുഹൃത്തുക്കളോടു സംസാരിച്ചശേഷം കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നു ചെങ്ങന്നൂര്‍ സ്വദേശി ജോജി ജോര്‍ജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത... 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു, ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി  (34 minutes ago)

നിയമസഭാസമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന്‍ വെള്ളിയാഴ്ച മന്ത്രിസഭായോഗം ചേരും... നിയമസഭയുടെ സമ്പൂര്‍ണ ബഡ്ജറ്റ് സമ്മേളനം ജൂണ്‍ 10 മുതല്‍ ചേര്‍ന്നേക്കും  (1 hour ago)

മകളെ ജോലി സ്ഥലത്ത് കൊണ്ടു വിടാനായി സ്‌കൂട്ടറില്‍ പോകവേ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു... ഗുരുതര പരുക്കേറ്റ അറുപതുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓ  (1 hour ago)

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു  (5 hours ago)

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...  (5 hours ago)

വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി... കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു  (5 hours ago)

ഒറ്റ രാത്രികൊണ്ട് ബാങ്ക് അക്കൗണ്ടില്‍ ഭീമമായ തുക എത്തി... തന്റെ അക്കൗണ്ടിലെ ബാലന്‍സ് തുക കണ്ട് ഞെട്ടി യുവാവ്  (5 hours ago)

ഇനി പച്ചക്കറി വാങ്ങുമ്പോള്‍ കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...  (6 hours ago)

15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി 13കാരനായ സഹോദരന്‍  (6 hours ago)

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു  (6 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതി... മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി  (6 hours ago)

വിമാനം റദ്ദാക്കിയത് കാരണം തന്റെ ഭര്‍ത്താവിനെ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം  (6 hours ago)

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണം... അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ഭര്‍ത്താവ്  (6 hours ago)

ലാലേട്ടന് ഒരുപിറന്നാള്‍ സമ്മാനം... മോഹന്‍ലാല്‍ നായകനായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു  (7 hours ago)

Malayali Vartha Recommends