Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു

മാസ്ക് കൃത്യമായ രീതിയിൽ ധരിക്കാതെയും സാനിറ്റിസി ചെയ്യാതെയും നമ്മൾ നമ്മുടെ തന്നെയും അതുപോലെ നമ്മുടെ ഏറ്റവും പ്രിയപെട്ടവരുടെയും ജീവിതത്തെയാണ് ഇല്ലാതാക്കുന്നത് എന്ന് ഇനി എപ്പോഴാണ് നാം തിരിച്ചറിയുക.. ഡോ. തൻസീം നസീറിന്റെ വാക്കുകൾ ഇങ്ങനെയാണ്

10 JUNE 2020 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

കോവിഡ് എന്ന മഹാമാരി നമ്മുട ഈജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ടാവണം ആദ്യം ഈ രോഗത്തെ കുറിച്ച് കേട്ടപ്പോൾ ഉള്ള ജാഗ്രത പതുക്കെ പതുക്കെ പലർക്കും ഇല്ലാതായത്. മാസ്കും സാനിറ്റിസ്റ്റുമൊക്കെ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകേണ്ടതാണ് എന്ന തിരിച്ചറിവ് ഇനി എപ്പോഴാണ് നമുക്കുണ്ടാകുക.. മാസ്ക് കൃത്യമായ രീതിയിൽ ധരിക്കാതെയും സാനിറ്റിസി ചെയ്യാതെയും നമ്മൾ നമ്മുടെ തന്നെയും അതുപോലെ നമ്മുടെ ഏറ്റവും പ്രിയപെട്ടവരുടെയും ജീവിതത്തെയാണ് ഇല്ലാതാക്കുന്നത് എന്ന് ഇനി എപ്പോഴാണ് നാം തിരിച്ചറിയുക.. ഡോ. തൻസീം നസീർ ഇന്റെ വാക്കുകൾ കേൾക്കൂ

എങ്ങും എവിടെയും ഇപ്പോൾ കോവിഡ് വാർത്തകൾ ആയതു കൊണ്ട് ഈ കുറിപ്പ് ശ്രദ്ധിക്കാതെ പോകരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഒരു expert gynaecologist ആയ ഡോ. ഷബ്‌നം താഹിർ തന്റെ മകന്റെ മരണത്തെ കുറിച് സംസാരിക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. എംബിബിസ് നാലാം വർഷ വിദ്യാർത്ഥി ആയ സൽമാൻ താഹിർന്റെ മരണം ഈ ലോകത്തുള്ള എല്ലാർക്കും വലിയൊരു സന്ദേശം ആണ് നൽകുന്നത്. ആ അമ്മയുടെ വാക്കുകൾ എന്നാൽ കഴിയുന്ന പോലെ മലയാളത്തിൽ വിവർത്തനം ചെയ്യാൻ ശ്രമിക്കാം.

"ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇന്നലെ ആയിരുന്നു എന്റെ മകൻ ഈ ലോകത്തു നിന്ന് യാത്ര ആയതു. ഇന്ന് തന്നെ ഞാൻ ഇവിടെ വന്നു നിങ്ങളോട് സംസാരിക്കാൻ തീരുമാനിച്ചത് ഇനിയും മക്കളെ അവരുടെ അമ്മമാർക്ക് നഷ്ടപ്പെടാതെ നോക്കാൻ വേണ്ടി ആണ്. ഞാൻ ഒരു അമ്മ മാത്രമല്ല ഒരു ഡോക്ടർ കൂടി ആണ്. എന്റെ മകൻ യാതൊരു വിധ അസുഖങ്ങൾ ഉള്ളതോ low immunity ഉള്ള കൂട്ടത്തിലോ ആയിരുന്നില്ല. വെറും 21 വയസ്സുള്ള എന്റെ മോൻ ചെറുപ്പം മുതലേ ആരോഗ്യവാനും, പഠിക്കാനും എല്ലാരുടേം കൂടെ ഇടപെടാനും സ്പോർട്സ് ലും ഒക്കെ മുന്നിൽ തന്നെ ആയിരുന്നു. പഠിച്ചു ഡോക്ടർ ആയി എല്ലാവർക്കും തന്റെ സേവനം നൽകാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി ആയിരുന്നു അവൻ. എന്നാൽ എല്ലാം മാറ്റി മറിച്ചത് ആ 72 മണിക്കൂറുകൾ ആയിരുന്നു.

Lockdown സമയത്ത് അവൻ പുറത്ത് പോയിട്ടില്ല എന്ന് തന്നെ പറയാം. രണ്ടു തവണ 5 മിനിറ്റ് നേരത്തേക്ക് പുറത്തു പോയത് തന്റെ സ്വന്തം വാഹനത്തിൽ ആയിരുന്നു. വന്നാൽ ഉടൻ handwash & sterilization ഒക്കെ കൃത്യമായി ചെയ്തിട്ടുണ്ട് കാരണം അവനൊരു മെഡിക്കൽ വിദ്യാർത്ഥി കൂടി ആണല്ലോ. ഈദ് ന്റെ അന്ന് രാവിലെ എഴുനേൽക്കാൻ വൈകിയത് കൊണ്ട് ഞാൻ ചെന്നപ്പോ അവനു ചെറിയ frontal headache (തലയുടെ മുൻവശത്തുള്ള വേദന)ഉണ്ടെന്നു പറഞ്ഞു. ഒരു Panadol കൊടുത്തു. ഉച്ചക്ക് അവൻ വളരെ കുറച്ചു ആഹാരം കഴിച്ചു. വേദന കുറവില്ലന്ന്‌ പറഞ്ഞപ്പോ ഞാൻ temperature നോക്കി... 99ഡിഗ്രീ പനി. എനിക്ക് എന്തോ പേടി പോലെ തോന്നി. ഇപ്പോഴത്തെ സാഹചര്യം കണക്കിൽ എടുത്തു ഞാൻ അവനെ വീട്ടിൽ തന്നെ isolate ചെയ്തു. 24 മണിക്കൂറുകൾക്കുള്ളിൽ അത് 101 ഡിഗ്രീ വരെ ആയി. Panadol ഉം brufen ഉം ഒക്കെ കൊടുത്തു. അന്ന് രാവിലെ തന്നെ അവന്റെ കഴുത്തിനു stiffness ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാനും pediatrician ആയ എന്റെ ഭർത്താവും meningitis സംശയിച്ചു. എന്നാൽ ഛർദി പോലെ ഉള്ള ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടില്ല. ഉടൻ തന്നെ അവന്റെ ബ്ലഡ്‌ സാംപിൾ എടുത്ത് investigationന് ayachu. Bacterial meningitis ആണെന്ന് ഡോക്ടർ പറഞ്ഞു antibiotics കൊടുത്തു തുടങ്ങി....

അര മണിക്കൂറിൽ അവനെ ഹോസ്പിറ്റലിൽ isolation റൂമിൽ ആക്കി. Lumbar puncture ചെയ്തു ടെസ്റ്റിംഗ് കഴിഞ്ഞ് റിസൾട്ട്‌ വന്നപ്പോ viral meningitis. Covid test ചെയ്താലോ എന്ന് ചോദിച്ചപ്പോൾ അതിന്റെ ആവിശ്യം ഉണ്ടെന്നു തോന്നുന്നില്ല എന്ന് ഡോക്ടർ പറഞ്ഞു. ചികിത്സ നടക്കുമ്പോ ഞാൻ അവന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. അവനു ജലദോഷം, തൊണ്ട വേദന, ചുമ, വയറു വേദന, ചെവി വേദന ഇതൊന്നും തന്നെ ഉണ്ടായില്ല. അപ്പോഴേക്കും അവന്റെ ഒരു കണ്ണിനു ചുറ്റും ചെറിയ വീക്കം കണ്ടു neurosurgeonനെ കാണിച്ചപ്പോൾ CT scan ചെയ്തു. നോർമൽ ആയിരുന്നു. Meningitis കാരണം ആകാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാലും ഒരു chest xray എടുത്തോളൂ എന്ന് പറഞ്ഞു. Xray ഇൽ ഒരു ചെറിയ patch കണ്ടു. ഉടൻ തന്നെ covid ടെസ്റ്റിംഗ് ചെയ്തു. പോസിറ്റീവ്....

ഞാൻ നോക്കി നിൽക്കേ ആണ് പെട്ടെന്ന് അവന്റെ സ്ഥിതി ആകെ വഷളായത്. Heart rate, respiratory rate ഒക്കെ കൂടി അവനു oxygen level drop കൂടി കൂടി വന്നു. Pneumonia ഏറ്റവും severe ആയ രീതിയിൽ വരുന്നതും ഇത്ര അധികം external support കൊടുത്തിട്ടും അവനു രക്ഷപെടാൻ പറ്റാത്ത അവസ്ഥയിലേക്ക് വരുന്നതും 8-12 മണിക്കൂർ കൊണ്ടാണ്. അങ്ങനെ എല്ലാവർക്കും ഒരു ഞെട്ടൽ ആയി അവൻ വിട പറഞ്ഞു. എന്റെ ഭർത്താവിന്റെ covid test result ഇപ്പോൾ വന്നു, പോസിറ്റീവ് ആണ്. അദ്ദേഹം isolation ഇൽ ആണ്. ഞങ്ങളുടെ പൊന്നു മോൻ പോയിട്ട് പരസ്പരം കെട്ടിപിടിച് ഒന്ന് പൊട്ടികരയാൻ പോലും ഞങ്ങള്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാൻ isolation ഇൽ ആണ്. സൽമാന്റെ മരണാനന്തര ചടങ്ങ് covid പ്രോട്ടോകോൾ അനുസരിച്ചു തന്നെ നടത്തി. എന്റെ ടെസ്റ്റ്‌ നെഗറ്റീവ് വന്നതിന് ശേഷം കുറച്ചൂടി ദിവസം isolation ഇൽ ഇരുന്നിട്ട് ഞാൻ എന്റെ ജോലിയിൽ തുടരും. എന്നാൽ എനിക്ക് നിങ്ങളോടൊക്കെ പറയാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്. ദയവു ചെയ്തു കേൾക്കൂ അപേക്ഷ ആണ്:

1)റിസ്ക് factors ഇല്ലല്ലോന്ന്‌ കരുതി ആരും പുറത്ത് ഇറങ്ങി നടക്കരുത്. നിങ്ങൾ രോഗി ആയില്ലെങ്കിൽ പോലും carrier ആവാൻ ഉള്ള സാധ്യത വലുതാണ്. എന്റെ മകന്റെ കോൺടാക്ട് trace ചെയ്തപ്പോൾ കിട്ടിയ ഏറ്റവും വലിയ probability ഞങ്ങൾ രണ്ടു പേരും ജോലി കഴിഞ്ഞു വന്നത് carriers ആയിട്ട് ആവാം. അങ്ങനെ വീട്ടിൽ ഇരുന്ന മകന് ബാധിച്ചതാവാം.

2)നിങ്ങൾ ഒരു കാരണവശാലും പുറത്ത് കറങ്ങി നടക്കുകയോ അല്ലെങ്കിൽ അത്യാവശ്യം ഇല്ലാതെ രോഗികൾടെ ഒപ്പമുള്ള ആൾ ആയിട്ട് ആശുപത്രിയിൽ പോവുകയോ രോഗികളെ സന്ദർശിക്കുകയോ ചെയ്യരുത്.

3)ഇപ്പോഴും എന്നെ രോഗികൾ infertility ചികിത്സക്ക് കാണാൻ വരുന്നുണ്ട്. അവരോടു പറയാൻ ഉള്ളത് നിങ്ങൾ 10 വർഷം ക്ഷമിച്ചില്ലേ. 6 മാസം കൂടി കാക്കൂ. ഇപ്പോൾ ഇതിനു വേണ്ടി വരല്ലേ.

4)സർക്കാർ പറയുന്ന വിലക്കുകൾ പാലിക്കുക. അനാവശ്യ ഭീതി ആണ് അവർ പരത്തുന്നത് എന്ന് പറയുന്നത് തെറ്റാണ്. ഒരു ഡോക്ടർ ആയിട്ടും എല്ലാ സൗകര്യങ്ങളും ഒരുക്കിയ ഹോസ്പിറ്റലിൽ ചികിത്സ നടത്തിയിട്ടും എന്റെ മോൻ എന്റെ കണ്മുന്നിൽ വെച്ച് ഇല്ലാതെ ആവുന്നത് ഞാൻ നിസ്സഹായ അവസ്ഥയിൽ നോക്കി നിൽക്കേണ്ടി വന്നു.

5)പണത്തിനു വേണ്ടി ഡോക്ടർമാർ കള്ളം പറയുന്നു എന്ന് പറയുന്നവരോട്... ഞാൻ എന്റെ എല്ലാ സ്വത്തും പണവും നിങ്ങൾക്കു തരാം. പകരം എന്റെ കുഞ്ഞിനെ എനിക്ക് തരുമോ?

6)ഇതൊന്നും എനിക്ക് വരില്ല എന്ന് കരുതുന്നവരോട് എനിക്ക് പറയാൻ ഉള്ളത്... നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾ മരണത്തിനു എറിഞ്ഞു കൊടുക്കുകയാണ്.....

ഇനിയും അമ്മമാർക്കു മക്കളെ നഷ്ടപ്പെടാതെ ഇരിക്കട്ടെ..... "

ഈ വാക്കുകൾ നമ്മളിൽ എത്ര പേരുടെ ചെവിയിൽ എത്ര ദിവസത്തേക്ക് മുഴങ്ങും എന്നറിയില്ല. എങ്കിലും ആരോഗ്യവും ആയുസും നമ്മുടെ കയ്യിൽ അല്ല എന്ന് ഓർക്കുക. നന്ദി

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ ആര്‍.ആര്‍.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്... സ്റ്റേറ്റ് ലെവല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും  (12 minutes ago)

പതിനേഴാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത... 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു, ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി  (1 hour ago)

നിയമസഭാസമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന്‍ വെള്ളിയാഴ്ച മന്ത്രിസഭായോഗം ചേരും... നിയമസഭയുടെ സമ്പൂര്‍ണ ബഡ്ജറ്റ് സമ്മേളനം ജൂണ്‍ 10 മുതല്‍ ചേര്‍ന്നേക്കും  (1 hour ago)

മകളെ ജോലി സ്ഥലത്ത് കൊണ്ടു വിടാനായി സ്‌കൂട്ടറില്‍ പോകവേ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു... ഗുരുതര പരുക്കേറ്റ അറുപതുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓ  (2 hours ago)

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു  (5 hours ago)

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...  (5 hours ago)

വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി... കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു  (6 hours ago)

ഒറ്റ രാത്രികൊണ്ട് ബാങ്ക് അക്കൗണ്ടില്‍ ഭീമമായ തുക എത്തി... തന്റെ അക്കൗണ്ടിലെ ബാലന്‍സ് തുക കണ്ട് ഞെട്ടി യുവാവ്  (6 hours ago)

ഇനി പച്ചക്കറി വാങ്ങുമ്പോള്‍ കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...  (6 hours ago)

15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി 13കാരനായ സഹോദരന്‍  (6 hours ago)

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു  (6 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതി... മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി  (7 hours ago)

വിമാനം റദ്ദാക്കിയത് കാരണം തന്റെ ഭര്‍ത്താവിനെ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം  (7 hours ago)

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണം... അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ഭര്‍ത്താവ്  (7 hours ago)

Malayali Vartha Recommends