തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുങ്ങുന്നു, ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; കൂട്ടലും കിഴിക്കലുമായി പാര്‍ട്ടികള്‍; പോരുമുറുകുമ്പോള്‍ അകത്താര്? പുറത്താര് ?

കോവിഡ് രോഗ വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിലും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൃത്യസമയത്തു തന്നെ നടക്കാനാണ് സാധ്യത. നവംബര്‍ 12 ന് നിലവിലെ ഭരണസമിതികളുടെ കാലവധി പൂര്‍ത്തിയാകും. ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ അവസാനത്തോടെ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിന്റെ ഒരുക്കങ്ങള്‍ ഈ കോവിഡ് കാലത്തിലും ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുകയാണവര്‍. അതിനൊടപ്പം തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനൊരങ്ങുകയാണ് കേരളത്തിലെ മൂന്ന് മുന്നണികളും.
സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മികച്ച പ്രതിഛായ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. കോവിഡ് എന്ന അസാധാരണകാലത്തെ അസാധാരണ നടപടികളെന്ന ലേബലില്‍ സര്‍ക്കാര്‍ നടത്തിയ വഴിവിട്ട പല ഇടപാടുകളും നിയമനങ്ങളുമെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷകാലം സംസ്ഥാനത്ത് ഒരു വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നും ആകെ നടന്നത് കുറെയധികം അഴിമതികള്‍ മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇത് ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മുന്നണിയുടെ ശക്തികൂട്ടുന്നതിന്റെ ഭാഗമായി കൂടുതല്‍ പാര്‍ട്ടികളെ സ്വന്തം മുന്നണിലെത്തിക്കാനുള്ള ശ്രമം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. യു.ഡി.എഫില്‍ മുസ്ലിം ലീഗാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് ആദ്യം മുന്‍കൈയെടുത്തത്. വെല്‍ഫയര്‍പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിന് വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. പാര്‍ട്ടികള്‍ തമ്മില്‍ ധാരണയിലെത്തിട്ടുണ്ടെന്നാണ് സൂചന. കൂടാതെ നിരവധി പ്രദേശിക പാര്‍ട്ടികളുമായും സമുദായ സംഘടനകളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ തകര്‍ക്കങ്ങളെ തുടര്‍ന്ന് ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കായത് തദ്ദേശ തിരഞ്ഞെടുപ്പിന് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാന്‍ എന്‍.ഡി.എ തീരുമാനം. കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ ശേഷം ആദ്യമായി നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. എന്നാല്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകുന്നത് ഗ്രൂപ്പ് പോരാണ്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതിലും ജില്ലാ പ്രസിഡന്റുമാരുടെ നിയമനത്തിലും വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിലുമെല്ലാം ഗ്രൂപ്പ് വഴക്ക് വ്യക്തമായിരുന്നു. ഈ ഗ്രൂപ്പ് പോര് മാറ്റി നിര്‍ത്തി നേതാക്കളെ മുന്‍നിരയില്‍ നിര്‍ത്തി മികച്ച പോരാട്ടം കാഴ്ചവയ്ക്കുകയെന്നതാണ് കെ.സുരേന്ദ്രന് മുന്നിലുള്ള വെല്ലുവിളി.
മറ്റു തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്ലാകാലത്തും മികച്ച നേട്ടം കൈവരിക്കുന്നത് എല്‍.ഡി.എഫാണ്. അത് ഭരണത്തിലിരുമ്പോളാണെങ്കിലു പ്രതിപക്ഷത്തിരിക്കുമ്പോളാണെങ്കിലും. ഇതിന് മാറ്റമുണ്ടാകെ കാക്കുകയെന്നതാണ് എല്‍.ഡി.എഫിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സര്‍ക്കാറിനെതിരെ വ്യപകമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോഴും വെല്ലുവിളി നിരഞ്ഞ ദുരന്ത കാലഘട്ടത്തില്‍ മികച്ച ഭരണമാണ് നടത്തുതെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വാദം. ഇതിന് ശക്തിപകരാന്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം സഹായിക്കുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ എല്‍.ഡി.എഫിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമാന പോരാട്ടാണ് ഈ തെരഞ്ഞെടുപ്പെന്നും വിലയിരുത്തപ്പെടുന്നു. യു.ഡി.എഫിനുള്ളിലെ സംഘര്‍ഷങ്ങളും ്അഭിപ്രായ വ്യത്യാസവും എല്‍.ഡി.എഫിലെ പാര്‍ട്ടിക്കുള്ളിലില്ലയെന്നതും എല്‍.ഡി.എഫിന്റെ പ്ലസ് പോയന്റ്.
ഇതിനിടെ അന്തിമ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടുതവണ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. പരാതികള്‍ക്ക് പരിഹാരം കണ്ട് മാര്‍ച്ച് 27ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിരുന്നതായിരുന്നു. അതിനിടെയാണ് കോവിഡ് ബാധയുണ്ടായുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ജൂണ്‍ 17 ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് തൊട്ടടുത്ത മാസം വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം നല്‍കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി പുതുതായി 21 ലക്ഷത്തോളം അപേക്ഷകളാണ് കമ്മീഷന് ലഭിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപാലിറ്റികള്‍, ആറു മുനിസിപല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha


























