സൗഹൃദത്തിന്റെ മൂവര്‍ സംഘത്തിലെ രണ്ടുപേര്‍ക്ക് 1200-ല്‍ 1200 മാര്‍ക്ക്, ഒരാള്‍ക്ക് 2 മാര്‍ക്കിന്റെ കുറവ്!
പ്ലസ്ടു പരീക്ഷാഫലം എത്തിയപ്പോള്‍ മൂവര്‍ സംഘത്തിന്റെ മുഖത്ത് വിജയത്തിളക്കം തുല്യം. കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസിലെ ഹ്യൂമാനിറ്റീസ് (കമ്യുണിക്കേറ്റീവ് ഇംഗ്ലിഷ്) വിദ്യാര്‍ഥികളായ സാന്‍ജോ ഡാന്‍ പ്രസാദ്, ആഷ്ബി തോമസ് ഉമ്മന്‍, ആരോണ്‍ മാത്യു റോയി എന്നിവരാണ് ആ താരങ്ങള്‍. സാന്‍ജോയും ആഷ്ബിയും 1200-ല്‍ 1200 മാര്‍ക്കും നേടിയപ്പോള്‍ ആരോണിന് 1198 മാര്‍ക്ക്. പ്ലസ് വണ്ണില്‍ ലഭിക്കാതെ പോയ 2 മാര്‍ക്കിന്റെ കുറവാണ് ആരോണിനെ അല്പം പിന്നിലാക്കിയത്.
കിടങ്ങന്നൂര്‍ ഇടയുഴത്തില് മോന് ഉമ്മന്‍, റെനി മാത്യു ദമ്പതികളുടെ മകനാണ് ആഷ്ബി. സംസ്ഥാന സ്കൂള്‍ പ്രവൃത്തിപരിചയ മേളയില്‍ ചോക്ക് നിര്‍മാണത്തില്‍ 2 വര്‍ഷം തുടര്‍ച്ചയായി എ ഗ്രേഡ് നേടിയിട്ടുണ്ട്.
എട്ടാം ക്ലാസ് മുതല്‍ തുടര്‍ച്ചയായി വയലിന് പാശ്ചാത്യത്തില്‍ എ ഗ്രേഡും സംസ്ഥാന സ്കൂള്‍ പ്രവൃത്തിപരിചയ മേളയില്‍ 5 വര്‍ഷം എ പ്ലസും നേടിയിട്ടുണ്ട് സാന്‍ജോ ഡാന്‍ പ്രസാദ്. ഇടയാറന്മുള എഎംഎംഎച്ച്എസ്എസ് റിട്ട. അധ്യാപകന് പ്രസാദ് പി.ടൈറ്റസിന്റെയും മുണ്ടിയപ്പളളി സിഎംഎസ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക പ്രിന്‍സമ്മ ജോസഫിന്റെയും മകനാണ് സാന്‍ജോ.
കുറിയന്നൂര്‍ മരുതോലിക്കല് അഡ്വ. റോയി എം.മാത്യുവിന്റെയും കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ് അധ്യാപിക അനൂപാ ലീലാ തോമസിന്റെയും മകനാണ് ആരോണ്‍. ആരോണ്‍ റോയി മാത്യു സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ 4 വര്‍ഷം തബല, ഇംഗ്ലിഷ് രചന മത്സരങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. മാരാമണ്‍ കണ്വന്ഷന് ഗായകസംഘത്തിലെ തബലിസ്റ്റുമാണ്.
https://www.facebook.com/Malayalivartha