എന്തിനാണ് ഇനിയും ബാച്ചിലറായി ജീവിക്കുന്നത്? ആ ചോദ്യത്തിന് മുൻപിൽ ആരാധകരെ ഞെട്ടിപ്പിച്ച് കൊണ്ട് ബാലയുടെ മറുപടി... ചില കാര്യങ്ങള്‍ സംഭവിക്കേണ്ടതാണ്, ആലോചനകള്‍ വരുന്നുണ്ട്... തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞു ബാല! ആശംസയുമായി ആരാധകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ബാല. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനം കഴിഞ്ഞ്ഞെങ്കിലും ഇരുവരെയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ബാലയുടെ സ്വകാര്യ ജീവിതം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. തെറ്റായ കഥകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുമ്ബോള്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്തെത്താറുമുണ്ട്.
അദ്ദേഹഹത്തിന്റെ വിവാഹ വാര്‍ത്തകളാണ് അധികവും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇടം പിടിക്കാറുള്ളത്. ഇപ്പോഴിത വിവാഹത്തെ കുറിച്ച്. തുറന്ന് പറഞ്ഞ് താരം. തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റെ അടുത്ത സുഹൃത്ത് ഡോക്ടര്‍ മോന്സണ്ണുമായുള്ള സംസാരത്തിനിടെയാണ് താരത്തിനോട് വിവാഹത്തെ കുറിച്ച് ചോദിച്ചത്. ഈ അഭിമുഖത്തില്‍ എന്തും ബാലയോട് ചോദിക്കാമെന്നുളളതിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാഹത്തെ കുറിച്ചുള്ള ചോദ്യം.
എന്തിനാണ് ഇനിയും ബാച്ചിലറായി ജീവിക്കുന്നത്? സിനിമയ്ക്ക് വേണ്ടിയാണോ? അതോ ഇനിയുള്ള കാലം ഒറ്റയ്ക്ക് ജീവിച്ചാല്‍ മതിയെന്നുള്ള തീരുമാനം കൊണ്ടാണോ ? എന്നായിരുന്നു ഡോക്ടറിന്റെ ചോദ്യം. ചിരിച്ച് കൊണ്ടാണ് ഡോക്ടറിന്റെ ചോദ്യത്തിന് ബാല ഉത്തരം നല്‍കിയത്. ചില കാര്യങ്ങള്‍ സംഭവിക്കേണ്ടതാണ്. നമ്മള് മാര്‍ക്കറ്റില്‍ പോയി സാധനം വാങ്ങിക്കുന്നത് പോലെയല്ല വിവാഹം. അത് ജീവിതത്തില്‍ സംഭവിക്കേണ്ടതാണ്.
നമ്മുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കൂടാതെ നമ്മുടെ കൂടെയുള്ളവര്‍ അങ്ങനെ എല്ലാവരും പോസിറ്റീവായി നിന്നാല്‍ മാത്രമേ ജീവിതത്തില്‍ നമുക്ക് വിജയിക്കാന്‍ കഴിയുകയുള്ളൂ. അത് വിവാഹം മാത്രമല്ല ഏതൊരു ബന്ധത്തിലായാലും അങ്ങനെയാണ്. നല്ല കാര്യം സംഭവിക്കുമ്ബോള്‍ സംഭവിക്കുമെന്നും വീഡിയോയില്‍ പറയുന്നു. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നതിനോടൊപ്പം തന്നെ ഉടനെ വിവാഹം ഉണ്ടാകുമോ എന്നും ഡോക്ടര്‍ ചോദിക്കുന്നുണ്ട്. വിവാഹാലോചനകളൊക്കെ വരുന്നുണ്ടെന്നും നമുക്ക് കാത്തിരിക്കാം എന്നയിരുന്നു ബാലയുടെ മറുപടി. ആദ്യം ലോകം ഒന്ന് ശരിയാകട്ടെ, ബാല കൂട്ടിച്ചേര്‍ത്തു.
ബാലയ്ക്ക് ആശംസയുമായ ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടും. എല്ലാവരും നല്ലൊരു കുടുംബ ജീവിതം ആശംസിച്ചിരിക്കുകയാണ് താരത്തിന്. വളരെ വേഗം തന്നെ മനസ്സിന് ചേര്‍ന്ന ആളെ കിട്ടട്ടേ എന്നും ആരാധകര്‍ പറയുന്നു. ബാലയുടെ പുതിയ യുട്യൂബ് ചാനലിന് എല്ലാവിധ ആശംസകളും പ്രേക്ഷകര്‍ നേരുന്നുണ്ട്. ബാല പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ട് കുറച്ച് നാളുകള്‍ മാത്രമാണ് ആയത്. മികച്ച പ്രതികരണമാണ് ചാനലിനും താരത്തിന്റെ വീഡിയോകള്‍ക്കും ലഭിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വിവാഹത്തെ കുറിച്ചുളള വ്യാജ വാര്‍ത്തയ്ക്കെതിരെ താരം രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പുമായിട്ടാണ് താരം അന്ന് എത്തിയത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തനിയ്ക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ടെന്നാണ് നടന് വീഡിയോയിലൂടെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha