ചങ്കന് മുഖ്യമന്ത്രിയും പാര്‍ട്ടിയും സര്‍ക്കാരും കൈയൊഴിഞ്ഞു; എം. ശിവശങ്കറിനെ ഇനി ഒരെ ഒരു വില്ലന്‍; കള്ളക്കടത്തുകാരിക്ക് നിയമനം നല്കി; കള്ളക്കടത്തിന് സഹായം ചെയ്തു; ഒന്നു മറിയാത്ത പാവം മുഖ്യമന്ത്രി പറ്റിച്ച ദ്രാഹി !
അങ്ങനെ ചങ്കന് മുഖ്യമന്ത്രിയും തള്ളി പറഞ്ഞു. പാര്‍ട്ടി സഹായിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പൊന്നുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയും പാര്‍ട്ടിയും സര്‍ക്കാരും തള്ളിപ്പറഞ്ഞതോടെ സ്വപ്നയുടെ സ്വന്തം ശിവശങ്കന് തീര്‍ത്തും ഒറ്റപ്പെട്ടു. ഇനി സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ പ്രതിയാക്കാന്‍ ശ്രമിച്ച ഒരെ ഒരു വില്ലന്‍. കമ്മി പിള്ളേരുടെ കരികൊടി പ്രയോഗത്തില്‍ ഇനി വീട്ടിന് പുറത്തേക്കിറങ്ങാന്‍ സാധിക്കില്ല. എന്നാലും ഈ പാവി നമ്മുടെ പച്ചപാവം മുഖ്യമന്ത്രിയെ നാലു വര്‍ഷം പറ്റിച്ചല്ലോ? ഇതിനൊക്കെ ദൈവം ചോദിക്കും.
ഇന്നു നടന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ സി.പി.എം രൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചത്. പിന്നെ പിടിച്ചു നില്‍ക്കാനാണോ എന്നറിയില്ല വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ള തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശ്വസ്തനുമായിരുന്ന ശിവശങ്കറിനെ പൂര്‍ണ്ണമായി കൈയ്യൊഴിയുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്. ശിവശങ്കറിന്റെ വീഴ്ചകള്‍ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി യോഗത്തില്‍ മറുപടി പറഞ്ഞത്. ശിവശങ്കറിന് അപ്പുറം കേസില്‍ തന്റെ ഓഫീസിലെ മറ്റാര്‍ക്കും ബന്ധമില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആണയിട്ടു പറയുകയും ചെയ്തു. എന്തായാലും പാര്‍ട്ടി ഒന്നു വിരട്ടിയപ്പോള്‍ ഇത്രയുംപെട്ടന്ന് ഇരട്ട ചങ്കന് പേടിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പോലും കരുതി കാണില്ല.
എല്ലാത്തിനും ഉത്തവാദി എം. ശിവശങ്കര്‍ മാത്രമാണെന്ന് ചീഫ് സെക്രട്ടറിയുടെ സസ്പെന്ഷന് ഉത്തരവും പുറത്തിറങ്ങി. ഐ.ടി വകുപ്പിന് കീഴിലെ സ്പെസ് പാര്‍ക്കില്‍ എം. ശിവശങ്കരന്റെ ശുപാര്‍ശ പ്രകാരമാണ് സ്വപ്ന സുരേഷിന് ജോലി ലഭിച്ചതെന്നാണ് സസ്പെന്ഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഡിപ്ളോമേറ്റുകളുമായി അടുത്ത ബന്ധം സ്ഥാപിച്ചു തുടങ്ങിയ കുറ്റങ്ങളും ചിഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നുണ്ട്. എം. ശിവശങ്കരന്റെ സമയത്തെ എല്ലാ നിയമനത്തെ കുറിച്ചും അന്വേഷണം വേണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. അങ്ങനെയെങ്കില്‍ ശിവശങ്കരാ താന്‍ പെട്ട്. ഇനി ഇപ്പോള്‍ എല്ലാം ഏറ്റു പറയാന്‍ നോക്ക്. എന്‍.ഐ.എ വഴി കേന്ദ്രത്തിലൊരു പിടിത്തം പിടിക്കാം. മാപ്പ് സാക്ഷിയാകണോ പ്രതിയാകണോ ഇനി ശിവശങ്കരന് തീരുമാനിക്കട്ടെ. എന്നാലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന സ്ഥാനത്തിരുന്നു ഇങ്ങനെയെല്ലാം ചെയ്താലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്നും പറയുന്നതിലെ ലോജിക്കാണ് മനസിലാകാത്തത്.
https://www.facebook.com/Malayalivartha